Just In
Don't Miss
- Movies
ഹൗസ് അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നു, റിയാസിനോട് വേദന പങ്കുവെച്ച് വിനയ്, ഒരു വഴിയേയുള്ളൂവെന്ന് താരം...
- Automobiles
2022 ഏപ്രില്‍ മാസത്തില്‍ Hilux-ന്റെ 300-ല്‍ അധികം യൂണിറ്റുകള്‍ വിറ്റ് Toyota
- News
കാലവര്‍ഷം മെയ് 27 എത്തിയേക്കും;കേരളത്തിൽ ഇന്നും അതിതീവ്ര മഴ;വിവിധ ജില്ലകളിൽ ഓറഞ്ച്,യെല്ലോ അലർട്ടുകൾ
- Finance
ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?
- Sports
IPL 2022: ടി20യില്‍ ചരിത്ര നേട്ടവുമായി ബുംറ, മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കുമില്ലാത്ത റെക്കോഡ്
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം
ഇരുന്നെഴുന്നേല്‍ക്കുമ്പോള്‍ തലകറങ്ങുന്നുവോ, ഹിമോഗ്ലോബിന്‍ കുറവ് ഗുരുതരം
ആധുനികവും വേഗതയേറിയതുമായ ഈ ജീവിതത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒരു സാധാരണ സാധാരണമാണ്. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഉദാസീനമായ ജീവിതശൈലി, സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയാണ് ഇപ്പോള്‍ സാധാരണമായി നമ്മുടെ കൂടെയുള്ള അസ്വസ്ഥതകള്‍. മനുഷ്യര്‍ അനുഭവിക്കുന്ന ഏറ്റവും സാധാരണമായ അവസ്ഥകളിലൊന്നാണ് ഹീമോഗ്ലോബിന്റെ കുറവ്. ഹീമോഗ്ലോബിന്‍ ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ്, ഇത് ചുവന്ന രക്താണുക്കളിലാണ് കാണപ്പെടുന്നത്. ഇത് ശരീരത്തിലുടനീളം ഓക്സിജന്‍ വഹിക്കുന്നതിന് സഹായിക്കുന്നതാണ്.
ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍, അത് ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന തുടങ്ങിയവയ്ക്ക് കാരണമായേക്കാം, അളവ് ഗണ്യമായി കുറയുകയാണെങ്കില്‍, അനീമിയ പോലുള്ള അസ്വസ്ഥതകളിലക്ക് എത്തുന്നുണ്ട്. ദശലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ അനീമിയ പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തുന്നുണ്ട്. ഒരേ പ്രായത്തിലുള്ള പുരുഷന്മാരില് നിന്ന് വ്യത്യസ്തമായി, പെണ്‍കുട്ടികളില്‍ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവാണ്. എങ്ങനെയാണ് ശരീരത്തില്‍ ഹീമോഗ്ലോബിന്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.
ചുവന്ന രക്താണുക്കളുടെ പ്രധാന പ്രവര്‍ത്തനം ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുക എന്നതാണ്. RBC-കളില്‍ ഹീമോഗ്ലോബിന്‍ എന്നറിയപ്പെടുന്ന ഒരു പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഇത് ജീവനുള്ള കോശങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഓക്സിജന്‍ വഹിക്കുന്നതാണ്. ശ്വാസകോശത്തില്‍ നിന്ന് രക്തം കൊണ്ടുപോകുന്ന ഓക്സിജന്റെ 97 ശതമാനവും ഹീമോഗ്ലോബിനിലൂടെയും മറ്റ് മൂന്ന് ശതമാനം പ്ലാസ്മയിലൂടെയും പോവുന്നുണ്ട്. ശരീരത്തില്‍ ഹിമോഗ്ലോബിന്‍ അളവ് കുറവാണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇതില്‍ കഴിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

വൈറ്റമിന്‍-സി സമ്പുഷ്ടമായ ഭക്ഷണങ്ങള്‍
ഇരുമ്പ് ശരീരത്തിന് പൂര്‍ണ്ണമായി ആഗിരണം ചെയ്യാന്‍ കഴിയില്ല, അതിനാലാണ് അതിനെ നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം ആവശ്യമാണ് എന്ന് പറയുന്നത്. അതിനാല്‍, വിറ്റാമിന്‍-സി അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തേണ്ടവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓറഞ്ച്, നാരങ്ങ, തക്കാളി, മാതള നാരങ്ങ മുതലായവ കൂടുതല്‍ കഴിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഹിമോഗ്ലോബിന്റെ അളവിനും മികച്ചതാണ്.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
നാഷണല്‍ അനീമിയ ആക്ഷന്‍ കൗണ്‍സിലിന്റെ അഭിപ്രായത്തില്‍, ഹീമോഗ്ലോബിന്റെ അളവ് കുറയാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ഇരുമ്പിന്റെ കുറവാണ്. പ്രായപൂര്‍ത്തിയായ പുരുഷന്മാര്ക്ക് (19 മുതല്‍ 50 വയസ്സ് വരെ), ഇത് എട്ട് മില്ലിഗ്രാം ആണ്; പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് (19 മുതല്‍ 50 വയസ്സ് വരെ) ഇത് 18 മില്ലിഗ്രാം ആണ്. അതിനാല്‍ ഇലക്കറികള്‍, കരള്‍, ടോഫു, ചീര, മുട്ട, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ്, മാംസം, മത്സ്യം, ഡ്രൈ ഫ്രൂട്ട്സ് മുതലായവ പോലുള്ള ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അ്ത്യാവശ്യമാണ്.

ഫോളിക് ആസിഡ് കഴിക്കുക
ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തിന് ആവശ്യമായ ബി-കോംപ്ലക്സ് വിറ്റാമിനാണ് ഫോളിക് ആസിഡ്. ഫോളിക് ആസിഡിന്റെ കുറവ് ഹീമോഗ്ലോബിന്റെ അളവ് കുറയാന്‍ ഇടയാക്കും. കൂടുതല്‍ പച്ച ഇലക്കറികള്‍, മുളകള്‍, ഉണക്ക ബീന്‍സ്, നിലക്കടല, വാഴപ്പഴം, ബ്രൊക്കോളി, കരള്‍ മുതലായവ കൂടുതല്‍ തവണ കഴിക്കുക. ഇത് നിങ്ങളുടെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

മാതളനാരങ്ങ
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍ എന്നിവയ്ക്കൊപ്പം കാല്‍സ്യം, ഇരുമ്പ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണിത്. അതിന്റെ അസാധാരണമായ പോഷക മൂല്യം നിങ്ങളുടെ ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ഹീമോഗ്ലോബിന്റെ അളവ് തുല്യമാണെന്ന് ഉറപ്പാക്കാന്‍ ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നതിന് ശ്രദ്ധിക്കുക.

ഈന്തപ്പഴം
ഈന്തപ്പഴത്തില്‍ ധാരാളം ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഇരുമ്പിന്റെ ധാരാളം ഉറവിടങ്ങള്‍ ഈന്തപ്പഴത്തിലുണ്ട്. എന്നിരുന്നാലും, ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കാരണം പ്രമേഹരോഗികള്‍ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്നതാണ് പല ഡോക്ടര്‍മാരും പറയുന്നത്.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ഇരുമ്പിന്റെ അംശം മാത്രമല്ല, പൊട്ടാസ്യം, ഫൈബര്‍ എന്നിവയ്ക്കൊപ്പം ഫോളിക് ആസിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രക്തത്തിന്റെ അളവ് ഉറപ്പാക്കാന്‍ എല്ലാ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക. ഇത് ശീലമാക്കുന്നതിലുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

പയര്‍വര്‍ഗ്ഗങ്ങള്‍
പയര്‍, കടല, കടല, ബീന്‍സ് തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളും ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും ഉള്ളടക്കം ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മത്തങ്ങ വിത്തുകള്‍
മത്തങ്ങ വിത്തുകള്‍ ഏകദേശം എട്ട് മില്ലിഗ്രാം ഇരുമ്പും ആവശ്യത്തിന് കാല്‍സ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവയുടെ ഉള്ളടക്കവും നല്കുന്നു. അവ സലാഡുകളിലോ സ്മൂത്തികളിലോ ആക്കി കഴിക്കാവുന്നതാണ്. ഇത് എപ്പോള്‍ വേണമെങ്കിലും കഴിക്കാവുന്നതാണ്. എല്ലാ ദിവസവും ഒരു പിടി മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്.

തണ്ണിമത്തന്
ഇരുമ്പിന്റെയും വിറ്റാമിന്‍-സിയുടെയും അളവ് ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മികച്ച പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്. ഇത് ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും തണ്ണിമത്തന് പോലുള്ളവ കഴിക്കുന്നത് ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ചായ, കാപ്പി, കൊക്കോ, സോയ ഉല്‍പ്പന്നങ്ങള്‍, തവിട് തുടങ്ങിയ ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നു. ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറക്കണം. കൂടാതെ മുകളില്‍ പറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കണം.
ഒമിക്രോണ്‍
അതിവേഗം
പടരുന്നതിന്
മൂന്ന്
പ്രധാന
കാരണങ്ങള്‍
most read:മോണരോഗം മോണയെ മാത്രമല്ല ഹൃദയവും വൃക്കയേയും വരെ സൂക്ഷിക്കണം