ശൈത്യകാലം 5 ഭക്ഷണങ്ങള്‍ വേണ്ട, പ്രത്യേകിച്ച് കൊളസ്‌ട്രോള്‍ കൂടുതലെങ്കില്‍: അപകടം തൊട്ടരികേ

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് അപകടകരമായ കൊളസ്‌ട്രോള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ശൈത്യകാല ഭക്ഷണങ്ങളില്‍ ചിലത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഹൃദയാരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ ഉള്ളവരെങ്കില്‍ അവര്‍ അല്‍പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കൊളസ്‌േേട്രാള്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

ട്രാന്‍സ് ഫാറ്റടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തിന് ഹാനികരമാണ്. ഇവ ചീത്ത കൊളസ്‌ട്രോള്‍ (LDL) വര്‍ദ്ധിപ്പിക്കുകയും നല്ല കൊളസ്‌ട്രോള്‍ (HDL) കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുമുള്ള സാധ്യതയെ ഇരട്ടിയാക്കുന്നു. അത് മാത്രമല്ല വറുത്ത പലഹാരങ്ങള്‍, സമോസ, കച്ചോരി, ഫ്രഞ്ച് ഫ്രൈസ് എന്നിവയെല്ലാം പൂര്‍ണമായും ഒഴിവാക്കണം. ഇതെല്ലാം തന്നെ ട്രാന്‍സ് ഫാറ്റുകള്‍ ധാരാളം അടങ്ങിയതാണ്. ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. ഇത്തരത്തില് നാം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് ഹാര്‍വാഡര്ഡ് ഹെല്‍ത്ത് പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

high cholesterol foods

ഒഴിവാക്കേണ്ടത്
നിങ്ങളില്‍ കൊളസ്‌ട്രോള്‍ വളരെ കൂടുതലാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ആദ്യം മുട്ട ഒഴിവാക്കണം. മുട്ട ധാരാളം പോഷക സമ്പന്നമെങ്കിലും അതിലുള്ള പൂരിത കൊഴുപ്പ് അമിതമായാല്‍ അത് ഹൃദയത്തേയും കരളിനേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകരമെങ്കിലും മുട്ട കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

റെഡ് മീറ്റ് ഒഴിവാക്കണം
പലപ്പോഴും റെഡ് മീറ്റ് ആരോഗ്യത്തിന് അപകടകരമായ അവസ്ഥയുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഹാര്‍വാര്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ട് അനുസരിച്ച്, റെഡ് മീറ്റുകളില്‍ (മട്ടണ്‍, ബീഫ്, പോര്‍ക്ക്) ഉയര്‍ന്ന പൂരിത കൊഴുപ്പുള്ളതിനാല്‍ അത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. അത് കൂടാതെ നിങ്ങള്‍ ഉപയോഗിക്കുന്ന സോസേജ്, സലാമി, ഹോട്ട് ഡോഗ് പോലുള്ള സംസ്‌കരിച്ച മാംസങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങളും അതുപോലെ തന്നെ അമിതമായി ഉപ്പും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നിര്‍ബന്ധമായും തൊലിയില്ലാത്ത ചിക്കനോ മീനോ തിരഞ്ഞെടുക്കുക. മാംസാഹാരത്തില്‍ ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കണം.

high cholesterol foods

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എണ്ണയില്‍ വറുത്തതും മസാലകള്‍ ചേര്‍ത്തതുമായ ഭക്ഷണങ്ങള്‍ രുചികരമാണെന്ന് നമുക്ക് തോന്നുമെങ്കിലും അത് ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് അമിത കൊളസ്‌ട്രോള്‍ ഉള്ളവരില്‍ പ്രശ്‌നമുണ്ടാക്കും. പബ്മെഡ് റിപ്പോര്‍ട്ട് പ്രകാരം ഇവയില്‍ ഉയര്‍ന്ന കലോറി അടങ്ങിയിട്ടുണ്ട്. പലപ്പോഴും കൊളസ്‌ട്രോള്‍ ഉള്ളവര്‍ മാത്രമല്ല രോഗാവസ്ഥ.ില്ലാത്തവരും ഈ ഭക്ഷണം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

മധുരം അമിതമാവുന്നത്
മധുരം അമിതമാവുന്നത് പലപ്പോഴും ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. പലപ്പോഴും മധുരവും കൊളസ്‌ട്രോളും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പഞ്ചസാര, മധുരപലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, ശുദ്ധീകരിച്ച മൈദ ഉല്‍പ്പന്നങ്ങള്‍ എന്നിവയെ പലപ്പോഴും കരള്‍ ട്രൈഗ്ലിസറൈഡാക്കി മാറ്റും. ഇത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കണം.

പരിഹാരം ഇതെല്ലാം
കൊളസ്ട്‌കോള്‍ കുറയ്ക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതിന് വേണ്ടി കൊളസ്‌ട്രോള്‍ പ്രതിരോധത്തിന് വേണ്ടി നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. അത് കൂടാതെ ഓട്സ്, ഇലക്കറികള്‍, പഴങ്ങള്‍, ബദാം, വാല്‍നട്ട് എന്നിവ ശീലമാക്കാം. ഇവ നിങ്ങളുടെ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഹൃദയാരോഗ്യത്തേയും ഇത് സഹായിക്കും. കൂടാതെ ബദാം, വാല്‍നട്ട്, കശുവണ്ടി, ചിയാ സീഡ്സ് പോലുള്ള ഡ്രൈ ഫ്രൂട്ട്സുകളും അണ്ടിപ്പരിപ്പുകളും നല്ല കൊളസ്‌ട്രോള്‍ ഉത്പാദിപ്പിച്ച് ചീത്ത കൊളസ്‌ട്രോള്‍ പ്രതിരോധിക്കുന്നതിന് സഹായിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion