Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ 5 ആഹാരങ്ങള്‍ പതിവാക്കുന്നവരില്‍ വൃക്കരോഗങ്ങള്‍ അടുക്കില്ല
വൃക്കയുടെ ആരോഗ്യം നശിച്ചാല്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുന്നതാണ്. ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറംതള്ളുന്നതില്‍ വൃക്ക പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍, വൃക്കയുടെ ആരോഗ്യം നശിക്കുന്നതോടെ ശരീര ശുദ്ധീകരണവും കൃത്യമായി നടക്കാതെ വരുന്നു. ഇത് ശരീരത്തില്‍ വീക്കം, നീര്‍ക്കെട്ട് എന്നീ അസുഖങ്ങള്‍ വരുന്നതിന് കാരണമാകുന്നു. കൂടാതെ മറ്റുപല അസുഖങ്ങളിലേയ്ക്കും വൃക്കരോഗങ്ങള്‍ ഒരു വ്യക്തിയെ നയിക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും, വൃക്കയുടെ ആരോഗ്യം പരിപാലിക്കുന്നതിനുമായി ഓരോരുത്തരും പതിവാക്കേണ്ട 5 ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

മധുരക്കിഴങ്ങ്
ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന കിഴങ്ങാണ് മധുരക്കിഴങ്ങ്. ഇതില്‍ വിറ്റമിന്‍ എ, വിറ്റമിന്‍ സി, നാരുകള്‍, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനുമെല്ലാം മധുരക്കിഴങ്ങ് ഉത്തമമാണ്. കൂടാതെ, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, കൃക്കയുടെ ആരോഗ്യം കൃത്യമായി നടത്താനും മധുരക്കിഴങ്ങ് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതും, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതും വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഇവ നയിക്കാം. അതിനാല്‍, മൊത്തത്തിലുള്ള ആരോഗ്യത്തിനും, വൃക്കയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുമായി മധുരക്കിഴങ്ങ് ആഹാരത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി
ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വെളുത്തുള്ളി ആഹാരത്തില്‍ ചേര്‍ക്കാറുണ്ട്. ഇതേ വെളുത്തുള്ളി വൃക്കയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതാണ്. കാരണം, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ കൊളസ്ട്രോള്‍ ലെവല്‍ നിയന്ത്രിച്ച് നിലനിര്‍ത്താനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്. കൂടാതെ, വെളുത്തുള്ളിയില്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ വൃക്കയുടെ ആരോഗ്യത്തിന് ഗുണകരമാണ്.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ആന്റിഓക്സിഡന്റ്സ്, നൈട്രേറ്റ് എന്നിവയാല്‍ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഈ ഘടകങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കുന്നു. അതുപോലെ, ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ബീറ്റ്റൂട്ട് സഹായിക്കുന്നുണ്ട്. ഇതെല്ലാം വൃക്കയുടെ ആരോഗ്യം പരിപാലിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍, നിത്യേന ആഹാരത്തില്‍ ബീറ്റ്റൂട്ട് ചേര്‍ക്കുന്നത് നല്ലതാണ്. പലരീതിയില്‍ ബീറ്റ്റൂട്ട് ആഹാരത്തിന്റെ ഭാഗമാക്കാവുന്നതും ആണ്.
ക്രാന്‍ബെറീസ്
UTI പോലെയുള്ള അസുഖങ്ങള്‍ കുറയ്ക്കാന്‍ ക്രാന്‍ബെറീസ് സഹായിക്കുന്നതാണ്. ക്രാന്ബെറീസില് ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാനും ക്രാന്‍ബെറീസ് സഹായിക്കുന്നതാണ്. അതിനാല്‍, ഡറ്റില്‍ ക്രാന്‍ബെറീസ് ചേര്‍ക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരിയായ വിധത്തില്‍ വെള്ളം കുടിക്കുന്നത് വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അമിതമായി പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കുക. പ്രോട്ടീന്‍ വര്‍ദ്ധിക്കുന്നത് വൃക്കയുടെ ആരോഗ്യം നശിപ്പിക്കാം. അതുപോലെ, ഒറ്റയിരിപ്പിന് ഒരു കുപ്പി വെള്ളം, എന്നീ കണക്കില്‍ കുടിക്കാതിരിക്കുക. വെള്ളം സാവധാനത്തില്‍ സിപ്പ് സിപ്പായി കുടിക്കുന്നതാണ്. വൃക്കയുടെ ആരോഗ്യത്തിന് നല്ലത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
