Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പപ്പായക്കൊപ്പം ഇവ കഴിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം: ആരോഗ്യത്തേക്കാള്‍ അപകടം
പപ്പായ നമുക്ക് വളരെയധികം പരിചിതമായ ഒരു പഴമാണ്. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ പപ്പായയില്‍ ഉണ്ട് എന്നത് തന്നെയാണ് സത്യം. നമ്മള് മാറില്ലെന്ന് കരുതുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പപ്പായ ഒരു പരിഹാരം തന്നെയാണ്. പലപ്പോഴും ഇതിന്റെ ഇലയും കുരുവുമെങ്കിലും അത്രയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പപ്പായ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ കാര്യത്തില്‍ പേര് കേട്ടതാണ് പപ്പായ എന്നതില്‍ സംശയം വേണ്ട. വിറ്റാമിന്‍ ഇ,വിറ്റാമിന്‍ സി, ഫൈബര്‍, പൊട്ടാസ്യം എന്നിവ കൊണ്ട് സമ്പന്നമാണ് പപ്പായ.
എങ്കിലും ചില ഭക്ഷണങ്ങളോടൊപ്പം ചേര്‍ത്ത് കഴിക്കുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയധികം പ്രതിസന്ധികള്‍ ഇതുണ്ടാക്കുന്നു എന്നത് തന്നെയാണ് സത്യം. പപ്പായ കഴിക്കുമ്പോള്‍ അത് ചില ഭക്ഷണങ്ങളോടൊപ്പമെങ്കില് അതിലെ ചില എന്‍സൈമുകള്‍ പ്രോട്ടീന്‍ ദഹനത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് ഏതൊക്കെ ഭക്ഷണങ്ങളാണ് എന്നത് നമുക്ക് നോക്കാം. അതിലുപരി ഇത് എപ്രകാരമെല്ലാം ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കും എന്നും നമുക്ക് നോക്കാം.

ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈയന് എന്ന എന്‍സൈം ആണ് ദഹനത്തിന് പ്രശ്നമുണ്ടാക്കുന്നത്. എന്നാല്‍ പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുമ്പോഴാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. അത് മാത്രമല്ല ഇത് ശരീര വണ്ണം, ദഹന പ്രശ്നം, ഗ്യാസ്ട്രിക് പ്രതിസന്ധികള്‍ എന്നിവയിലേക്കും നിങ്ങളെ എത്തിക്കുന്നു. കൂടാതെ ഇവയോടൊപ്പം ചില പച്ചക്കറികളും പഴങ്ങളും ചേര്‍ത്ത് കഴിക്കുന്നതും ദഹന പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് പപ്പായയോടൊപ്പം ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.
പച്ച പപ്പായ
പഴുത്തതും പച്ചയുമായ പപ്പായ ഒരുമിച്ച് കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും വയറുവേദനയും ചെറിയ അസിഡിറ്റി പ്രശ്നങ്ങളും ഉണ്ടാവുന്നു. പച്ചപപ്പായയില്‍ ഉയര്‍ന്ന അളവില്‍ പപ്പൈന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പലപ്പോഴും അടിവയറ്റില്‍ വേദന വര്‍ദ്ധിപ്പിക്കുകയും ആമാശയത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ പച്ചപപ്പായയും പഴുത്ത പപ്പായയും കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.

കുക്കുമ്പര്‍
ആരോഗ്യ സംരക്ഷണത്തിനും നിര്‍ജ്ജലീകരണത്തെ ഒഴിവാക്കുന്നതിനും കുക്കുമ്പര്‍ വളരെ മികച്ചതാണ്. എന്നാല്‍ ഇത് ഒരു കാരണവശാലും പപ്പായയോടൊപ്പം ചേര്‍ത്ത് കഴിക്കരുത്. ഇത് നിങ്ങളെ അമിതവണ്ണത്തിലേക്കും ദഹനാരോഗ്യം നശിപ്പിക്കുന്നതിനും വയറിളക്കം, വയറുവേദന എന്നീ പ്രശ്നങ്ങളിലേക്കും എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുക എന്നത് അല്പം പ്രയാസകരമാണ്.. അതുകൊണ്ട് കുക്കുമ്പര്‍ പപ്പായയോടൊപ്പം ചേര്‍ത്ത് കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കാം.
മുന്തിരി
അസിഡിറ്റി ഉള്ളതാണ് മുന്തിരി എന്ന് നമുക്കറിയാം. അതോടൊപ്പം തന്നെ ഇതിനോടൊപ്പം പപ്പായ ചേര്‍ത്ത് കഴിക്കുമ്പോള്‍ പ്രത്യേകിച്ച് അസിഡിറ്റി പ്രശ്നമുള്ളവര്‍ അല്പം ശ്രദ്ധിക്കണം. കാരണം മുന്തിരിയുടെ അസിഡിറ്റില് പപ്പായ കൂടി സംയോജിക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ പ്രതിസന്ധി വര്ദ്ധിപ്പിക്കാതിരിക്കുന്നതിന് ഇത്തരം കോംമ്പിനേഷനുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
പാലുല്‍പ്പന്നങ്ങള്‍
പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യം നല്‍കുന്നതാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇവ സ്ഥിരമായി കഴിക്കുന്നവരായിരിക്കും പലരും. എന്നാല്‍ ഇതിനോടൊപ്പം പപ്പായ എന്നത് ഒരിക്കലും നല്ലൊരു ആശയമല്ല. അതുകൊണ്ട് പരമാവധി ഇത്തരം കാര്യങ്ങള്‍ക്ക് മുതിരാതിരിക്കുക. പാലുല്‍പ്പന്നങ്ങള്‍ ഇതോടൊപ്പം കഴിക്കുന്നതിന്റെ ഫലമായി ദഹനം തടസ്സപ്പെടുകയും അത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഫ്രൈഡ് ഫുഡ്
പലരും വളരെയധികം ഇഷ്ടത്തോടേയും കൊതിയോടെയും കഴിക്കുന്നതാവും ഫ്രൈഡ് ഫുഡ്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് അത്ര നല്ലതല്ലെങ്കിലും ഇതോടൊപ്പം പപ്പായ ചേര്‍ത്ത് കഴിക്കുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. വറുത്ത ഭക്ഷണങ്ങളില്‍ കൊഴുപ്പ് വളരെയധികം കൂടുതലാണ്. ഇത് പപ്പായയുമായി ചേരുമ്പോള്‍ ദഹനക്കേടിലേക്കും അത് വഴി വയറ്റിലെ അസ്വസ്ഥതകളിലേക്കും നിങ്ങളെ എത്തിക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
സിട്രസ് പഴങ്ങള്‍
വിറ്റാമിന്‍ സിയുടെ കലവറയാണ് സിട്രസ് പഴങ്ങള്‍ എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനോടൊപ്പം പപ്പായ ചേര്‍ത്ത് കഴിക്കുന്നത് പുളിച്ച് തികട്ടലിന് കാരണമാകുന്നു. കൂടാതെ ദഹനാരോഗ്യത്തെ തകരാറിലാക്കുകയും ചെയ്യുന്നു. ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി ആണ് നെഞ്ചെരിച്ചിലും വയറു വേദനയും ഉണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
തക്കാളി
പപ്പായയ്ക്കൊപ്പം തക്കാളി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കാരണം തക്കാളിയില്‍ ഉയര്‍ന്ന അളവില്‍ അസിഡിറ്റി ഉണ്ടാക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പപ്പായയും കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ക്ക് പകരം അത് ദോഷമാണ് ഉണ്ടാക്കുന്നത്. നെഞ്ചെരിച്ചിലിലേക്ക് നയിക്കുന്നതിന് വേറെ ഒന്നും വേണ്ട എന്ന അവസ്ഥയിലായിരിക്കും കാര്യങ്ങള്‍. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
എരിവുള്ള ഭക്ഷണങ്ങള്‍
പപ്പായയ്ക്കൊപ്പം എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറുവേദന, വയറിളക്കം, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നു. പ്രത്യേകിച്ച് എരിവുള്ള ഭക്ഷണത്തില്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കുമ്പോള്‍ പപ്പായ അതിന്റെ തോത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

