Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
മൂത്രം ഒഴിച്ചുകഴിഞ്ഞാൽ സ്വകാര്യഭാഗം കഴുകാറുണ്ടോ? സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട ചില വസ്തുകൾ
ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് സ്വകാര്യഭാഗത്തെ അണുബാധ. കൃത്യമായ രീതിയിൽ, വൃത്തിയിൽ പരിപാലിക്കാത്തതുതന്നെയാണ് പലപ്പോഴും ഇത്തരം ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നത്. പ്രത്യേകിച്ച്, മൂത്രം ഒഴിച്ചുകഴിഞ്ഞാൽ, സ്വകാര്യഭാഗം വൃത്തിയിൽ ക്ലീൻ ചെയ്തെടുക്കാത്തത് പലവിധത്തിലുള്ള രോഗങ്ങളിലേയ്ക്ക് നിങ്ങളെ നയിച്ചേക്കാം. ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവരാണെങ്കിൽ ലൈംഗിക രോഗങ്ങൾ പകരാൻ ഇവ കാരണമായേക്കാം.

നിങ്ങളുടെ സ്വകാര്യഭാഗം എത്രത്തോളം വൃത്തിയിൽ പരിപാലിക്കപ്പെടുന്നുവോ അതിനനുസരിച്ചായിരിക്കും, നിങ്ങളുടെ വ്യക്തി ശുചിത്വവും നിർണ്ണയിക്കപ്പെടുക. ഇത്തരത്തിൽ നല്ല വ്യക്തിശുചിത്വം നിലനിർത്താൻ, ഓരോ വ്യക്തികളും ടോയ്‌ലെറ്റിൽ പോയി വരുമ്പോൾ, അതുപോലെ തന്നെ മൂത്രം ഒഴിച്ചു കഴിയുമ്പോൾ, വൃത്തി പാലിക്കേണ്ടത് അനിവാര്യം. വൃത്തിയില്ലാതിരുന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ പ്രശ്നങ്ങൾ.
ദുർഗന്ധം
സ്വകാര്യഭാഗത്ത് അമിതമായി ദുർഗന്ധം ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നുണ്ട്. കാരണം, മൂത്രം ഒഴിച്ചതിനുശേഷം വെള്ളം ഒഴിച്ച് വൃത്തിയാക്കാതിരുന്നാൽ, മൂത്രത്തിന്റെ അംശം സ്വകാര്യഭാഗത്ത് ഇരിക്കുന്നു. ഇത് അടിവസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാനും, അതുപോലെ, വിയർപ്പും ചേർന്ന് ദുർഗന്ധം ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. വിവാഹിതരാണെങ്കിൽ, ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പങ്കാളിയിൽ അതൃപ്തി ഉണ്ടാക്കുന്നതിന് ഇത് കാരണമായേക്കാം.
ചൊറിച്ചിൽ
സ്വകാര്യഭാഗത്ത് അമിതമായി ചൊറിച്ചിൽ ഉണ്ടാകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന് വൃത്തിയില്ലായ്മയാണ്. പ്രത്യേകിച്ച്, മൂത്രത്തിന്റെ അംശവും, വിയർപ്പും ആ ഭാഗത്തെ, ചർമ്മത്തിലും, രോമത്തിലും അടിയുന്നത് അണുബാധയ്ക്ക് കാരണമാകുന്നു. ചിലപ്പോൾ, കുരുക്കൾ വരുന്നതിനും, പഴുക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. ഇത്തരം അണുബാധകൾ അമിതമായി ചൊറിച്ചിൽ വരുന്നതിന് കാരണമാകുന്നു. ഇത്തരം അണുബാധകൾ ചിലപ്പോൾ പങ്കാളിയിലേയ്ക്കും പകരാൻ സാധ്യത കൂടുതലാണ്.
അണുബാധ
യൂറിനറി ട്രാക്റ്റ് ഇൻഫക്ഷൻ വരുന്നതിന് ഇതൊരു പ്രധാന കാരണമാണ്. കൃത്യമായി ക്ലീൻ ചെയ്യാത്തതും, ഈ-കോലി ബാക്റ്റീരിയ വർദ്ധിക്കുന്നതും അണുബാധയ്ക്ക് കാരണമാണ്. ഇത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല.
സ്ത്രീകൾ ശ്രദ്ധിക്കേണ്ടത്
മൂത്രം ഒഴിച്ചതിനുശേഷം കഴുകി, ആ ഭാഗത്തു നിന്നും വെള്ളം തുണികൊണ്ട് ഒപ്പി കളയേണ്ടതാണ്. ഇത്തരത്തിൽ തുണിയ്ക്കു പകരം, നല്ല ടിഷ്യു ഉപയോഗിക്കാവുന്നതാണ്. അതുപോലെ, സ്വകാര്യഭാഗത്തെ മുടി വെട്ടി കളയുന്നത് നല്ലതായിരിക്കും. ഇത് മൂത്രത്തിന്റെ അംശം പറ്റിപ്പിടിക്കാതിരിക്കാൻ സഹായിക്കും. രണ്ട് നേരം അടിവസ്ത്രം മാറുന്നത് നല്ലതാണ്. ഇത് സ്വകാര്യഭാഗത്ത് ഈർപ്പം നിലനിൽക്കുന്നത് തടയാൻ സഹായിക്കും. യീസ്റ്റ് ഇൻഫക്ഷൻ വരാതിരിക്കാനു സഹായിക്കും.
പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്
പുരുഷന്മാരും മൂത്രം ഒഴിച്ചതിനുശേഷം നല്ലപോലെ സ്വകാര്യഭാഗം വൃത്തിയാക്കണം. ലിംഗത്തിന് മുകളിലുള്ള ചർമ്മം നീക്കി, നല്ലപോലെ കഴുകി, തുടക്കേണ്ടത് അനിവാര്യമാണ്. ഇല്ലാത്തപക്ഷം, അണുബാധ വരാൻ കാരണമാകും. അതുപോലെ, ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. രണ്ട് നേരം അടിവസ്ത്രങ്ങൾ മാറ്റാൻ ശ്രദ്ധിക്കുക. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുക.
ഉപയോഗിക്കാൻ പാടില്ലാത്തവ
കഴുകുമ്പോൾ സോപ്പ് ഉപയോഗിക്കുന്നത് സ്വകാര്യഭാഗത്തെ പിഎച്ച് ലെവൽ ബാലൻസ് ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അതിനാൽ, സാധാ വെള്ളത്തിൽ കഴുകിയാൽ മതിയാകും. സ്വകാര്യ ഭാഗത്ത് മണം വരാതിരിക്കാൻ ക്രീം, സ്പ്രേ എന്നിവ ഉപയോഗിക്കരുത്. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കാം. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണിക്കാൻ മടിക്കരുത്. സ്വയം ചികിത്സകൾ ഒഴിവാക്കുന്നതാണ് നല്ലത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications