Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മധുരത്തോട് ആഗ്രഹം കൂടുതലോ അതിന് കാരണം ശരീരത്തിലെ ഈ കുറവുകളാണ്
പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അപകടമുണ്ടാക്കുന്ന ഒരു അവസ്ഥയാണ് അമിതമായി മധുരം കഴിക്കുന്നത്. ഇത് ആരോഗ്യത്തെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രയധികം ബുദ്ധിമുട്ടുകളാണ് ഇത് വഴി ശരീരത്തിന് ഉണ്ടാവുന്നത്. പലര്‍ക്കും പല സാഹചര്യത്തിലും മധുരം കഴിക്കുന്നതിനുള്ള ആഗ്രഹം വര്‍ദ്ധിക്കാം. എന്നാല്‍ അതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് ശരീരത്തില്‍ ചില ധാതുക്കളും വൈറ്റമിനുകളും കുറയുന്നതിന്റെ ഫലമായാണ്. പലപ്പോഴും ഇത് വേണ്ട പോലെ മനസ്സിലാക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു ശീലത്തിലേക്ക് നിങ്ങളെത്തുന്നത്.
പലര്‍ക്കും മധുരം വളരെയധികം ഇഷ്ടമുള്ളതാണ്. ചിലര്‍ക്ക് എരിവാണ് പ്രധാനം. ഇത്തരത്തില്‍ പലര്‍ക്കും പല രുചിയായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ മധുരം കഴിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. കാരണം ശരീരത്തില്‍ ചില കുറവുകള്‍ സംഭവിക്കുമ്പോഴാണ് അത് മധുരത്തിലേക്ക് എത്തിക്കുന്നത്. പത്തില്‍ ഒരാള്‍ മാത്രമാണ് മധുരത്തോട് താല്‍പ്പര്യം കാണിക്കാത്തത്. അമിതമായ മധുരപലഹാരങ്ങളോടുള്ള ഈ ആസക്തി ആരോഗ്യപരമായ അസന്തുലിതാവസ്ഥയുടെ സൂചനയായിരിക്കാം. ഇടയ്ക്കിടെ മധുരം കഴിക്കാന്‍ തോന്നുന്നത് ശരീരത്തില്‍ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുണ്ടെന്നതിന്റെ ലക്ഷണമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ബി വിറ്റാമിനുകളുടെ കുറവ്
നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ബി കുറവുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മധുരത്തോടുള്ള താല്‍പ്പര്യം വര്‍ദ്ധിച്ചു എന്ന് തന്നെയാണ്. അതില്‍ ബി വിറ്റാമിനുകളായ ബി1, ബി6, ബി9, ബി12 എന്നിവ പ്രധാനപ്പെട്ടതാണ്. ഇത് ശരീരത്തിന്റെ ഊര്‍ജ്ജ ഉല്‍പാദനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഈ വിറ്റാമിനുകളുടെ കുറവ് വരുമ്പോള്‍, ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ കഴിവ് വളരെയധികം കുറയുന്നു. അതിന്റെ ഫലമായി ഊര്‍ജ്ജത്തിന് വേണ്ടി ശരീരം മധുരത്തിനായി ആഗ്രഹിക്കുന്നു.
മഗ്‌നീഷ്യം കുറവ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിനും ഇന്‍സുലിന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും എല്ലാം അനിവാര്യമായ ഒന്നാണ് മഗ്‌നീഷ്യം. എന്നാല്‍ ശരീരത്തില്‍ ഇതിന്റെ കുറവ് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഇത് തലച്ചോറിനെ വേഗത്തില്‍ മധുരം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും. പലപ്പോഴും നിങ്ങളില്‍ സമ്മര്‍ദ്ദമുള്ളവരിലും ഉറക്കമില്ലാത്തവരിലും മഗ്‌നീഷ്യത്തിന്റെ കുറവ് സംഭവിക്കുന്നത് വഴി അത് പലപ്പോഴും മധുരത്തോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കും.
ക്രോമിയം കുറവ്
ഇന്‍സുലിനുമായി ചേര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നതിന് ശരീരത്തില്‍ ക്രോമിയം അനിവാര്യമാണ്. എന്നാല്‍ ഇതിന്റെ കുറവ് പലപ്പോഴും വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ മധുരത്തോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തില്‍ ക്രോമിയം കുറവെങ്കില്‍ പലപ്പോഴും അത് ശരീരത്തിലെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും തല കറക്കം പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

വിറ്റാമിന്‍ ഡിയും ഒമേഗ-3യും
ശരീരത്തില്‍ വിറ്റാമിന്‍ഡി കുറവെങ്കില്‍ അത് മധുരത്തോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവ് മനസ്സിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കും. പലപ്പോഴും അതിന്റെ ഫലമായി നിങ്ങളില്‍ അസ്വസ്ഥത, വിഷാദം, സമ്മര്‍ദ്ദം, അല്ലെങ്കില്‍ ക്ഷീണം എന്നിവക്ക് സാധ്യത വര്‍ദ്ധിപ്പിക്കും. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മധുരത്തോടുള്ള ആസക്തി. അതുകൊണ്ടാണ് വിറ്റാമിന്‍ ഡി കുറവുള്ളവര്‍ ഇത്തരം കാര്യങ്ങളോട് കൂടുതല്‍ ശ്രദ്ധ വേണം.
എപ്രകാരം നിയന്ത്രിക്കാം?
മധുരത്തോടുള്ള അമിതമായ ആസക്തി നിയന്ത്രിക്കുന്നതിന് വേണ്ടി പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടത് അത്യാവശ്യമാണ്. പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍, പരിപ്പുവര്‍ഗ്ഗങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ട, തൈര്, ധാന്യങ്ങള്‍ എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല മികച്ച വിറ്റാമിന്‍ ഡി നിലനിര്‍ത്താന്‍ രാവിലെ സൂര്യപ്രകാശം കൊള്ളുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് യോഗ, ധ്യാനം, മതിയായ ഉറക്കം എന്നിവ ശീലമാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











