Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഈ ഭക്ഷണങ്ങള്‍ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്: കാത്തിരിക്കുന്നത് അപകടം, ശ്രദ്ധിക്കണം
പലരും ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്നത് പല വിധത്തിലാണ്, സ്റ്റീല്‍, അലുമിനിയം, മണ്‍പാത്രങ്ങള്‍ എന്നിവയെല്ലാം ഭക്ഷണം സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ന് പലരും സ്റ്റീല്‍ പാത്രത്തെയാണ് കൂടുതലായി ആശ്രയിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ഇത് അല്പം പ്രതിസന്ധികള്‍ സൃഷ്ടിക്കും എന്ന കാര്യം ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. എപ്പോഴും വൃത്തിയാക്കാന്‍ എളുപ്പമാണ് എന്നത് പോലെ തന്നെ പലപ്പോഴും എക്കാലവും തിളക്കം നിലനിര്‍ത്തുന്നതിനും സ്റ്റീല്‍ പാത്രം നല്ലതാണ്.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കുന്നത് അത്ര നല്ല മാറ്റങ്ങളെയല്ല നല്‍കുന്നത്. കാരണം ഇത് സുരക്ഷിതത്വം എന്നതിനേക്കാളുപരി നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് വരെ എത്തിക്കുന്നു. പലപ്പോഴും ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളിലേക്കാണ് ഇത് എത്തിക്കുന്നത്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നു. ഇത് ആരോഗ്യത്തിന് ഹാനീകരമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ചില ഭക്ഷണങ്ങളിലെ വസ്തുക്കള്‍ സ്റ്റീലുമായി രാസപ്രവര്‍ത്തനം നടത്തുന്നതിന്റെ ഫലമായാണ് പലപ്പോഴും അത് ഭക്ഷ്യവിഷബാധക്ക് വരെ കാരണമാകുന്നു.

പഴങ്ങള്‍ സൂക്ഷിക്കുമ്പോള്‍
ഒരു കാരണവശാലും പഴങ്ങള്‍ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും എന്ന് മാത്രമല്ല അതിന്റെ സ്വാഭാവിത ഗുണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് വേഗത്തില്‍ പഴങ്ങള്‍ കേടാകുന്നതിനും സ്വാഭാവിക ഗന്ധം നഷ്ടപ്പെടുകയും ചെയ്യുന്നു. അത് മാത്രമല്ല സ്റ്റീല്‍ പാത്രത്തിലെ ഈര്‍പ്പം പഴങ്ങള്‍ പെട്ടെന്ന് അഴുകിപ്പോവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ പഴങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടി എപ്പോഴും ഗ്ലാസ്സ് പാത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നല്ല നിലവാരമുള്ള പ്ലാസ്റ്റിക് പാത്രങ്ങളും ഈ ആവശ്യത്തിനായി ഉപയോഗിക്കാം.
അച്ചാറുകള്‍
സ്ഥിരമായി അച്ചാറുകള്‍ കഴിക്കുന്ന വ്യക്തിയാണോ? എന്നാല്‍ ഇനി മുതല്‍ അച്ചാറുകള്‍ സൂക്ഷിക്കുമ്പോള്‍ അത് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഉപ്പും മസാലകളും ചേര്‍ത്ത് ദീര്‍ഘകാലം സൂക്ഷിക്കുന്ന അച്ചാറുകള്‍ ഒരിക്കലും സ്റ്റീല്‍ പാത്രത്തില്‍ വെക്കരുത്. കാരണം ഇത് സ്റ്റീലുമായി പ്രതിപ്രവര്‍ത്തിച്ച് പാത്രങ്ങള്‍ തുരുമ്പെടുക്കുകയും പലപ്പോഴും അച്ചാറിന്റെ രുചി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. കൂടാതെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും എത്തിക്കുന്നു.
തൈര്
ഒരു കാരണവശാലും തൈര് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്. കാരണം ഇതിലുള്ള ലാക്റ്റിക് ആസിഡ് പലപ്പോഴും സ്റ്റീലുമായി പ്രതിപ്രവര്‍ത്തിച്ച് തൈരിന്റെ രുചി ഇല്ലാതാക്കും. അത് മാത്രമല്ല തൈര് വേഗത്തില്‍ പുളിപ്പിക്കുന്നതിന് കാരണമാകുന്നു. അത് മാത്രമല്ല ഇത് കഴിക്കുന്നതിന് അനുയോജ്യമല്ലാതായി മാറുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുകുയം ചെയ്യുന്നു.

സിട്രിക് ആസിഡ് അടങ്ങിയവ
നാരങ്ങ, തക്കാളി പോലുള്ള സിട്രിക് ആസിഡ് അടങ്ങിയവ ഒരു കാരണവശാലും സ്റ്റീല്‍ പാത്രത്തില്‍ സൂകിഷ്ക്കരുത്. കാരണം ഇത് സ്റ്റീലുമായി പ്രതിപ്രവര്‍ത്തിച്ച് പലപ്പോഴും വിഷകരമായ വസ്തുക്കള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ഇത് ദഹന പ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഭക്ഷണത്തിന് ചവര്‍പ്പും കയ്പ്പും പോലുള്ള രസങ്ങള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല ശരീരത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഗ്രീന്‍ ടീ പോലുള്ളവ
ഗ്രീന്‍ ടീ പോലുള്ളവ ഇത്തരത്തില്‍ സ്റ്റീല്‍പാത്രത്തില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അത് കൂടാതെ മഞ്ഞള്‍പ്പാല്‍ പോലുള്ളവയും ഒരു കാരണവശാലും സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്. ഇത് മഞ്ഞള്‍പ്പാലിന്റെ ഗുണങ്ങളെ ഇല്ലാതാക്കുന്നു. കാരണം മഞ്ഞളിലെ കുര്‍ക്കുമിന്റെ ഗുണങ്ങള്‍ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഒരു കാരണവശാലും ഉപ്പ്, അച്ചാര്‍, പാല്, തൈര്, നാരങ്ങ, തക്കാളി ജ്യൂസ്, മഞ്ഞള്‍ പാല് പോലുള്ളവ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
