Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
അറ് ആയാലും അറുപതായാലും പല്ലിനെ കേട് വരുത്തുന്നത് ഇവയാണ്
പല്ലുകളുടെ ആരോഗ്യം എന്നത് വളരെയധികം അനിവാര്യമായ ഒന്നാണ്. പലരിലും ആത്മവിശ്വാസത്തെ പോലും പ്രതിസന്ധിയിലാക്കുന്നു പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍. എന്നാല്‍ ഇനി ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന ഘടകം തന്നെയാണ്. മനോഹരമായ പുഞ്ചിരി നിലനിര്‍ത്തുന്നതിനോടൊപ്പം തന്നെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നതാണ് ഇത്തരത്തില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത്.
നമ്മുടെ ഭക്ഷണരീതി പലപ്പോഴും പല്ലിനെ പ്രശ്നത്തിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട, മധുരപാനിയങ്ങളും, ചോക്ലേറ്റുകളും, മധുരവും തുടങ്ങി പല വിധത്തില്‍ പല്ലിന് ദോഷകരമായി മാറുന്നചില ഭക്ഷണങ്ങളുണ്ട്. ഇവയെ നിസ്സാരമെന്ന് കരുതിയാല്‍ അത് ഏത് പ്രായത്തിലും പല്ലില്‍ പോട് വരുന്നതിനും പല്ലിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നാം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പല്ലിന്റെ ആരോഗ്യത്തെ പ്രശ്നത്തിലാക്കി അത് പോടിലേക്ക് നയിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കാന്‍ഡികള്‍
പല വിധത്തിലുള്ള കാന്‍ഡികള്‍ ഇന്നത്തെ കാലത്ത് ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പുളി രുചിയുള്ളവ പലപ്പോഴും പല്ലിനെ വളരെ പെട്ടെന്നാണ് പ്രശ്നത്തിലേക്ക് എത്തിക്കുന്നത്. അതിന് കാരണം ഇവയിലുള്ള ഉയര്‍ന്ന അളവിലുള്ള സിട്രിക് ആസിഡ് ആണ്. ഇത് കൂടാതെ ടാര്‍ട്ടാറിക് ആസിഡും നമ്മുടെ പല്ലിന്റെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത്തരം മിഠായികളുടെ ഉപയോഗം കുറയ്ക്കുക അല്ലെങ്കില്‍ ഒഴിവാക്കുക എന്നത് മാത്രമാണ് പോംവഴി. അത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.
ബ്രെഡ്
പലപ്പോഴും പലര്‍ക്കും അറിയില്ല് ബ്രഡ് നമ്മുടെ പല്ലിന്റെ ആരോഗ്യത്തെ പ്രശ്നത്തിലാക്കും എന്നത്. കാരണം സാധാരണയായി പലരും ഇത് പ്രഭാത ഭക്ഷണത്തില്‍ വരെ ശീലമാക്കുന്നു. എന്നാല്‍ ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റിന്റെ ഉയര്‍ന്ന അളവാണ് പലപ്പോഴും പല്ലിന് വില്ലനായി മാറുന്നത്. പല്ലിന്റെ ഉപരിതലത്തില്‍ ഇത് പറ്റിപ്പിടിക്കുകയും പലപ്പോഴുിം ബാക്ടീരിയകളുടെ വളര്‍ച്ചക്ക് കാരണമാകുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പല്ലില്‍ പോടുകള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ദന്താരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും.

ചിപ്സ്
പലരും ഇടക്കിടെ കൊറിയ്ക്കുന്ന ഒന്നാണ് ചിപ്സ്. എന്നാല്‍ ചിപ്സ് കഴിക്കുന്നതിന് മുന്‍പ് അല്പമൊന്ന് ആലോചിക്കണം. കാരണം ഉരുളക്കിഴങ്ങില്‍ നിന്ന് നിര്‍മ്മിക്കുന്ന ചിപ്സില്‍ അന്നജത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ പല്ലിന്റെ അനാരോഗ്യത്തിലേക്ക് എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത് വായില്‍ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. കൂടാതെ പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയില്‍ നിങ്ങളുടെ ആരോഗ്യം മികച്ചതാക്കാന്‍ ചിപ്സ് കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.
സോഫ്റ്റ് ഡ്രിങ്കുകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും സോഫ്റ്റ് ഡ്രിങ്കുകള്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. ഇത് ദന്താരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പല്ലില്‍ പോടുകള്‍ വരുന്നതിനും അത് വഴി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും ഇതിന്റെ ഉപയോഗം കാരണമാകുന്നു. അതോടൊപ്പം മദ്യത്തിന്റെ ഉപയോഗവും പല്ലിനെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ഉയര്‍ന്ന അളവില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. പല്ലുകൡലെ ഇനാമലിനെ പ്രതിരോധിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. പലപ്പോഴും മറ്റ് ദന്ത്ക്ഷയ പ്രശ്നങ്ങളിലേക്കും ഇത് വഴി വെക്കും എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications