For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാണാന്‍ ഓറഞ്ച് പോലെ, പക്ഷേ ഓറഞ്ചല്ല; ആള് വേറെയാണ്

|

ടാംഗറിനുകളും ഓറഞ്ചും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്കറിയാമോ? കാഴ്ചയ്ക്ക് ഒരേപോലെ ആയതിനാല്‍ ഇവ പലപ്പോഴും പരസ്പരം ആശയക്കുഴപ്പത്തിലാക്കുന്നു. രണ്ടും സിട്രസ് പഴങ്ങളാണ് എന്നത് സത്യമാണ്. ഓറഞ്ചും ടാംഗറിനും തമ്മിലുള്ള പ്രധാന വ്യത്യാസം വലുപ്പമാണ്. ടാംഗറിനുകള്‍ ഓറഞ്ചിനെക്കാള്‍ ചെറുതും വൃത്താകൃതിയിലുള്ളതും അല്‍പ്പം പരന്നതുമാണ്. അവയ്ക്ക് കൂടുതല്‍ ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമുണ്ട്. സാധാരണ ഓറഞ്ചുകളേക്കാള്‍ മധുരം കൂടുതലാണ് ടാംഗറിനെന്ന് പറയപ്പെടുന്നു.

Most read: ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറ; ക്വിനോവ കഴിച്ചാലുള്ള നേട്ടം നിരവധിMost read: ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറ; ക്വിനോവ കഴിച്ചാലുള്ള നേട്ടം നിരവധി

പഴുത്ത ടാംഗറിനുകള്‍ സ്പര്‍ശിക്കാന്‍ മൃദുവാണ്, അതേസമയം ഓറഞ്ച് പഴുക്കുമ്പോള്‍ അല്‍പ്പം ഉറച്ചതും ഭാരമുള്ളതുമാകുന്നു. ടാംഗറിന്‍, ഓറഞ്ച് എന്നിവയുടെ പുറംതൊലി നേര്‍ത്തതാണ്. എന്നിരുന്നാലും, ഓറഞ്ചുകള്‍ക്ക് ഇറുകിയ പുറംതൊലി ഉണ്ട്, ഇത് കളയാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ടാംഗറിനുകളും ഓറഞ്ചുകളും അടുത്ത ബന്ധമുള്ളവയാണെങ്കിലും, അവ യഥാര്‍ത്ഥത്തില്‍ ചില ശ്രദ്ധേയമായ വ്യത്യാസങ്ങളുള്ള രണ്ട് വ്യത്യസ്ത പഴങ്ങളാണ്. ഓറഞ്ചും ടാംഗറിനും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ടാംഗറിന്‍

ടാംഗറിന്‍

വിറ്റാമിന്‍ സി, ഫോളേറ്റ്, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ടാംഗറിന്‍. അവയില്‍ ഏകദേശം 40 കലോറിയും 1.5 ഗ്രാം ഫൈബറും ടണ്‍ കണക്കിന് ശക്തമായ ഫ്‌ളേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഓറഞ്ചിനെക്കാള്‍ ഏകദേശം മൂന്നിരട്ടി വൈറ്റമിന്‍ എ ടാംഗറിനുകള്‍ക്കുണ്ട്. ടാംഗറിനുകള്‍ സലാഡുകള്‍, മധുരപലഹാരങ്ങള്‍, ജ്യൂസുകള്‍ എന്നിവയില്‍ ഉപയോഗിക്കാം അല്ലെങ്കില്‍ അസംസ്‌കൃതമായും കഴിക്കാം. ടാംഗറിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കാഴ്ചശക്തി കൂട്ടുന്നു

കാഴ്ചശക്തി കൂട്ടുന്നു

60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് മാക്യുലര്‍ ഡീജനറേഷന്‍ ഉണ്ടാകാറുണ്ട്, ഇത് കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമാണ്. ടാംഗറിനുകളില്‍ ധാരാളം വിറ്റാമിന്‍ സിയും വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്, ഇത് മാക്യുലര്‍ ഡീജനറേഷനില്‍ നിന്ന് നിങ്ങളുടെ കാഴ്ച വൈകല്യം തടയുന്നു.

Most read:ഡിമെന്‍ഷ്യ വിളിച്ചുവരുത്തും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍Most read:ഡിമെന്‍ഷ്യ വിളിച്ചുവരുത്തും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍

എല്ലുകളെ ശക്തമായി നിലനിര്‍ത്തുന്നു

എല്ലുകളെ ശക്തമായി നിലനിര്‍ത്തുന്നു

ടാംഗറിനുകളില്‍ പൊട്ടാസ്യവും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കാനും ഒടിവുകള്‍ കുറയ്ക്കാനും സഹായിക്കും. സന്ധിവാതം, ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്കെതിരെ ഫലപ്രദമായി പോരാടാനും അവ സഹായിക്കുന്നു. അതിനാല്‍, നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്താന്‍ ടാംഗറിന്‍ പതിവായി കഴിക്കുക.

ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു

ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു

ഭക്ഷണത്തില്‍ നിന്ന് ഇരുമ്പ് വളരെ എളുപ്പത്തില്‍ ആഗിരണം ചെയ്യാനും ടാംഗറിന്‍ സഹായിക്കുന്നു. ചീര പോലുള്ള ഭക്ഷണങ്ങളില്‍ നിന്നുള്ള ഇരുമ്പുമായി ടാംഗറിനിലെ വിറ്റാമിന്‍ സി സമന്വയിപ്പിക്കുമ്പോള്‍, നിങ്ങളുടെ ശരീരത്തിന് ഇരുമ്പ് വളരെ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും. ശരീരത്തില്‍ ആവശ്യമായ അളവില്‍ ഇരുമ്പ് ലഭിക്കുന്നതിനും ഇരുമ്പിന്റെ കുറവ് തടയുന്നതിനുമുള്ള മറ്റൊരു മികച്ച മാര്‍ഗമാണിത്.

ആന്റിസ്പാസ്‌മോഡിക്

ആന്റിസ്പാസ്‌മോഡിക്

രോഗങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളും പ്രതികൂല ഫലങ്ങളും ഉണ്ടാക്കിയേക്കാം. അവ ശ്വസനവ്യവസ്ഥയെയും ദഹനവ്യവസ്ഥയെയും നാഡീവ്യൂഹത്തെയും ബാധിക്കുകയും ശ്വാസതടസ്സം ഉണ്ടാക്കുകയും ആസ്ത്മ, കഫക്കെട്ട് എന്നിവ ഉണ്ടാക്കുകയും ചെയ്യും. ടാംഗറിനുകള്‍ കഴിക്കുകയോ ടാംഗറിന്‍ അവശ്യ എണ്ണ പ്രയോഗിക്കുകയോ ചെയ്യുന്നത് ആന്റിസ്പാസ്‌മോഡിക് ഫലമുണ്ടാക്കുകയും രോഗാവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read:മസാജിംഗിലൂടെ പ്രതിരോധശേഷി കൂട്ടാം; പക്ഷേ ഈ സമയം ചെയ്യണംMost read:മസാജിംഗിലൂടെ പ്രതിരോധശേഷി കൂട്ടാം; പക്ഷേ ഈ സമയം ചെയ്യണം

ചര്‍മ്മം മെച്ചപ്പെടുത്തുന്നു

ചര്‍മ്മം മെച്ചപ്പെടുത്തുന്നു

വൈറ്റമിന്‍ എ യുടെ നല്ലൊരു ഉറവിടമായ ടാംഗറിന്‍ മുഖക്കുരു, മുഖക്കുരു പാടുകള്‍ തുടങ്ങിയ വിവിധ ചര്‍മ്മ അവസ്ഥകളെ ചികിത്സിക്കാന്‍ ഇതിന് കഴിയും. ഇത്തരം ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ പഴങ്ങള്‍ നല്ലൊരു വഴിയാണ്. മുറിവുകള്‍ സുഖപ്പെടുത്തുന്ന കാര്യത്തില്‍, ടാംഗറിനുകളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ ടിഷ്യൂകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ചര്‍മ്മത്തെ സഹായിക്കുന്നു. കൂടാതെ, വൈറ്റമിന്‍ എയ് ചര്‍മ്മത്തിലെ വാര്‍ദ്ധക്യ ലക്ഷണങ്ങളായ ചുളിവുകള്‍, മങ്ങിയ ചര്‍മ്മം, നേര്‍ത്ത വരകള്‍ എന്നിവ നീക്കുന്നു.

ഓറഞ്ച്

ഓറഞ്ച്

യുഎസ്ഡിഎ നാഷണല്‍ ന്യൂട്രിയന്റ് ഡാറ്റാബേസ് അനുസരിച്ച് ഒരു ഓറഞ്ചില്‍ 62 കലോറി അടങ്ങിയിട്ടുണ്ട്. ഒരു ഓറഞ്ചില്‍ 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 1 ഗ്രാം പ്രോട്ടീനും 1 ഗ്രാമില്‍ താഴെ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഈ സിട്രസ് പഴങ്ങള്‍ 70 മില്ലിഗ്രാം വിറ്റാമിന്‍ സി, 39 മില്ലിഗ്രാം ഫോളേറ്റ്, 93 മില്ലിഗ്രാം ബീറ്റാ കരോട്ടിന്‍ എന്നിവ നല്‍കുന്നു. ഓറഞ്ചില്‍ 52 ഗ്രാം കാല്‍സ്യം, 13 ഗ്രാം മഗ്‌നീഷ്യം, 18 ഗ്രാം ഫോസ്ഫറസ്, 237 ഗ്രാം പൊട്ടാസ്യം എന്നിവയുമുണ്ട്. ഓറഞ്ചിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.

Most read:മഗ്നീഷ്യം നിറഞ്ഞ ഭക്ഷണം ശരീരത്തിന് നല്‍കും ഗുണം നിരവധിMost read:മഗ്നീഷ്യം നിറഞ്ഞ ഭക്ഷണം ശരീരത്തിന് നല്‍കും ഗുണം നിരവധി

ഹൃദയാരോഗ്യത്തിന് നല്ലത്

ഹൃദയാരോഗ്യത്തിന് നല്ലത്

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങള്‍ കൂടുതലായി കഴിക്കുന്നത് സ്ത്രീകളില്‍ ഐഷെമിക് സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഹെസ്‌പെരിഡിന്‍, ഫോളേറ്റ്, നാരുകള്‍ തുടങ്ങിയ സംയുക്തങ്ങളാണ് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നത്. ഏറ്റവും കൂടുതല്‍ സിട്രസ് പഴങ്ങള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ഐഷെമിക് സ്‌ട്രോക്ക് വരാനുള്ള സാധ്യത 19 ശതമാനം കുറവാണ്.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഓറഞ്ച് സഹായിക്കും. എങ്ങനെയെന്നറിയാമോ? ഈ അത്ഭുതകരമായ സിട്രസ് പഴങ്ങളില്‍ ഹെസ്‌പെരിഡിന്‍, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ക്യാന്‍സര്‍ തടയുന്നു

ക്യാന്‍സര്‍ തടയുന്നു

അമേരിക്കന്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ജീവിതത്തിന്റെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഓറഞ്ചും ഓറഞ്ച് ജ്യൂസും കഴിക്കുന്നത് കുട്ടിക്കാലത്തെ രക്താര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കും. ക്യാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ രൂപീകരണത്തെ ചെറുക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വന്‍കുടല്‍, ത്വക്ക്, ശ്വാസകോശം, സ്തനാര്‍ബുദം തുടങ്ങിയ വിവിധ അര്‍ബുദങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും.

Most read:ഈ മാറ്റം ശീലിച്ചാല്‍ വേനലിലും നേടാം ഊര്‍ജ്ജസ്വലമായ ശരീരംMost read:ഈ മാറ്റം ശീലിച്ചാല്‍ വേനലിലും നേടാം ഊര്‍ജ്ജസ്വലമായ ശരീരം

ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടം

ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടം

ഓറഞ്ച് ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്, ഇത് അനാവശ്യ ഓക്സിഡേഷനുകള്‍ നടത്തുന്ന ഫ്രീ റാഡിക്കലുകളുടെ രൂപവത്കരണത്തെ തടയുന്നു. ഈ ഓക്‌സിഡേഷന്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ രോഗങ്ങള്‍ക്കും കോശജ്വലന അനുഭവങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്ു. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകളും ഫ്‌ളേവനോയ്ഡുകളും വൈറല്‍ അണുബാധകളെ ചെറുക്കാന്‍ സഹായിക്കും.

English summary

Difference Between Orange And Tangerine in Malayalam

This article will tell you the difference between oranges and tangerines. Take a look.
Story first published: Friday, February 25, 2022, 11:11 [IST]
X
Desktop Bottom Promotion