Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ഗ്യാസ് സ്റ്റൗവ്വില്‍ നിന്നുള്ള തീ അപകടകരമാണോ? തീയില്‍ കാണുന്ന നിറവ്യത്യാസം ശ്രദ്ധിക്കേണ്ടതുണ്ടോ?
ഇന്ന് പണ്ടത്തെപ്പോലെ വിറകടുപ്പില്‍ പാചകം ചെയ്യുന്നവര്‍ വളരെ കുറവാണ്. വിറക് ശേഖരിച്ചും, അത് കത്തിച്ചും പാചകം ചെയ്യാന്‍ അനവധി സമയം ചിലവഴിക്കേണ്ടതായി വന്നേക്കാം. എന്നാല്‍, ഈ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ഗ്യാസ് സ്റ്റൗ വളരെയധികം സഹായിക്കുന്നുണ്ട്. ജോലികള്‍ വളരെ വേഗത്തില്‍ തീര്‍ക്കാനും, പാചകം എളുപ്പമാക്കാനും ഗ്യാസ് സ്റ്റൗ സഹായിക്കുന്നു. എന്നിരുന്നാലും, പലര്‍ക്കും ഗ്യാസ്റ്റൗ എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തില്‍ സംശയങ്ങള്‍ അനവധി നിലനില്ക്കുന്നു.

ചിലര്‍ ചപ്പാത്തി സോഫ്റ്റാകാന്‍ ഗ്യാസ് സ്റ്റൗവ്വിലെ തീയില്‍ നേരിട്ട് ഇടാറുണ്ട്. അതുപോലെ, ചില സമയങ്ങളില്‍ നീല നിറത്തില്‍ തീ കാണുന്നതിന് പകരം, ചുവപ്പും, ഓറഞ്ഞും മഞ്ഞ നിറത്തിലും തീ പ്രത്യക്ഷപ്പടാം. ഇത്തരത്തില്‍ തീയില്‍ ഉണ്ടാകുന്ന നിറവ്യത്യാസം ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം.
നിറത്തിലുണ്ടാകുന്ന വ്യത്യാസം
സാധാരണ രീതിയില്‍ പാചകം ചെയ്യുമ്പോള്‍ ഗ്യാസിലെ തീയ്ക്ക് നീല നിറവും, ഇടയില്‍ ചെറിയ രീതിയില്‍ മഞ്ഞ നിറവുമാണ് കാണപ്പെടാറുള്ളത്. നീല നിറത്തിലാണ് തീ കത്തുന്നത് എങ്കില്‍ അതിനര്‍ത്ഥം ശരിയായ വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. കൂടാതെ, നീലനിറത്തില്‍ തീ കത്തുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കുറവായിരിക്കും. എന്നാല്‍, നീല നിറത്തിനു പകരം, മഞ്ഞ നിറം, ഓറഞ്ച് നിറം എന്നിവയാണ് കാണുന്നതെങ്കില്‍ ഇവ അപകടകരമാണ്. ഇത് സൂചിപ്പിക്കുന്നത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യമാണ്. ഇവ പുറത്ത് വരുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്.
തീയുടെ ഷേയ്പ്പിലുള്ള വ്യത്യാസം
ഗ്യാസ് ഓണ്‍ ആക്കി സ്റ്റൗ ഓണ്‍ ആക്കിയാല്‍ തീ നേരെ, പ്രശ്നങ്ങളൊന്നും ഇല്ലാതെ കത്തുന്നുണ്ടെങ്കില്‍ ഭയക്കേണ്ട ആവശ്യമില്ല. എന്നാല്‍, മറിച്ച്, തീയുടെ ഷേയ്പ്പില് വ്യത്യാസം, അതുപോലെ, കെട്ടു പോകുന്നതുപോലെ ഇരിക്കുന്നതുമെല്ലാം ഗ്യാസിന്റെ പ്രവര്‍ത്തനം ശരിയല്ല എന്ന സൂചനയാണ് നല്‍കുന്നത്. ഇത്തരത്തില്‍ തീ വരുന്നത് പാത്രങ്ങളില്‍ കറുത്ത പാടുകള്‍ വീഴുന്നതിലേയ്ക്ക് നയിക്കുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍
ഗ്യാസില്‍ നിന്നും വരുന്ന തീയില്‍ വ്യത്യാസങ്ങള്‍ വരുന്നത് നൈട്രജന്‍ ഡൈഓക്സൈഡ്, കാര്‍ബണ്‍ മോണോസൈഡ് എന്നീ വിഷകരമായ വാതകങ്ങള്‍ പുറംതള്ളുന്നതിന് കാരണമാകുന്നു. ഇത്തരം വാതകങ്ങള്‍ വരുന്നത് ഹൃദ്രോഗങ്ങൡലേയ്ക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ലൂക്കേമിയ പോലെയുള്ള അസുഖങ്ങള്‍ വരാനും ഇവ കാരണമാകുന്നു. അതിനാല്‍, ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോള്‍ തീയുടെ നിറം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാല്‍ ശരിയായ വിധത്തില്‍ ക്ലീന്‍ ചെയ്ത് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. രാത്രി കിടക്കുന്നതിന് മുന്‍പ് ഗ്യാസ് സ്റ്റൗവ്വില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തുടച്ച് നീക്കം ചെയ്യുക. അതുപോലെ, ബര്‍ണര്‍ എല്ലാം ഇടയ്ക്ക് ക്ലീന്‍ ചെയ്യുന്നത് നല്ലതാണ്. ഗ്യാസ് സ്റ്റൗവ്വില്‍ തീയില്‍ നിറ വ്യത്യാസം കണ്ടാല്‍ ഒരു വിദഗ്ദ്ധനെ കൊണ്ടുവന്ന് പ്രശ്നം പരിശോധിപ്പിക്കേണ്ടതും അനിവാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
