Latest Updates
-
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
ഈ ഭക്ഷണങ്ങള്‍ രാവിലെ സ്ഥിരമാക്കൂ യൂറിക് ആസിഡ് ക്ലിയറാവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല ആരോഗ്യ പ്രശ്നങ്ങളുണ്ട്. അവയില്‍ ചിലതാണ് യൂറിക് ആസിഡ്, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ. ഇതിനെയെല്ലാം പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. യൂറിക് ആസിഡിന്റെ അളവ് കൂടുന്നതാണ് പലപ്പോഴും സന്ധിവാതം പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നത്. ഭക്ഷണത്തിലും പാനീയങ്ങളിലും ഉള്ള പ്യൂരിനുകള്‍ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് രൂപം കൊള്ളുന്നത്.
ഭക്ഷണശീലത്തിലൂടെ തന്നെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും സന്ധിവേദന വര്‍ദ്ധിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഉയര്‍ന്ന യൂറിക് ആസിഡ് ലക്ഷണങ്ങള്‍ നിങ്ങളില്‍ കാണിക്കണം എന്നില്ല. ഇത് പലപ്പോഴും ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗം, ഫാറ്റി ലിവര്‍ രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഔഷധങ്ങളുണ്ട്.

ചെമ്പരത്തി
ചെമ്പരത്തി ഉണക്കിപ്പൊടിച്ച് ചായയാക്കി കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ യൂറിക് ആസിഡ് പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇത് മൂത്രത്തിലൂടെ യൂറിക്ആസിഡിനെ ഇല്ലാതാക്കുന്നതിന് സഹായിക്കും. അഞ്ച് മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം വേണം ഇത് ചായ തയ്യാറാക്കുന്നതിന് വേണ്ടി ഉപയോഗിക്കേണ്ടത്.
ഡാന്‍ഡെലിയോണ്‍
ഡാന്‍ഡെലിയോണ്‍ ചായ അതിരാവിലെ കുടിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് യൂറിക് ആസിഡ് അളവ് കുറക്കുന്നതിന് സാധിക്കുന്നു. പലചരക്ക് കടകളില്‍ കാണപ്പെടുന്ന ഡാന്‍ഡെലിയോണ്‍ സത്തില്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലാക്കുന്ന അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നു.
സെലറി
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പണ്ട കാലം മുതല്‍ തന്നെ ഉപയോഗിക്കുന്നതാണ് സെലറി. വിവിധ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ ആരോഗ്യത്തിന് യാതൊരു കോട്ടവും തട്ടാതെ ഉപയോഗിക്കാവുന്നതാണ. ഇത് കൂടാതെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളും സെലറിയില്‍ ഉണ്ട്. ഇത് സന്ധിവാതവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുകയും വേദനയെ കുറക്കുകയും ചെയ്യുന്നു.
ഇഞ്ചി
ആയുസ്സിന്റെ കാര്യത്തില്‍ ഇഞ്ചി വളരെയധികം മികച്ചതാണ്. പാചകത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല ആരോഗ്യവും ആയുസ്സും നിലനിര്‍ത്തുന്നതിനും ഇഞ്ചി തന്നെയാണ് മികച്ചത്. ദിനവും ഇഞ്ചി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും രാവിലെ ഇഞ്ചി തിളപ്പിച്ച വെള്ളം അഥവാ ഇഞ്ചിച്ചായ കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു. കൂടാതെ ഈ വെള്ളത്തില്‍ തുണി മുക്കി അത് കൊണ്ട് സന്ധിവേദനയുള്ള ഭാഗത്ത് തുടച്ചാലും വേദനക്ക് ആശ്വാസം ലഭിക്കുന്നു.
വാഴപ്പഴം
ഗുണങ്ങളുടെ കാര്യത്തില്‍ എന്നും മുന്നില്‍ തന്നെയാണ് വാഴപ്പഴം. ഇത് നമ്മുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ ദിവസവും ഒരു വാഴപ്പഴം കഴിക്കാവുന്നതാണ്. ഇതിലൂള്ള പൊട്ടാസ്യം നമ്മുടെ ശരീരത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. നാരുകളാണ് യൂറിക് ആസിഡിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിനും നിങ്ങള്‍ക്ക് സ്ഥിരമായി വാഴപ്പഴം ശീലമാക്കാവുന്നതാണ്.
മഗ്നീഷ്യം
മഗ്നീഷ്യം തുടര്‍ച്ചയായി കഴിക്കുന്നത് ഭാവിയില്‍ യൂറിക് ആസിഡ് ഉണ്ടാവുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ബദാം, കശുവണ്ടി, ചീര, മത്തങ്ങ തുടങ്ങിയ പച്ചക്കറികളില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കൂടാതെ ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ഉപയോഗം ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് കൂടാതെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications