For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രിഡ്ജിലാണോ ഇവ സൂക്ഷിക്കാറ്? ശ്രദ്ധിക്കണം

|

മത്സ്യം, മാസം, പച്ചക്കറികള്‍, പഴങ്ങള്‍... എന്തിന് ചിരകി ബാക്കിവന്ന തേങ്ങാമുറി വരെ നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അങ്ങനെ വീട്ടിലെ എല്ലാത്തരം ഭക്ഷണസാധനങ്ങളുടെയും ഒരു സ്‌റ്റോര്‍ ഹൗസ് ആക്കി ചിലര്‍ ഫ്രിഡ്ജിനെ ഉപയോഗിക്കുന്നു. ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും ഈ ഗൃഹോപകരണം കാണാവുന്നതാണ്. റഫ്രിജറേറ്ററുകള്‍ നിങ്ങളുടെ ഭക്ഷണങ്ങളെ രോഗകാരികളായ ബാക്ടീരിയകളില്‍ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നു.

Most read: പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണംMost read: പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണം

കുറഞ്ഞ താപനില നമ്മുടെ ഭക്ഷണത്തെ നശിപ്പിക്കുന്ന സൂക്ഷ്മജീവികളുടെയും ബാക്ടീരിയകളുടെയും പ്രവര്‍ത്തനത്തെ തടയാന്‍ സഹായിക്കുന്നതിനാല്‍ തണുത്ത അന്തരീക്ഷം നമ്മുടെ ഭക്ഷ്യ ഘടകങ്ങള്‍ക്ക് സുരക്ഷിതമാക്കുന്നു എന്നത് ഒരു പൊതുവിശ്വാസമാണ്. ഇതിന്റെ ഒരു ഭാഗം ശരിയാണ്, മാംസം പോലുള്ള ചില ഭക്ഷണങ്ങള്‍ ശീതീകരിക്കണം. എന്നാല്‍, നമ്മളില്‍ മിക്കവരും വീട്ടിലെ എല്ലാ ഭക്ഷ്യസാധനങ്ങളും പച്ചക്കറികളിലും ഒരേപോലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. വാസ്തവത്തില്‍, ഫ്രിഡ്ജില്‍ ചില പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കുന്നത് അവയെ യഥാര്‍ത്ഥത്തില്‍ കേടുവരുത്തുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഇത്തരം വസ്തുക്കള്‍ ഊഷ്മളമായ സ്ഥലത്ത് സൂക്ഷിക്കേണ്ടവയാണ്. പലരും വസ്തുത അറിയാതെ ഇത്തരം സാധനങ്ങള്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുന്നു. ഇതാ, ഇനിമുതല്‍ ഈ ഭക്ഷ്യസാധനങ്ങള്‍ ഫ്രിഡ്ജില്‍ കയറ്റുന്നതിനു മുമ്പ് ഒന്നു ചിന്തിക്കൂ..

തക്കാളി

തക്കാളി

പൂര്‍ണ്ണമായും പഴുത്ത തക്കാളികള്‍ മാത്രം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക, അതും ഒരു പ്ലാസ്റ്റിക് ബാഗില്‍ ഇട്ടതിനുശേഷം. പഴുക്കാത്തത് ഒരിക്കലും ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇവ മുറിയിലെ ഊഷ്മാവില്‍ വേണം സൂക്ഷിക്കാന്‍. അല്ലാത്തപക്ഷം അവയുടെ സ്വാഭാവിക രുചി നഷ്ടപ്പെടും. പഴുത്ത തക്കാളി ഉപയോഗിക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുക്കാനും മറക്കരുത്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിക്ക് സുരക്ഷിതമായിരിക്കാന്‍ തണുപ്പ് വേണമെന്നില്ല. നല്ല വായുസഞ്ചാരമുള്ള മുറിയിലെ ഊഷ്മാവില്‍ വരണ്ട സ്ഥലത്ത് സൂക്ഷിച്ചാലും വെളുത്തുള്ളി നല്ല സുരക്ഷിതമായി നില്‍ക്കും. ഫ്രിഡ്ജിലെ കൂടിയ തണുപ്പില്‍ മറ്റുള്ള വസ്തുക്കളോടൊപ്പം സൂക്ഷിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വെളുത്തുള്ളി എളുപ്പം കേടുവരികയാണ് ചെയ്യുന്നത്.

Most read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ഒരു റഫ്രിജറേറ്ററില്‍ സൂക്ഷിക്കുമ്പോള്‍ അതിന്റെ ഘടന നഷ്ടപ്പെടുന്നു. തണുത്ത താപനില ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജത്തെ പഞ്ചസാരയാക്കി മാറ്റുകയും ചെയ്യുന്നു. ഇത് പിന്നീട് പാചകം ചെയ്യുമ്പോള്‍ നിറവ്യത്യാസത്തിലേക്ക് നയിച്ചേക്കാം. റൂം താപനിലയില്‍ തന്നെ കേടുകൂടാതെ നില്‍ക്കുന്നവയാണ് ഉരുളക്കിഴങ്ങ്.

നട്‌സ്

നട്‌സ്

ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, വാല്‍നട്ട് തുടങ്ങിയ നട്‌സ് ഇനത്തില്‍ പെടുന്നവയും ഒരു റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് ഉത്തമമല്ല. ഈ പ്രവൃത്തി അവയുടെ രുചി നഷ്ടപ്പെടുത്തുകയും ഫ്രിഡ്ജിലെ മറ്റ് ഭക്ഷണങ്ങളുടെ ദുര്‍ഗന്ധം ആഗിരണം ചെയ്യുകയും ചെയ്യും. ഇവ നിങ്ങളുടെ വീട്ടില്‍ മറ്റിടങ്ങലില്‍ വായുസഞ്ചാരമില്ലാത്ത പാത്രത്തില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

അവോക്കാഡോ

അവോക്കാഡോ

പഴുക്കാത്ത അവോക്കാഡോ ഒരിക്കലും ഒരു റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ പാടില്ല. കാരണം തണുത്ത താപനില ഈ പഴത്തിന്റെ പാകമാകുന്ന പ്രക്രിയയെ വൈകിപ്പിക്കും.

ഉള്ളി

ഉള്ളി

തൊലി കളയാത്ത ഉള്ളിക്ക് അതിജീവിക്കാന്‍ വായുസഞ്ചാരം ആവശ്യമാണ്. ഇവ നിങ്ങളുടെ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയാണെങ്കില്‍, ഈര്‍പ്പം കാരണം അവ മൃദുവായി മാറിയേക്കാം. എന്നിരുന്നാലും, തൊലികളഞ്ഞ ഉള്ളി എല്ലായ്‌പ്പോഴും ഫ്രിഡ്ജില്‍ സൂക്ഷിക്കണം.

Most read;ഈ ശീലങ്ങള്‍ പതിവാണോ? രോഗിയാകാന്‍ വേറൊന്നും വേണ്ടMost read;ഈ ശീലങ്ങള്‍ പതിവാണോ? രോഗിയാകാന്‍ വേറൊന്നും വേണ്ട

തണ്ണിമത്തന്‍

തണ്ണിമത്തന്‍

ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് തണ്ണിമത്തന്‍ തണുത്ത താപനിലയില്‍ സൂക്ഷിക്കുന്നത് അതിന്റെ ഗുണങ്ങള്‍ നശിപ്പിക്കുന്നു എന്നാണ്. തണ്ണിമത്തന്‍ ശീതീകരിക്കുന്നത് അതിന്റെ ആന്റിഓക്‌സിഡന്റ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

ബ്രെഡ്

ബ്രെഡ്

പലരും ഫ്രിഡ്ജില്‍ ബ്രെഡ് സൂക്ഷിക്കുന്നു. എന്നാല്‍, ഈ ശീലം മാറ്റാനുള്ള സമയമായി. റൊട്ടി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അതിനെ കടുപ്പമുള്ളതാക്കി മാറ്റുന്നു. ഇവ പിന്നീട് ഉപയോഗിക്കുമ്പോള്‍ രുചിയിലും മാറ്റും വരുന്നു. തണുത്തതും ഈര്‍പ്പമുള്ളതുമായ താപനിലയില്‍ ബ്രെഡ് വേഗത്തില്‍ പഴകുകയും ചെയ്യുന്നു.

Most read:സ്ത്രീകള്‍ തീര്‍ച്ചയായും കഴിക്കണം ഈ 10 ഭക്ഷണങ്ങള്‍Most read:സ്ത്രീകള്‍ തീര്‍ച്ചയായും കഴിക്കണം ഈ 10 ഭക്ഷണങ്ങള്‍

തുളസി

തുളസി

തുളസി ഇലകള്‍ നിങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ അവ എളുപ്പത്തില്‍ നശിച്ചു പോകുന്നു. തണുത്ത താപനിലയില്‍ തുളസിയില വാടിപ്പോകുന്നു. അവ സൂക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തുളസിയിലകള്‍ ഒരു പാത്രത്തില്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക.

തേന്‍

തേന്‍

തേന്‍ നിങ്ങള്‍ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട കാര്യമില്ല. പുറം താപനിലയില്‍ സൂക്ഷിച്ചാലും ഇവ എത്ര കാലം വേണമെങ്കിലും കേടുകൂടാതെ നില്‍ക്കും. വാസ്തവത്തില്‍, തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഇവ തണുത്ത് കട്ടകെട്ടുകയും ചെയ്യുന്നു.

Most read:ബെല്ലി ഫാറ്റിനോട് ബൈ പറയൂ; കൂട്ടിന് ഉള്ളിMost read:ബെല്ലി ഫാറ്റിനോട് ബൈ പറയൂ; കൂട്ടിന് ഉള്ളി

English summary

Foods You Should Never Store in the Fridge in Malayalam

Here are some foods that you have been wrongly storing in the fridge, but there are better ways to keep them. Take a look.
X
Desktop Bottom Promotion