Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ആദ്യം ഒരു കറുത്ത പുള്ളി, പതിയെ പതിയെ ദ്വാരം: ഇതെല്ലാം കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം
പല്ലിന്റെ ആരോഗ്യം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. അതില്‍ പ്രധാനമായും സംഭവിക്കുന്ന പ്രതിസന്ധികള്‍ എന്ന് പറയുന്നത് എപ്പോഴും പല്ലിലെ പോടും, വായ്നാറ്റവും മോണരോഗവും പോലുള്ളതാണ്. എന്നാല്‍ ഈ പ്രശ്നം നമ്മള് അല്പമൊന്ന് ശ്രദ്ധിച്ചാല്‍ പരിഹരിക്കാന്‍ സാധിക്കുന്നതും ആണ് എന്നതാണ് സത്യം. തിളക്കമുള്ള പുഞ്ചിരിക്കും പാല്‍നിറമുള്ള പല്ലിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും നല്ല ദന്താരോഗ്യം നിലനിര്‍ത്തുക എന്നത് അല്പം കഷ്ടപ്പാടുള്ള പണി തന്നെയാണ്. എപ്പോഴും ദന്താരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ തന്നെയാണ് അതില്‍ ആദ്യം വരുന്നത്. പല്ലിലെ പോടുകള്‍ക്ക് കാരണമാകുന്നതും പല്ല് ക്ഷയിക്കാന്‍ കാരണമാകുന്നതും എല്ലാം ഇത്തരത്തില്‍ ചില ഭക്ഷണങ്ങള്‍ തന്നെയാണ്. പല്ല് ക്ഷയിക്കാന്‍ കാരണമാകുന്ന ആസിഡുകള്‍ ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് പല്ലിലെ ഇനാമലിനെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ഇത് വഴി പല്ലില്‍ പോടുകളും ഉണ്ടാവുന്നു. പല്ലിനെ പോടില്‍ നിന്ന് സംരക്ഷിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
എപ്പോഴും ആദ്യം ശ്രദ്ധിക്കേണ്ടത് പഞ്ചസാര അടങ്ങിയ മിഠായികളും ലഘുഭക്ഷണങ്ങളും ഒഴിവാക്കുക എന്നതാണ്. ഇത് പല്ലുകള്‍ ക്ഷയിക്കുന്നതിനും പല്ലില്‍ പോടുകള്‍ വലുതാവുന്നതിനും കാരണമാകുന്നു. ഇത്തരം മധുരപലഹാരങ്ങളിലെ പഞ്ചസാര പല്ലില്‍ ഒട്ടിപ്പിടിക്കുകയും പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു. ഇത് പല്ലിലെ ഇനാമലിനെ നശിപ്പിക്കുന്ന തരത്തിലുള്ള ആസിഡുകള്‍ ഉത്പാദിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പല്ലില്‍ പതിയെ പതിയെ കറുത്ത കുത്തുകളും അത് പിന്നീട് പോട് പരുവത്തിലേക്ക് മാറുകയും ചെയ്യുന്നു.
സോഫ്റ്റ് ഡ്രിങ്കുകളും പഞ്ചസാര പാനീയങ്ങളും
ഇന്നത്തെ കാലത്ത് പലരുടേയും ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്തരം സോഫ്റ്റ് ഡ്രിങ്കുകളും പഞ്ചസാര പാനീയങ്ങളും. പക്ഷേ ഇത് നിങ്ങളുടെ പല്ലിനെ എത്രത്തോളം നശിപ്പിക്കുന്നുണ്ട് എന്നത് ആദ്യം തിരിച്ചറിയണം. സോഡ, ജ്യൂസ്, സ്പോര്‍ട്സ് പാനീയങ്ങള്‍ തുടങ്ങിയവയിലെല്ലാം തന്നെ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അതോടൊപ്പം കൂടുതല്‍ ആസിഡികളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ പല്ലില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ ഇത് പല്ലുകള്‍ ക്ഷയിക്കുന്നതിലേക്കും എത്തിക്കുന്നു.
ചിപ്സ്, വൈറ്റ് ബ്രെഡ് പോലുള്ളവ
സ്ഥിരമായി കഴിക്കുന്ന ചിപ്സ്, വൈറ്റ്ബ്രെഡ് പോലുള്ളവ പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം ഇവയില്‍ അന്നജം കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും പഞ്ചസാരയായി വിഘടിക്കുകയും അത് വായില്‍ ബാക്ടീരിയ ഉത്പാദനത്തിന് കാരണമാകുകയും ചെയ്യുന്നു. പലപ്പോഴും ഈ അന്നജം ഭക്ഷണങ്ങളില്‍ നിന്ന് വിഘടിക്കുന്നതെങ്കിലും അത് വഴി പല്ലുകളിലും മറ്റും പറ്റിപ്പിടിച്ചിരുന്ന് അത് കൂടുതല്‍ ദന്തപ്രശ്നങ്ങളിലേക്ക് വഴിവെയ്ക്കും. അത് പോടുകള്‍ ഉണ്ടാക്കുകയും പിന്നീട് ഗുരുതരമായ ദന്താരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
സിട്രസ് പഴങ്ങളും ജ്യൂസുകളും
പലരും ഓറഞ്ച്, നാരങ്ങ, മാതള നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ സ്ഥിരമായി കഴിക്കുന്നവരാണ്. ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ ഇവ മുന്നിലെങ്കിലും അവയിലുള്ള ഉയര്‍ന്ന ആസിഡിന്റെ അളവ് പലപ്പോഴും പല്ലിലെ ഇനാമലിനെ നശിപ്പിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുമ്പോള്‍ അത് പല്ലില്‍ പോടുണ്ടാവാന് കാരണമാകുന്നു. ഇത് ദന്താരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ ഇവ കഴിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വായ വൃത്തിയായി കഴുകുന്നതിന് ശ്രദ്ധിക്കണം.
ഡ്രൈഫ്രൂട്സ്
പലപ്പോഴും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ശരീരത്തിന് നല്‍കുന്നതാണ് ഡ്രൈഫ്രൂട്സ്. ഉണക്കമുന്തിരി, ആപ്രിക്കോട്ട്, അത്തിപ്പഴം തുടങ്ങിയ ഉണക്കിയ പഴങ്ങള്‍ ആരോഗ്യകരമാണെങ്കിലും അവ പല്ലില്‍ ഒട്ടിപ്പിടുക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഇതിലുള്ള പഞ്ചസാര പല്ലില്‍ ബാക്ടീരിയ ഉത്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ അത് വഴി പല്ലില്‍ പോടുകളുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ഡ്രൈഫ്രൂട്സ് കഴിച്ചാല്‍ ഉടന്‍ തന്നെ വൃത്തിയായി വായ കഴുകുകയോ അല്ലെങ്കില്‍ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യേണ്ടതാണ്.
മദ്യമുള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍
പലപ്പോഴും ഇന്നത്തെ കാലത്ത് മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് നമ്മുടെ ദന്താരോഗ്യത്തെ വളരെ മോശമായാണ് ബാധിക്കുന്നത് എന്നത് പതുക്കെ പറയേണ്ട കാര്യമല്ല. കാരണം മദ്യം ഉമിനീര് ഉത്പാദനം കുറയ്ക്കുന്നതിലൂടെ വായയെ വരണ്ടതാക്കി മാറ്റുന്നു. മാത്രമല്ല ഇത് ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും അത് വഴി ഉമിനീര് ഇല്ലാതാവുകയും അത് പല്ലില്‍ പോടുകള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
പഞ്ചസാര ചേര്‍ത്ത് കാപ്പിയും ചായയും
കാപ്പിയും ചായയും ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതിലെ പഞ്ചസാരയുടെ അളവ് നമ്മുടെ പല്ലിനോട് ചെയ്യുന്ന ദ്രോഹം നിസ്സാരമല്ല. ഇത് പല്ല് ക്ഷയിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. സ്ഥിരമായി മധുരമിട്ട് ചായയും കാപ്പിയും കുടിക്കുന്നവരില്‍ പല്ലില്‍ പോടുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അത് പലപ്പോഴും പല്ലിലെ ഇനാമലിനെ കാലക്രമേണ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications