Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പ്രമേഹം നിയന്ത്രണാതീതമാക്കും പഴങ്ങള്‍: അറിയാതെ പോലും കഴിക്കരുത്, പണി കിട്ടും
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതിസന്ധിയിലാവുന്ന അവസ്ഥയാണ് പ്രമേഹ രോഗികളില്‍ ഉള്ളത്. അത് ശാരീരിക മാനസിക ആരോഗ്യത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. പലപ്പോഴും എന്താണ് കഴിക്കേണ്ടത്, എന്താണ് പ്രമേഹമുള്ളവര്‍ കഴിക്കാന്‍ പാടില്ലാത്തത് എന്നതില്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ നിലനില്ക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില പഴങ്ങളുണ്ട്.
പഞ്ചസാരയുടേയും അതുപോലെ തന്നെ കാര്‍ബോഹൈഡ്രേറ്റിന്റേയും അളവിനെക്കുറിച്ച് പ്രമേഹരോഗികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. കാരണം ഇത് രക്തത്തിലെ ഇന്‍സുലിന്റെ അളവില്‍ മാറ്റം വരുത്തുന്നു. പലപ്പോഴും നാം കഴിക്കുന്ന ചില പഴങ്ങളില്‍ പോലും നിയന്ത്രണം വരുത്തേണ്ടത് അനിവാര്യമാണ്. ഇത് പ്രമേഹരോഗികളില്‍ അപകടം വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

തണ്ണിമത്തന്
ഇനിയങ്ങോട്ട് വിപണികള്‍ വാഴുന്നതാണ് തണ്ണിമത്തന്. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധി പ്രമേഹ രോഗികളില്‍ ഉണ്ടാക്കുന്നുണ്ട് എന്നത് തിരിച്ചറിയണം. പലരും തണ്ണിമത്തന് കഴിക്കുമ്പോള്‍ അതില്‍ ഉള്ള ഗ്ലൈസമിക് ഇന്‍ഡക്സ് സൂചിക കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് ഉയര്‍ന്ന പ്രമേഹത്തിന് നയിക്കുന്നു എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അത് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രണാതീതമാക്കുന്നു.
വാഴപ്പഴം
പലരും ഏത് സാഹചര്യത്തിലും കഴിക്കാവുന്ന ഒരു പഴമായാണ് വാഴപ്പഴത്തെ കണക്കാക്കുന്നത്. എന്നാല്‍ അത് എത്രത്തോളം പ്രമേഹ രോഗികളില്‍ ഗുരുതരാവസ്ഥയുണ്ടാക്കുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. വാഴപ്പഴത്തില്‍ ഉയര്‍ന്ന അളവിലാണ് ഗ്ലൈസമിക് ഇന്‍ഡക്സ് സൂചിക അടങ്ങിയിരിക്കുന്നത്. ഇത് നിങ്ങളില്‍ പ്രമേഹത്തിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നല്ലതുപോലെ പഴുത്ത വാഴപ്പഴം പ്രമേഹ രോഗികള്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
പൈനാപ്പിള്‍
വളരെയധികം രുചികരമായ പഴങ്ങളില്‍ ഒന്നാണ് പൈനാപ്പിള്‍ അഥവാ കൈതച്ചക്ക. എന്നാല്‍ പ്രമേഹമുള്ളവര്‍ പൈനാപ്പിള്‍ കഴിക്കുമ്പോള്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം വര്‍ദ്ധിപ്പിക്കും. ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ പൈനാപ്പിള്‍ കഴിക്കുന്നവര്‍ വളരെയധികം ശ്രദ്ധിച്ച് വേണം കഴിക്കാന്‍. ഇത് പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കും എന്നതാണ് സത്യം.
മാങ്ങ
പഴങ്ങളുടെ രാജാവാണ് മാമ്പഴം. അതുകൊണ്ട് തന്നെ അതിന്റെ ആവശ്യക്കാരും ധാരാളമാണ്. സുലഭമായിലഭിക്കുന്നതിനാല് ഇത് രോഗാവസ്ഥ വക വെക്കാതെ പലരും കഴഇക്കുന്നു. എന്നാല്‍ ഇതില്‍ വളരെ ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. അത് മാത്രമസ്സ സുക്രോസിന്റെ അളവും വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ പ്രമേഹ രോഗികള്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
മുന്തിരി
മുന്തിരിയും മധുത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു. എന്നാല്‍ ഇതിലുള്ള ഗ്ലൈസമിക് ഇന്‍ഡക്സ് തന്നെയാണ് പ്രമേഹത്തിന്റെ അളവില്‍ മാറ്റം വരുത്തുന്നതും. പ്രമേഹ രോഗികള്‍ക്ക് ആരോഗ്യത്തിന്‍െ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരെങ്കില്‍ നിര്‍ബന്ധമായും മുന്തിരി പോലുള്ള മധുരമുള്ള ഫലങ്ങള്‍ ഒഴിവാക്കാനോ അളവ് കുറച്ച് കഴിക്കുന്നതിനോ ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
