Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
പ്രോട്ടീന്‍ പൗഡര്‍ ഇല്ലാതെ മസില് പെരുപ്പിക്കാന്‍ ഈ ആഹാരങ്ങള്‍ മതി
പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ അനിവാര്യമാണ്. പേശികള്‍ ബലപ്പെടാനും, ശരീരത്തിന്റെ ഘടന നിലനിര്‍ത്താനും പ്രോട്ടീന്‍ അനിവാര്യമാണ്. പ്രോട്ടീന്‍ ലഭിക്കാന്‍ പലരും പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍, വ്യാജ പ്രോട്ടീന്‍ പൗഡറും ഇന്ന് വിണിയില്‍ ധാരാളമാണ്. ഇത്തരത്തില്‍ വ്യാജ പ്രോട്ടീന്‍ പൗഡര്‍ അമിതമായി കഴിച്ചാല്‍ വൃക്കയുടെ ആരോഗ്യം വരെ നശിക്കുന്നതാണ്. ഈ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതെ പ്രോട്ടീന്‍ ശരീരത്തില്‍ എത്തിക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി പ്രോട്ടീന്‍ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കണം. ഈ ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ബ്രോക്കോളി
ബ്രോക്കോളിയില്‍ ധാരാളം വിറ്റമിന്‍സ്, മിനറല്‍സ്, നാരുകള്‍, ആന്റിഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ബ്രോക്കോളിയില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നു. 91 ഗ്രാം ബ്രോക്കോളി എടുത്താല്‍, അതില്‍ 2.6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഒരു നേരം ആഹാരത്തില്‍ ബ്രോക്കോളി ചേര്‍ക്കുന്നത് ശരീരത്തില്‍ പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കുന്നതാണ്. പ്രോട്ടീന്‍ മാത്രമല്ല, വിറ്റമിന്‍ കെ, വിറ്റമിന്‍ സി എന്നിവയും ശരീരത്തില്‍ ലഭിക്കാന്‍ ബ്രോക്കോളി സഹായിക്കുന്നതാണ്.
ചീര
ഏറ്റവും നല്ല ഇലകളില്‍ ഒന്നാണ് ചീര. ചീര കറിവെച്ച് കഴിക്കുന്നതും, സാലഡ് തയ്യാറാക്കി കഴിക്കുന്നതും, സൂപ്പ് വെച്ച് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ചീരയില്‍ അയേണ്‍, കാല്‍സ്യം, മഗാനീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. കൂടാതെ, ചീരയില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ശരീരത്തിലെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ചീര സഹായിക്കുന്നതാണ്.
കൂണ്
കൂണില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് നല്ലതാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെ, വിറ്റമിന്‍ ഡി ഇതില്‍ അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് വിറ്റമിന്‍ ഡി അനിവാര്യമാണ്. കൂടാതെ, കൂണില്‍ സിങ്ക്, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ശരീരത്തിലെ പേശികളുടെ ആരോഗ്യം നിലനര്‍ത്താന്‍ സഹായിക്കുന്നു.
വെണ്ടക്ക
വെണ്ടക്കയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യം നിലനിര്‍ത്താന്‍ വെണ്ടയ്ക്ക് വളരെ നല്ലതാണ്. വെണ്ടക്കയില്‍ ആന്റിഓക്സിഡന്റ്സ്, വിറ്റമിന്‍ സി, വിറ്റമിന്‍ കെ 1, വിറ്റമിന്‍ എ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, പ്രോട്ടീനും അടങ്ങിയിരിക്കുന്നു. അതിനാല്‍, ശരീരത്തിന്റെ ബലം വര്‍ദ്ധിപ്പിക്കാന്‍ വെണ്ടക്ക ആഹാരത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.
മാംസാഹാരങ്ങള്‍
മുട്ട, പാല്, ചിക്കന്‍, ബീഫ് എന്നിവ പതിവായി നിശ്ചിത അളവില്‍ കഴിക്കുന്നത് വഴി, ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ എത്തുന്നതാണ്. ഒരു ഡയറ്റീഷന്റെ അഭിപ്രായം തേടിയതിന് ശേഷം കൃത്യമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
