Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്!
ശൈത്യകാല ഭക്ഷണങ്ങളില്‍ മികച്ചത്; റാഗി കഴിച്ചാലുള്ള നേട്ടങ്ങള്‍ ഇത്

ആരോഗ്യകരമായ ഭക്ഷ്യധാന്യങ്ങളിലൊന്നാണ് റാഗി. ദക്ഷിണേന്ത്യന്‍ ഗ്രാമങ്ങളിലെ പ്രധാന ഭക്ഷണമാണ് ഇത്. റാഗിയില്‍ ഉയര്‍ന്ന അളവില്‍ ഫൈബറും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. നിറഞ്ഞതാണ്. പണ്ടുകാലം മുതല്ക്കേ റാഗി അതിന്റെ ആരോഗ്യ ഗുണങ്ങള്‍ കാരണം പ്രസിദ്ധമാണെങ്കിലും അടുത്തകാലത്ത് ഇത് ആരോഗ്യകരമായ സൂപ്പര്‍ ധാന്യങ്ങളില്‍ ഒന്നായി പ്രശസ്തി നേടിയിട്ടുണ്ട്. നല്ല കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ ഭക്ഷണമാണ് റാഗി. ഇത് എളുപ്പത്തില്‍ നിങ്ങള്‍ക്ക് തയാറാക്കി കഴിക്കാന്‍ സാധിക്കും.
ശൈത്യകാലത്ത് ആരോഗ്യപ്രശ്നങ്ങള്‍ അകറ്റാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍ ആളുകള്‍ ചൂടുള്ള പലതരം ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നു. അത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് റാഗി. ശൈത്യകാലത്ത് റാഗി കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ വായിക്കൂ.
ചര്‍മ്മത്തിന് മികച്ചത്
റാഗി കഴിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മം വളരെക്കാലം ചെറുപ്പമായി നിലനിര്‍ത്താന്‍ സാധിക്കും. ഇതില്‍ മെഥിയോണിന്‍, ലൈസിന് എന്നിവ അടങ്ങിയിട്ടുണ്ട്. അവശ്യ അമിനോ ആസിഡ് മൂലകങ്ങള്‍, ചുളിവുകളില്‍ നിന്നും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇതുകൂടാതെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാനും റാഗി സഹായിക്കുന്നു.
വിളര്‍ച്ച തടയുന്നു
റാഗിയില്‍ ധാരാളമായി ഇരുമ്പ് കാണപ്പെടുന്നു. അനീമിയ രോഗികള്‍ക്ക് ഇത് വളരെ പ്രയോജനകരമാണ്. ഇതുകൂടാതെ കുറഞ്ഞ ഹീമോഗ്ലോബിന്‍ പ്രശ്നമുള്ളവരും റാഗി കഴിക്കണം. മാവിന്റെ രൂപത്തിലോ മുളപ്പിച്ചോ മറ്റേതെങ്കിലും വിഭവത്തിന്റെ രൂപത്തിലോ റാഗി നിങ്ങള്‍ക്ക് കഴിക്കാം.
ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാന്‍ പലരും ഏറെ ബുദ്ധിമുട്ടുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. റാഗി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. റാഗിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിച്ചാല്‍ വളരെ നേരം വയര്‍ നിറഞ്ഞതായിരിക്കും. ഇതുമൂലം വിശപ്പ് കുറയുകയും ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.
കാല്‍സ്യം അടങ്ങിയത്
ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് കാല്‍സ്യം വളരെ പ്രധാനമാണ്. 100 ഗ്രാം റാഗിയില്‍ 344 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, റാഗി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് കാല്‍സ്യം ലഭിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പോലുള്ള എല്ലുകളുമായി ബന്ധപ്പെട്ട പല രോഗങ്ങളും തടയുന്നതിന് ഇത് സഹായകമാകും.
പ്രമേഹം നിയന്ത്രിക്കുന്നു
പ്രമേഹം നിയന്ത്രിക്കാനും അമിതഭാരം കുറയ്ക്കാനുമുള്ള മികച്ച ഭക്ഷണമാണ് റാഗി. ചോളം, ഗോതമ്പ് അല്ലെങ്കില്‍ അരി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, റാഗി ഭക്ഷണ നാരുകളിലും പോളിഫെനോളുകളിലും സമൃദ്ധമാണ്. ഇതിലെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ദഹനവേഗത നിലനിര്‍ത്തുകയും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഭക്ഷണമാണ് റാഗി. അരിക്ക് പകരം റാഗി ഉപയോഗിക്കുക, വ്യത്യാസം ഉടനെ കാണാനാകും.
ദഹനം മെച്ചപ്പെടുത്തുന്നു
റാഗിയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ നിങ്ങളുടെ ദഹനാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് കുടലിലൂടെ ഭക്ഷണം എളുപ്പത്തില്‍ കടത്തിവിടാന്‍ സഹായിക്കുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാന്‍ എളുപ്പമാക്കുന്നു. നാരുകള്‍ സുഗമമായ മലവിസര്‍ജ്ജനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു
റാഗിയില്‍ നല്ല അളവില്‍ മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ഹൃദയമിടിപ്പും നാഡീ പ്രവര്‍ത്തനവും ക്രമമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഹൃദയപേശികളുടെ ശരിയായ പ്രവര്‍ത്തനത്തിന് പൊട്ടാസ്യം സഹായിക്കുന്നു. ഇതിലെ ഫൈബറും അമിനോ ആസിഡും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.
ഊര്‍ജം നല്കുന്നു
റാഗിയില്‍ നല്ല അളവില്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അപൂരിത കൊഴുപ്പും ഉള്ളതിനാല്‍ ഇത് നിങ്ങളുടെ ശരീരത്തിനും തലച്ചോറിനും ഇന്ധനം നല്കാന് സഹായിക്കുന്നു. വ്യായാമത്തിന് മുമ്പോ ശേഷമോ റാഗി കഴിുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും. റാഗി നിങ്ങളുടെ ഊര്‍ജ്ജ നില തല്‍ക്ഷണം വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications