Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ചൂട് കൂടുന്നു, പുറത്തിറങ്ങിയാല്‍ തലവേദന പതിവായിത്തുടങ്ങിയോ? ഇവ ആഹാരത്തില്‍ ചേര്‍ത്ത് നോക്കൂ
ചൂട് ശക്തി പ്രാപിക്കുകയാണ്. രാവിലെ 10 മണിയ്ക്ക് ശേഷം പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ചൂട് കൂടിയിരിക്കുന്നു. ഈ അവസരത്തില്‍ ചിലര്‍ക്ക് വെയില് കൊണ്ടാല്‍ തലവേദന വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തലവേദന വന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകളും അസഹനീയമാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ആഹാരത്തില്‍ ചേര്‍ക്കേണ്ട ചില പോഷകങ്ങളും, അവ നല്കുന്ന പച്ചക്കറികളും ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

മഗ്നീഷ്യം അടങ്ങിയ ആഹാരങ്ങള്‍
ചീര, കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയ ഇലക്കറികളില്‍ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് രക്തക്കുഴലുകളിലെ വലിച്ചില് കുറയ്ക്കാനും, തലവേദന കുറയ്ക്കാനും സഹായിക്കുന്നു. അതുപോലെ, ബദാം, കശുവണ്ടി, മത്തങ്ങ വിത്തുകള്‍, എള്ള് എന്നിവയിലും മഗ്നീഷ്യം ധാരാളമുണ്ട്. കറുത്ത പയര്‍, കടല, പരിപ്പ് എന്നിവ കഴിക്കുന്നത് നല്ലതാണ്. കൂടാതെ, തവിട് കളയാത്ത അരി, ക്വിനോവ, ഗോതമ്പ് ബ്രെഡ് എന്നീ മഗ്നീഷ്യം ധാരാളം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍
സാല്‍മണ്‍, ചൂര, അയല എന്നിവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. ഇത് വീക്കം കുറയ്ക്കാനും തലവേദനയുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും സഹായിക്കുന്നു. ഫ്ളാക്സ് സീഡുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. ഇത് ഓട്സ്, തൈര് അല്ലെങ്കില്‍ സ്മൂത്തികളില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ചിയ വിത്തുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. സലാഡുകള്‍, സ്മൂത്തികള്‍ അല്ലെങ്കില്‍ ബേക്ക് ചെയ്ത ഭക്ഷണങ്ങളില്‍ ചിയ സീഡ്സ് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിന്‍ ബി2
പാല്, ചീസ്, തൈര് എന്നിവയില്‍ വിറ്റാമിന്‍ ബി2 ധാരാളമുണ്ട്, ഇത് തലവേദനയുടെ ആവൃത്തി കുറയ്ക്കാന്‍ സഹായിക്കുന്നു. ചീര, കാബേജ്, കോളിഫ്ലവര്‍, ബദാം എന്നിവയില്‍ വിറ്റാമിന്‍ ബി2 ധാരാളമടങ്ങിയിരിക്കുന്നു.
കോഎന്‍സൈം അടങ്ങിയ ആഹാരങ്ങള്‍
ബീഫ്, ചിക്കന്‍, മത്സ്യം എന്നിവയില്‍ കോഎന്‍സൈം ധാരാളമുണ്ട്. അതുപോലെ, ബദാം, എള്ള്, മത്തങ്ങ വിത്തുകള്‍, തവിട് കളയാത്ത അരി, ക്വിനോവ, ഗോതമ്പ് ബ്രെഡ് എന്നിവയിലും കോഎന്‍സൈം അടങ്ങിയിരിക്കുന്നു. ഇവ തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
പൊട്ടാസ്യം അടങ്ങിയ ആഹാരങ്ങള്‍
വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ, അവോക്കാഡോ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നതും നല്ലതാണ്. ഇവയിലെല്ലാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
മറ്റു ആഹാരങ്ങള്‍
ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. കാരണം, ഇഞ്ചിക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് തലവേദനയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ, പുതിന ഓയില്‍ പുരട്ടുന്നത് നല്ലതാണ്. രക്തക്കുഴലുകള്‍ക്ക് അയവ് നല്‍കാനും തലവേദനയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
- ഹോട്ട് ഡോഗ്, സോസേജ്, ബേക്കണ്‍ തുടങ്ങിയ സംസ്കരിച്ച ഇറച്ചി തലവേദനയ്ക്ക് കാരണമാകും.
- പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ തലവേദനയ്ക്കും മൈഗ്രേനിനും കാരണമാകും.
- ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ തലവേദനയ്ക്കും മൈഗ്രേനിനും കാരണമാകും.
- MSG അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
- പഴകിയ ചീസ്, വൈന്‍ തുടങ്ങിയ ടൈറാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
- ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ധ്യാനം, ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയ ശീലിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും, ഇതിലൂടെ തലവേദന കുറയ്ക്കാനും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
