Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ലോകാരോഗ്യ സംഘടന വരെ വിലക്കി, പക്ഷേ മലയാളിയുടെ ഭക്ഷണശീലത്തില്‍ ഇവ സമൃദ്ധം
ആരോഗ്യത്തിന് ഹാനീകരമാവുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. പലപ്പോഴും അവ പലതും പലരും ഒഴിവാക്കുന്നതുമാണ.് എന്നാല്‍ നല്ലൊരു ശതമാനം ആളുകളും എത്രയൊക്കെ ഒഴിവാക്കണം എന്ന് വിചാരിച്ചാലും പലപ്പോഴും അറിയാതെയെങ്കിലും നമ്മുടെ ഭക്ഷണശീലത്തില്‍ വരുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയില്‍ ചിലതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. പലപ്പോഴും നാം കഴിക്കുന്ന പല ഭക്ഷണങ്ങളും അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്.
ലോകാരോഗ്യ സംഘടന വരെ ഒഴിവാക്കേണ്ട ലിസ്റ്റില്‍ പെടുത്തിയ ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഒഴിവാക്കേണ്ടവ എന്ന് പറയുമ്പോള്‍ പലരും ജങ്ക് ഫുഡ് എന്ന് കരുതുന്നു. എന്നാല്‍ ജങ്ക്ഫുഡ് അല്ലാതെ തന്നെ ചില ഭക്ഷണങ്ങള്‍ നമ്മള് ഒഴിവാക്കേണ്ടതായുണ്ട്. ഇത് അനാരോഗ്യകരമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ശാരീരികമായ അസ്വസ്ഥതകള്‍ ഇത്തരം ഭക്ഷണം കഴിക്കുന്നത് മൂലം വര്‍ദ്ധിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പഞ്ചസാര
ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഹാനീകരമായ ഒന്നാണ് പഞ്ചസാര. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നായത് കൊണ്ട് തന്നെ പലരും ഒരു കൈയ്യകലത്തിലാണ് പഞ്ചസാരയെ നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ പഞ്ചസാര കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. അത്രയേറെ അപകടമാണ് ഏത് പ്രായക്കാര്‍ക്കും പഞ്ചസാര ഉണ്ടാക്കുന്നത്. ഇത് ദഹനാരോഗ്യത്തിലും അതല്ലാതെ പാന്‍ക്രിയാസ്, കരള്‍ എന്നിവയിലും എല്ലാം സമ്മര്‍ദ്ദം ചെലുത്തുന്നു.
ഫ്രൈഡ് ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതും ലോകാരോഗ്യ സംഘടനയുടെ വിലക്കപ്പെട്ട ലിസ്റ്റില്‍ വരുന്നതാണ്. അനാരോഗ്യകരമായ കൊഴുപ്പുകള്‍, കലോറി, ഉയര്‍ന്ന തോതില്‍ ഉപ്പ് എന്നിവയെല്ലാം പലപ്പോഴും വറുത്ത ഭക്ഷണത്തെ വിഷമാക്കി മാറ്റുന്നു. ഇത് ഹൃദയ സംബന്ധമായ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ഇത്തരം കാര്യങ്ങളെല്ലാം അപകടകരമായ അവസ്ഥയുണ്ടാക്കും.
പാസ്ത, ബ്രെഡ്
പാസ്തയും ബ്രെഡും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ ലോകത്തിലെ ഏറ്റവും അനാരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്‍ബോഹൈഡ്രേറ്റുകള്‍ വെളുത്ത ബ്രെഡ്, പാസ്ത, മധുരമുള്ള ലഘുഭക്ഷണങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്‍ അളവിന്റെയും വര്‍ദ്ധനവിന് കാരണമാകുന്നു. അതെല്ലാം തന്നെ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ വേണം.
കാപ്പി
കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കാപ്പിയില്‍ കഫീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലവേദന, വിഷാദം, ഉറക്കമില്ലായ്മ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്ഷീണം എന്നിവയുള്‍പ്പെടെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ലോകാരോഗ്യ സംഘടന നമ്മുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന കാപ്പിയെ നിരോധിക്കാന്‍ ആവശ്യപ്പെട്ടതും.
ഉപ്പ്
ഉപ്പ് ആവശ്യമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ അമിതമായി കഴിക്കുന്നത് അപകടകരമായ അവസ്ഥ നിങ്ങളിലുണ്ടാക്കുന്നു. പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഉപ്പിന്റെ അമിതോപയോഗം കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കാണുന്നത് അപകടം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഓരോ സെക്കന്റിലും അതീവ ശ്രദ്ധ വേണം.
ചിപ്സുകള്‍
പല തരത്തിലുള്ള ചിപ്സുകള്‍ ഉണ്ട്. അതില്‍ ഉരുളക്കിഴങ്ങ് ചിപ്സ് പലപ്പോഴും അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. ഉരുളക്കിഴങ്ങ് ചിപ്സ് ചിപ്സ്, മൈക്രോവേവ് പോപ്കോണ്‍ തുടങ്ങിയ സംസ്കരിച്ച ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കാരണം ഇവയില്‍ അനാരോഗ്യകരമായ കൊഴുപ്പും കലോറിയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
