Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
ബദാം പോഷകസമൃദ്ധം, പക്ഷേ ഇവയോടൊപ്പം ഒരിക്കലും കഴിക്കരുത്, ഫലം വിപരീതമാവും
ബദാം ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ബദാം എന്നത് നമുക്കെല്ലാം അറിയാം. ഇത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ പോഷകസമൃദ്ധം കൂടിയാണ്. വിറ്റാമിനുകളുടേയും ധാതുക്കളുടേയും ആന്റി ഓക്സിഡന്റുകളുടേയും സമ്പന്നമായതാണ് ബദാം. പലപ്പോഴും ഇത് ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നതിനും അതോടൊപ്പം തന്നെ മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ക്കും കാരണമാകുന്നു. ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ഇത് ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
എ്ന്നാല്‍ ബദാം ഒരിക്കലും ചില ഭക്ഷണങ്ങളോടൊപ്പം ചേര്‍ത്ത് കഴിക്കാന്‍ പാടില്ല. ഇത് പലപ്പോഴും പ്രതികൂലാവസ്ഥകളിലേക്ക് എത്തിക്കുന്നു. ചിലരില്‍ അലര്‍ജിയും മറ്റ് ചില പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യാവസ്ഥകളെ പ്രശ്നത്തിലാക്കുന്നു. ബദാമിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്.

സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ, മാതളനാരങ്ങ തുടങ്ങിയവക്കൊപ്പം ബദാം കഴിക്കുന്നത് നല്ലതല്ല. കാരണം ഇത് ദഹനാരോഗ്യത്തെ വളരെ മോശമായ രീതിയില്‍ ബാധിക്കുന്നു. ഇതിന്റെ ഫലമായി ഗ്യാസ്, വയറുവേദന, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇവയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആണ് ബദാമിലെ ധാതുക്കളെ പ്രതിരോധിക്കുന്നത്. ഇത് കൃത്യമായി ആഗിരണം ചെയ്യുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. ബദാം കഴിക്കുമ്പോള്‍ ഇക്കാര്യം ഓര്‍ക്കേണ്ടതാണ്.
പാലുല്‍പ്പന്നങ്ങള്‍
പാല് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ബദാമും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇവ രണ്ടും ചേര്‍ന്ന് കഴിക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ഇത് പലപ്പോഴും ശരീരത്തില്‍ കഫം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ജലദോഷവും കഫക്കെട്ടും പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് ഇത് എത്തിക്കുന്നു. മാത്രമല്ല പലപ്പോഴും ലാക്ടോസ് അസഹിഷ്ണുത ഉള്ളവരെങ്കില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പഞ്ചസാര
പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ബദാം എന്ന് നമുക്കറിയാം. മുകളില്‍ പറഞ്ഞത് പോലെ പലപ്പോഴും അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ബദാം കഴിക്കുന്ന ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ ഇതിനോടൊപ്പം ഒരിക്കലും പഞ്ചസാര ചേര്‍ക്കരുത്. ഇത് ശരീരത്തിലെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളെ പ്രതിരോധിക്കുന്നു. അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. ഒരു കാരണവശാലും പഞ്ചസാര ബദാമിനൊപ്പം ചേര്‍ക്കരുത് എന്നതാണ് പ്രധാന കാര്യം.
സംസ്കരിച്ച ലഘുഭക്ഷണങ്ങള്‍
ചിപ്സ് പോലുള്ള ഉയര്‍ന്ന സോഡിയം പോലുള്ള ഭക്ഷണങ്ങള്‍ ഒരു കാരണവശാലും ബദാമിനൊപ്പം ചേര്‍ക്കരുത്. അത് കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തുന്നു. പലപ്പോഴും ഹൃദയാരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു. മാത്രമല്ല അമിതമായി ഉപ്പ് ശരീരത്തില്‍ എത്തുന്നത് രക്തസമ്മര്‍ദ്ദം, വയറ് വീര്‍ക്കല്‍, ദഹന പ്രശ്നങ്ങള്‍ എന്നിവയെല്ലാം തന്നെ ഇത് മൂലം ഉണ്ടാവുന്നു. പലപ്പോഴും ബദാമിലെ ഗുണങ്ങളെ പ്രതിരോധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.
സോയ ഉല്‍പ്പന്നങ്ങള്‍
ബദാം കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ചില പ്രതിരോധ മാറ്റങ്ങളും നല്കുന്നു. സോയയിലെ ഫൈറ്റൈറ്റുകള് കാല്‍സ്യം, സിങ്ക്, അയേണ്‍ എന്നിവയുമായി ചേരുന്നതിന്റെ ഫലമായി പലപ്പോഴും ശരീരത്തിലേക്കുള്ള ഇവയുടെ ആഗിരണം കുറയുന്നു. അത് കൂടുതല്‍ പ്രശ്നങ്ങളും ഇവയുടെ ദൗര്‍ലഭ്യവും ശരീരത്തിലുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications