ആര്‍ത്തവ ദിനങ്ങളില്‍ അമിതമായ വേദനയോ? പരിഹാരം ഈ ഭക്ഷണങ്ങള്‍

By

പല സ്ത്രീകൾക്കും ഏറ്റവും ദുസ്സഹമായ ദിനങ്ങളാണ്‌ ആർത്തവ ദിനങ്ങൾ. ഇതുണ്ടാക്കുന്ന വേദനകളും മറ്റ് അസ്വസ്ഥതകളുമൊക്കെ മിക്കവാറും സ്ത്രീകളെ അലട്ടുന്നതാണ്. ഈ ദിനങ്ങളിൽ മിക്കവാറും സ്ത്രീകളിൽ വേദനയും കടുത്ത അസ്വസ്ഥതയുമൊക്കെ ഉണ്ടാകാറുണ്ട്. ശാരീരികവും വൈകാരികവുമായ ധാരാളം മാറ്റങ്ങൾ ഉണ്ടാകുന്ന ഈ സമയത്തു ഇവ ലഘൂകരിക്കാനായി നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്.

ആർത്തവവേദനകളും ബുദ്ധിമുട്ടുകളും ലഘൂകരിക്കാനും, ഹോർമോൺ വ്യതിയാനം ബാലൻസ് ചെയ്യാനും പോഷകങ്ങൾ നിറഞ്ഞതുമായ ഭക്ഷണരീതിയാണ് നല്ലത്. ആർത്തവ ദിനങ്ങളിൽ കഴിക്കുകയും ഒഴിവാക്കുകയും ചെയ്യേണ്ട ഭക്ഷ്യവസ്തുക്കൾ ഏതെല്ലാമെന്ന് നോക്കാം.

Foods You Can Eat To Reduce Period Cramps

ഇലക്കറികൾ
ഇലക്കറികളിൽ ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ക്ഷീണം കുറയ്ക്കാനും രക്തപ്രവാഹത്തെ നിയന്ത്രിക്കാനും , പേശീവേദന ലഘൂകരിക്കാനും സഹായിക്കും. അതിനാൽ ചീര,കാലെ ഇല, സ്വിസ് ചാർഡ് പോലുള്ള ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവസമയത്തെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ, ഈ സമയത്തുണ്ടാകുന്ന മധുരത്തോടുള്ള ആസക്തിയെ കുറയ്ക്കാനും ഡാർക്ക് ചോക്ലേറ്റിനു സാധിക്കും.

ഇഞ്ചി
ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ആർത്തവ വേദനയും ഛർദ്ദിയും കുറയ്ക്കാൻ സഹായിക്കും. ഇഞ്ചി, ചായയിൽ ചേർത്തോ, ഭക്ഷണത്തിൽ അല്ലെങ്കിൽ സ്മൂത്തികളിൽ ചേർത്തോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

കൊഴുപ്പുള്ള മത്സ്യം
ഒമേഗാ 3 ഫാറ്റി ആസിഡ് ആർത്തവ വേദനകൾ പരിഹരിക്കാൻ ഫലപ്രദമാണ്. സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, അവയ്ക്ക് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുമുണ്ട് . ഒമേഗ -3 ഫാറ്റി ആസിഡ് ആർത്തവ വേദന കുറയ്ക്കാനും ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കാനും സഹായിക്കും.

Foods You Can Eat To Reduce Period Cramps

വാഴപ്പഴം
പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴം വയറുവേദന കുറയ്ക്കാനും ശരീരത്തിൽ ജലാംശo നിലനിർത്താനും സഹായിക്കും. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6 അസ്വസ്ഥത കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.

പയറുവർഗ്ഗങ്ങൾ
ചെറുപയർ, നിലക്കടല,ബീൻസ് തുടങ്ങിയ പയറുവർഗങ്ങൾ ഇരുമ്പിന്റെയും നാരുകളുടെയും മികച്ച ഉറവിടങ്ങളാണ്. ആർത്തവസമയത്ത് ധാരാളം രക്തം നഷ്ടപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ അയൺ അടങ്ങിയ ഭക്ഷണങ്ങൾ അത്യാവശ്യമാണ്. അല്ലെങ്കിൽ രക്തം നഷ്ടമാകുന്നതുമൂലം ക്ഷീണവും തലകറക്കവും ഉണ്ടാകും.പയറുവർഗങ്ങളിലെ നാരുകൾ ദഹനത്തെ സഹായിക്കും. അതിനാൽ അയണും നാരുകളും അടങ്ങിയ പയറുവർഗ്ഗങ്ങൾ ഈ സമയത്തു ധാരാളം കഴിക്കുക.

നട്സുകൾ
ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്തൻ വിത്തുകൾ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ വീക്കം കുറയ്ക്കാനും , ഹോർമോൺ ബാലൻസ് നിലനിർത്താനും സഹായിക്കുന്നു. അതിനാൽ നട്സുകളും സീഡുകളും ആർത്തവസമയത്തു കഴിക്കുന്നത് നല്ലതാണ്.

മഞ്ഞൾ
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള മഞ്ഞൾ ,വേദന കുറയ്ക്കാൻ ഉത്തമമാണ്. മഞ്ഞളിലെ കുർക്കുമിൻ ആണ് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളത്. ഭക്ഷണത്തിൽ മഞ്ഞൾ ചേർക്കുന്നത് അല്ലെങ്കിൽ മഞ്ഞൾ ചേർത്ത ചായ കുടിക്കുന്നത് ഇവയെല്ലാം ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാൻ സഹായിക്കും

ഹെർബൽ ടീ/ ഔഷധ ചായ
പെപ്പർമിന്റ്, ചമോമില്ല, റാസ്ബെറി ലീഫ് ടീ തുടങ്ങിയ ഔഷധ ചായകൾക്ക് ആർത്തവ വേദനയെ ശമിപ്പിക്കാനും വയറുവേദന കുറയ്ക്കാനും കഴിയും.

പഴങ്ങളും പച്ചക്കറികളും
ജലാംശം ധാരാളമടങ്ങിയ തണ്ണിമത്തൻ, വെള്ളരി, സിട്രസ് പഴങ്ങൾ എന്നിവ വയറുവേദന കുറയ്ക്കുകയും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. അതിനാൽ ആർത്തവസമയത്തു ധാരാളം ജലാംശം അടങ്ങിയ പഴങ്ങൾ കഴിക്കുക.

Foods You Can Eat To Reduce Period Cramps

കിനോവ
പ്രോട്ടീൻ സമ്പുഷ്ട്മായ ഒരു ധാന്യമാണ് കിനോവ. ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയ കിനോവ ദഹനം മെച്ചപ്പെടുത്താൻ ഉത്തമമാണ്. സസ്യാഹാര പ്രീയർക്ക് കിനോവ, പ്രോട്ടീന്റെ ഉറവിടമാണ്. അതിനാൽ ആർത്തവസമയത്തു ഇത് കഴിക്കാവുന്നതാണ്.

തൈര്
പ്രോബയോട്ടിക്കുകളാൽ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് തൈര്. ഇത് ശരീരത്തെ പോഷിപ്പിക്കുകയും , ആർത്തവസമയങ്ങളിൽ വരാൻ സാധ്യതയുള്ള അണുബാധകളിൽ നിന്ന് നിങ്ങളുടെ യോനിയെ സംരക്ഷിക്കുകയും ചെയ്യും.

ആർത്തവ കാലത്തു ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ചില ഭക്ഷണങ്ങൾ ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കും. അവ നമ്മൾ പരിചയപ്പെട്ടു കഴിഞ്ഞു. എന്നാൽ മറ്റു ചില ഭക്ഷണങ്ങൾ അവയെ കൂടുതൽ വഷളാക്കും. ഇവ സാധാരണയായി വീക്കം അല്ലെങ്കിൽ വയറുവേദന ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. അത്തരത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
* അൾട്രാ-പ്രോസസ്ഡ് ഫുഡ്സ് ഒഴിവാക്കണം.
* പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ
* മൈദ ഉപയോഗിച്ച് ബേക്ക് ചെയ്യുന്ന ബ്രെഡ് അല്ലെങ്കിൽ പാസ്ത പോലുള്ള ഭക്ഷണങ്ങൾ
* കോളിഫ്ലവർ പോലുള്ള വയറിൽ ഗ്യാസ് ഉണ്ടാകാൻ കാരണമാകുന്ന ഭക്ഷണങ്ങൾ.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, August 21, 2023, 20:00 [IST]
X
Desktop Bottom Promotion