Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
വിറ്റാമിൻ ബി 5 അടങ്ങിയ ഭക്ഷണങ്ങൾ
നിങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ ബി 5 അടങ്ങിയ ചില ഭക്ഷണവസ്തുക്കളെക്കുറിച്ചു ചുവടെ
പാന്തോതെനിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിൻ ബി 5 വെള്ളത്തിൽ അലിയുന്നതും എല്ലാ ജീവകോശങ്ങളിൽ കാണപ്പെടുന്നതുമായ ഒന്നാണ്..ഉപാപചയപ്രക്രീയ മെച്ചപ്പെടുത്താൻ വിറ്റാമിൻ ബി 5 നു പ്രത്യേക കഴിവുണ്ട്.ഊർജ്ജം ഉത്പാദിപ്പിക്കുന്ന പ്രക്രീയയിൽ സഹായിയായ എൻസൈം ആയി ഇത് പ്രവർത്തിക്കുന്നു.
ഭക്ഷണത്തിൽ നിന്നും പോഷകങ്ങൾ വേർതിരിക്കുക,രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക,കൊളസ്‌ട്രോൾ കുറയ്ക്കുക,രക്തസമ്മർദ്ദം കുറയ്ക്കുക,നാഡികളുടെയും സന്ധികളുടെയും ക്ഷതം കുറയ്ക്കുക എന്നിവയെല്ലാം വിറ്റാമിൻ ബി 5 ചെയ്യുന്നു.
നാഡീവ്യവസ്ഥയെ മെച്ചപ്പെടുത്താനും ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കാനും വിറ്റാമിൻ ബി 5 വലിയ പങ്ക് വഹിക്കുന്നു.
വിറ്റാമിൻ ബി 5 ന്റെ കുറവ് ക്ഷീണം, വിഷാദം, ക്ഷോഭം, ഉറക്കമില്ലായ്മ, വയറുവേദന, ഛർദ്ദി, ശ്വാസകോശ സംബന്ധമായ അണുബാധകൾ, മസിലുകൾക്ക് വേദന തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് നിങ്ങളുടെ ശരീരത്തിലെ വിറ്റാമിൻ ബി 5 ന്റെ കുറവ് പരിഹരിക്കാനായി പച്ചക്കറികളും മാംസവും അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്.
നിങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ ബി 5 അടങ്ങിയ ചില ഭക്ഷണവസ്തുക്കളെക്കുറിച്ചു ചുവടെ കൊടുക്കുന്നു.

കൂൺ
ധാരാളം പോഷകങ്ങൾക്കൊപ്പം വൈറ്റമിൻ ബി 5 ഉം കൂണിൽ അടങ്ങിയിരിക്കുന്നു . വെളുത്ത ബട്ടൺ കൂൺ, തവിട്ട് കൂൺ, മുത്തുച്ചിപ്പി കൂൺ എന്നിവയിൽ വിറ്റാമിൻ ബി 5 അടങ്ങിയിട്ടുണ്ട്. 100 ഗ്രാംകൂണിൽ ദൈനംദിനം ശുപാർശ ചെയ്യുന്ന മൂല്യത്തിന്റെ 36% അടങ്ങിയിരിക്കുന്നു.

മുട്ട
വിറ്റാമിൻ ബി 5 ന്റെയും പ്രോട്ടീന്റെയും നല്ലൊരു കലവറയാണ് മുട്ട.പാചകം ചെയ്ത മുട്ടയിൽ 7 % വിറ്റാമിൻ ബി 5 അടങ്ങിയിരിക്കുന്നു.അതിനാൽ വിറ്റാമിൻ ബി 5 ലഭിക്കാനായി മുട്ട പൊരിച്ചോ പുഴുങ്ങിയോ കഴിക്കുക.

മധുരക്കിഴങ്ങ്
വിറ്റാമിൻ ബി 5 ന്റെ നല്ലൊരു സ്രോതസ്സാണ് മധുരക്കിഴങ്ങ്.ബേക്ക് ചെയ്ത കിഴങ്ങിൽ 10 % വിറ്റാമിൻ അടങ്ങിയിരിക്കുന്നു.ഇത് കലോറി കൂടുതൽ അടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമാണ്.ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ബീഫ്
വിറ്റാമിൻ ബി 5 ധാരാളമടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ് ബീഫ്.ലീൻ ബീഫ് സ്റ്റീക്കിൽ 12 % വിറ്റാമിൻ ബി 5 അടങ്ങിയിരിക്കുന്നു.ഈ മാംസത്തിലും ബീഫ് കട്ട് സിലും ധാരാളം വിറ്റാമിൻ ബി 5 ഉണ്ട്.

ചിക്കനും ടർക്കിയും
ചിക്കനിലും ടർക്കിയിലും വിറ്റാമിൻ ബി 5 അടങ്ങിയിട്ടുണ്ട്.പാചകം ചെയ്ത ഒരു കഷ്ണം ചിക്കൻ കാലിൽ 6 % വിറ്റാമിൻ ബി 5 അടങ്ങിയിരിക്കുന്നു.ചിക്കനും ടർക്കിയും ഏതാണ്ട് ഒരുപോലെ ഉപയോഗിക്കാവുന്ന മാംസങ്ങളാണ്.

സൂര്യകാന്തി വിത്തുകൾ
വിറ്റാമിൻ ബി 5 കൊണ്ട് നിറഞ്ഞവയാണ് സൂര്യകാന്തി വിത്തുകൾ.100 ഗ്രാം വിത്തിൽ 70 % വിറ്റാമിൻ ബി 5 അടങ്ങിയിരിക്കുന്നു.ചണ വിത്ത്,മത്തൻ വിത്ത് എന്നിവയിൽ ഏകദേശം 9 %, 2 % എന്നീ അളവിൽ വിറ്റാമിൻ ബി 5 അടങ്ങിയിരിക്കുന്നു.

വെണ്ണപ്പഴം
അവക്കാഡോ അഥവാ വെണ്ണപ്പഴം പോഷകങ്ങളാൽ സമ്പുഷ്ടമാണ്.ഇതിൽ 20 % വിറ്റാമിൻ ബി 5 അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിന് വളരെ മികച്ചതാണ്.ഇതിൽ ധാരാളം കലോറി ഉള്ളതിനാൽ മിതമായി ഉപയോഗിക്കുക.

ചീസ് / വെണ്ണ
പാചകത്തിന് വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് വെണ്ണ. ഭക്ഷണത്തിന്റെ ഭാഗമായി പലരും ഇത് കഴിക്കാറുണ്ട്.ബ്ലൂ ചീസിലും ഫീറ്റ ചീസിലും ധാരാളം വിറ്റാമിൻ ബി 5 ഉണ്ട്.അതിനാൽ ചീസ് അടങ്ങിയ സാൻവിച്ചുകളും പിസ്സയും ആസ്വദിച്ചോളൂ.

മത്സ്യങ്ങൾ
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളിൽ ധാരാളം വിറ്റാമിൻ ബി 5 അടങ്ങിയിരിക്കുന്നു.സാൽമനിൽ 16 % ഉം ചൂരയിൽ 12 % ഉം വിറ്റാമിൻ ബി 5 അടങ്ങിയിട്ടുണ്ട്.അതിനാൽ മത്സ്യങ്ങൾ ധാരാളം കഴിക്കുക.

പച്ചക്കറികൾ
കോളിഫ്‌ളവർ,ബ്രോക്കോളി,ചോളം,തക്കാളി എന്നിവയിൽ ധാരാളം വിറ്റാമിൻ ബി 5 അടങ്ങിയിരിക്കുന്നു.ഗർഭിണികൾക്ക് ദിവസവും 6 മുതൽ 7 % വരെ വിറ്റാമിൻ വേണം.പയറുകൾ,പരിപ്പ്,ബീൻസ് എന്നിവയിലും ധാരാളം വിറ്റാമിൻ ബി 5 അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
