ക്യാന്‍സറിനും പ്രമേഹത്തിനും വരെ ഉത്തമം; ഈ പഴം ആരോഗ്യത്തിന് ഒരു അമൃത്‌

പഴങ്ങളുടെ ഗുണങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും തന്നെ അറിവുള്ളതാണ്. അവ നമ്മുടെ ആരോഗ്യത്തിന് അത്രമാത്രം പോഷകങ്ങള്‍ നല്‍കുന്നു. ഗുണത്തില്‍ കേമനായ ഒരു പഴവര്‍ഗമാണ് പിങ്ക് പേരയ്ക്ക. പൊതുവെ രണ്ടുതരം പേരക്കകളാണ് കാണപ്പെടുന്നത്. ഒന്ന് അകത്ത് വെള്ളയും മറ്റൊന്ന് ചുവപ്പോ പിങ്ക് നിറമോ ആയതും. രണ്ട് പേരയ്ക്കയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മിക്കവര്‍ക്കും ഇഷ്‌പ്പെട്ട ഒരു പഴമാണ് ഇത്.

പിങ്ക് പേരക്ക കഴിക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പല പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു. പിങ്ക് പേരക്ക കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

Health Benefits Of Pink Guava

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

പിങ്ക് പേരയ്ക്കയില്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു

ആന്റിഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍ എന്നിവ പിങ്ക് പേരക്കയില്‍ ധാരാളമായി കാണപ്പെടുന്നു. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

പിങ്ക് പേരയ്ക്കയില്‍ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താല്‍, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലും നാഡി സിഗ്‌നലുകളുടെയും പേശികളുടെ സങ്കോചത്തിന്റെയും ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു

പേരയ്ക്കയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഓറഞ്ചില്‍ കാണപ്പെടുന്ന വിറ്റാമിന്‍ സിയുടെ നാലിരട്ടി ഉള്ളടക്കം പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. സാധാരണ അണുബാധകളെയും രോഗാണുക്കളെയും ചെറുക്കാനായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. വിറ്റാമിന്‍ സി നല്ല കാഴ്ചശക്തിക്കും സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു

പേരക്കയില്‍ നാരുകളും ഗ്ലൈസെമിക് ഇന്‍ഡക്‌സും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം തടയാന്‍ സഹായിക്കുന്നു. ഇതിലെ ഫൈബര്‍ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതില്‍ നിന്ന് നിയന്ത്രിക്കുന്നു. ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴമാണ് പേരക്ക.

ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു

ഉയര്‍ന്ന അളവില്‍ സോഡിയവും പൊട്ടാസ്യവും പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള രോഗികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സന്തുലിതമാക്കാനും നിയന്ത്രിക്കാനും ശരീരത്തെ സഹായിക്കുന്നു. ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നായ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പേരയ്ക്ക സഹായിക്കുന്നു. പേരക്ക നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ പകരം വയ്ക്കുകയും ചെയ്യുന്നു.

മലബന്ധത്തില്‍ നിന്ന് മോചനം

മറ്റ് പഴങ്ങളെ അപേക്ഷിച്ച് പേരക്കയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു പേരക്കയില്‍ 12 ശതമാനം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹന ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ആരോഗ്യകരമായ മലവിസര്‍ജ്ജനത്തിനും ഇത് സഹായിക്കുന്നു. ഇത് നിങ്ങളുടെ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

മികച്ച കാഴ്ചശക്തി നല്‍കുന്നു

പേരക്കയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പേരക്ക കഴിക്കുന്നത് കാഴ്ചക്കുറവ് തടയുകയും തിമിരം, മാക്യുലാര്‍ ഡീജനറേഷന്‍ എന്നിവ ഉണ്ടാകുന്നതില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

ആന്റി സ്‌ട്രെസ് ഏജന്റ്

പേരക്കയില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പേശികള്‍ക്കും ഞരമ്പുകള്‍ക്കും വിശ്രമം നല്‍കുന്നു. അതിനാല്‍, കഠിനമായ വ്യായാമത്തിന് ശേഷം അല്ലെങ്കില്‍ ഓഫീസിലെ ഒരു നീണ്ട ദിവസത്തിന് ശേഷം, നിങ്ങള്‍ക്ക് ശാന്തമാകാന്‍ ഒരു പേരക്ക മാത്രം കഴിച്ചാല്‍ മതി എന്നാണ് ഇതിനര്‍ത്ഥം. സമ്മര്‍ദ്ദത്തെ ചെറുക്കാനും നിങ്ങളുടെ ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കാനും പേരക്ക സഹായിക്കുന്നു.

ഗര്‍ഭിണികള്‍ക്ക് നല്ലത്

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പേരയ്ക്ക ഗുണം ചെയ്യും. അതില്‍ ഫോളിക് ആസിഡും വിറ്റാമിന്‍ ബി -9 ഉം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ നാഡീവ്യവസ്ഥയെ വികസിപ്പിക്കുന്നതിനും കുഞ്ഞിനെ ന്യൂറോളജിക്കല്‍ തകരാറുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

പല്ലുവേദനയ്ക്കുള്ള ഏറ്റവും നല്ല പരിഹാരങ്ങളിലൊന്ന്

പേരക്കയ്ക്ക് ആന്റി-ഇന്‍ഫ്‌ളമേറ്ററി പ്രവര്‍ത്തനവും ആന്റി ബാക്ടീരിയല്‍ കഴിവും ഉണ്ട്. ഇത് അണുബാധകളെ ചെറുക്കുകയും അണുക്കളെ കൊല്ലുകയും ചെയ്യുന്നു. പേരക്ക കഴിക്കുന്നത് പല്ലുവേദനയെ തടയാന്‍ സഹായിക്കും. പേരക്കയുടെ നീര് മോണയിലെ വീക്കത്തിനും വായിലെ അള്‍സറിനും ആശ്വാസം നല്‍കുമെന്നും പറയപ്പെടുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

നിങ്ങള്‍ ഒരു ഫിറ്റ്നസ് പ്രേമിയാണെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച പഴമാണ് പേരക്ക. പേരക്ക നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു. ആപ്പിള്‍, മുന്തിരി, ഓറഞ്ച് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ പേരയ്ക്കയില്‍ പഞ്ചസാര കുറവാണെന്ന് പറയപ്പെടുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Friday, January 12, 2024, 11:30 [IST]
X
Desktop Bottom Promotion