Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഇവ രാവിലെ പതിവാക്കിയാല്‍ പ്രമേഹം കൂടുമെന്ന ഭയം വേണ്ട
ഇന്ന് ലോകത്തില്‍ തന്നെ ഏറ്റവുമധികം ആളുകളില്‍ കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദനം കൃത്യമായി നടക്കാതെ വരുമ്പോള്‍ രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നു. ഈ അവസ്ഥയിലാണ് പ്രമേഹം ഉണ്ടാകുന്നത്. കൃത്യമായി വ്യായാമം ചെയ്യാത്തവരിലും, ശരിയായ ആഹാരരീതി പിന്തുടരാത്തവരിലും പ്രമേഹം സാധാരണയായി കണ്ടുവരുന്നു. പാരമ്പര്യമായും പ്രമേഹം വരാനുള്ള സാധ്യത അമിതമാണ്. ഒരിക്കല്‍ വന്നാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കാത്ത ഒരു അസുഖം കൂടിയാണ് പ്രമേഹം. അതിനാല്‍, പ്രമേഹം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ പ്രമേഹം ഉള്ളവരാണെങ്കില്‍, അത് നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്. ചിട്ടയായ വ്യായമത്തിനോടൊപ്പം ആഹാരരീതികളിലും ശ്രദ്ധ അനിവാര്യം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് രാവിലെ പതിവാക്കാവുന്ന ചില പ്രഭാത ഭക്ഷണങ്ങളാണ് താഴെ പറയുന്നത്. ഇവ കഴിച്ചാല്‍ പ്രമേഹം കൂടുമെന്ന ഭയവും വേണ്ട!

ഉപ്പുമാവ്
മലയാളികളുടെ തീന്മേശയിലെ ഒരു പതിവുകാരനാണ് ഉപ്പുമാവ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്നതിനാല്‍, മിക്ക വീടുകളിലും രാവിലെയും, വൈകീട്ടും ഉപ്പുമാവ് ഒരു പ്രധാന പലഹാരമായി മാറുന്നുണ്ട്. കുട്ടികള്‍ക്ക് ഉപ്പുമാവിനോട് പ്രിയം കുറവാണെങ്കിലും, മുതിര്‍ന്നവര്‍ ഈ വിഭവം കഴിച്ചാല്‍ ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, പച്ചക്കറികള്‍ ധാരാളം ചേര്‍ത്ത് ഉപ്പുമാവ് തയ്യാറാക്കിയാല്‍ പ്രമേഹ രോഗികള്‍ക്ക് പ്രമേഹം കൂടുമെന്ന ഭയമില്ലാതെ വയറു നിറയ്ക്കാന്‍ സാധിക്കും. കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത്, വറുത്ത റവയും നാരുകളാല്‍ സമ്പന്നമായ പച്ചക്കറഇകളും ചേര്‍ത്ത് ഉപ്പുമാവ് തയ്യാറാക്കുക. റവയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വയര്‍ വേഗത്തില്‍ നിറയുകയും ചെയ്യും.
ഊത്തപ്പം
ദോശമാത്രമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലതല്ല. എന്നാല്‍, ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഊത്തപ്പം പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ദോശമാവ് കട്ടിയില്‍ പരത്തി, അതിനു മുകളില്‍ ക്യാരറ്റ് ചീകിയതും, പച്ചമുളക്, സവാള, ക്യാപ്സിക്കം എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. ഇത് ഒരെണ്ണം, അല്ലെങ്കില്‍ രണ്ടെണ്ണം വീതം ഒരു ദിവസം കഴിക്കാവുന്നതാണ്. അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പച്ചക്കറികള്‍ ഇതില്‍ ചേര്‍ക്കാവുന്നതാണ്. കിഴങ്ങ് വിഭവങ്ങള്‍ ഇതില്‍ ചേര്‍ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ദോശമാവില്‍ അരി ഉണ്ടെങ്കിലും, ഊത്തപ്പത്തില്‍ ചേര്‍ക്കുന്ന പച്ചക്കറികളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ഷുഗര്‍ ലെവല്‍ ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നതാണ്.
അവല്
നല്ല മട്ടരിയുടെ അവല് ഉപയോഗിച്ച് പോഹ തയ്യാറാക്കി കഴിക്കുന്നത് വളരെ നല്ലതായിരിക്കും. നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണ് പോഹ എങ്കിലും മലയാളികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഈ വിഭവം തയ്യാറാക്കി എടുക്കാവുന്നതാണ്. അവല് കുതിര്‍ത്ത്, അതില്‍ പച്ചക്കറികള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന സ്വാദിഷ്ടമായ വിഭവമാണ് പോഹ. അതിനാല്‍, പോഹയും പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു വിഭവമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓരോ വ്യക്തിയുടെയും ശരീരഘടന അനുസരിച്ച് കഴിക്കേണ്ട ആഹാരങ്ങളിലും വ്യത്യാസം ഉണ്ടായേക്കാം. അതിനാല്‍, നിങ്ങള്‍ ഓതൊരു വിഭവവും കഴിക്കുന്നതിന് മുന്‍പ് അതില്‍ എത്രത്തോളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണക്ക് കൂട്ടുക. അതിനനുസരിച്ച് ആഹാരം കഴിക്കാന്‍ പ്രത്യേകം ശഅരദ്ധിക്കുക. അതുപോലെ, ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി തേടുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
