Just In
Don't Miss
- News
ലൈംഗീക അതിക്രമ കേസുകൾ; ജാഗ്രത പാലിക്കണം, ആരെയും തെളിവില്ലാതെ പ്രതിയാക്കരുതെന്ന് കോടതി!
- Automobiles
ജനുവരി മുതല് വാഹനങ്ങളുടെ വില വര്ധിപ്പിക്കാനൊരുങ്ങി ഹീറോ
- Technology
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- Movies
എന്ത് വന്നാലും ഷെയ്നിനൊപ്പം! അതിനൊരു കാരണമുണ്ട്, പിന്തുണ പ്രഖ്യാപിച്ച് ഷൈൻ ടോം ചാക്കോ
- Finance
സ്വർണ്ണ നിക്ഷേപം നടത്താനുള്ള മികച്ച 2 മാർഗങ്ങൾ
- Sports
ഇന്ത്യ vs വിന്ഡീസ്: മുംബൈയിലെ കിങ് ഇന്ത്യയോ, വിന്ഡീസോ? മൂന്നു പേര് കോലിയുടെ ഉറക്കം കെടുത്തും!!
- Travel
വിമാനം ക്യാൻസൽ ചെയ്തോ? കാരണം ഇതൊക്കെയാണോ എന്നു നോക്കാം
പുരുഷന്റെ കരുത്തിന് പിന്നില് ഈ ഭക്ഷണം
നല്ല ആരോഗ്യമുള്ള കരുത്തുള്ള ശരീരമാണ് ഏത് പുരുഷനും ആഗ്രഹിക്കുന്നത്. എന്നാല് പലപ്പോഴും ഇത്തരം കാര്യങ്ങള് പലരിലും പ്രതിസന്ധി ഉണ്ടാക്കുന്നു. കാരണം ആഗ്രഹിക്കുന്നത് പോലുള്ള ഒരു ശരീരമായിരിക്കില്ല പലപ്പോഴും ഇവര്ക്ക് ലഭിക്കുന്നത് എന്നത് തന്നെയാണ് കാര്യം. എന്നാല് ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഭക്ഷണത്തിലൂടെ ഇല്ലാതാക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലൂടെ നമുക്ക് ആരോഗ്യത്തിന് കരുത്ത് വര്ദ്ധിപ്പിക്കാവുന്നതാണ്. എല്ലാ വിധത്തിലും ഇത് പുരുഷന്റെ ലൈംഗിക ശേഷിയെ വര്ദ്ധിപ്പിക്കുയാണ് ചെയ്യുന്നത്.
ശാരീരികമായ കരുത്ത് വര്ദ്ധിപ്പിക്കാന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇത് തന്നെയാണ് എല്ലാ അര്ത്ഥത്തിലും പുരുഷന് സഹായിക്കുന്നത്. ചുവന്ന മുളക് പുരുഷ ശേഷി വര്ദ്ധിപ്പിക്കുന്ന ഭക്ഷണമാണ്. ഇതിലെ ക്യാപ്സയാസിന് എന്നൊരു ഘടകമാണ് ഈ ഗുണം നല്കുന്നത്. മാത്രമല്ല സ്ട്രെസ് കുറയ്ക്കുന്ന ഹോര്മോണായ എന്ഡോര്ഫിന് ഉത്പാദനത്തിനും ഇത് സഹായിക്കുന്നു.
ഇത്തരത്തില് പുരുഷന്റെ ലൈംഗികശേഷിയും ആരോഗ്യവും വര്ദ്ധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളും ഭക്ഷണക്കൂട്ടുകളും ഉണ്ട്. ഇത് ഏതൊക്കെ തരത്തില് ആരോഗ്യത്തിന് സഹായിക്കുന്ന എന്ന് പലര്ക്കും അറിയില്ല. ഇത്തരം കാര്യങ്ങള് ശ്രദ്ധിച്ചാല് അത് ആരോഗ്യത്തിന് പല വിധത്തില് ഗുണകരമാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില് പുരുഷന്റെ കരുത്ത് വര്ദ്ധിപ്പിക്കാന് സഹായിക്കുന്നത് എന്ന് നോക്കാം.

വാള്നട്ട്
വാള്നട്ട് സിങ്ക് ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതാണ്. ഇത് പുരുഷന്മാര് കഴിയ്ക്കുന്നത് രക്തയോട്ടം വര്ദ്ധിപ്പിക്കാന് കാരണമാകുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും കരുത്തിനും ഗുണം ചെയ്യുന്ന ഒന്നാണ്. വാള്നട്ട് അല്പം വില കൂടുതലുള്ളതാണെങ്കിലും ശ്രദ്ധിച്ച് കഴിച്ചാല് ഇത് ആരോഗ്യത്തിന്റെ കാര്യത്തില് രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന് പറ്റുന്നതാണ്.

ബദാം
പുരുഷനെ അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങള്ക്കും പരിഹാരം കാണാന് സഹായിക്കുന്ന ഒന്നാണ് ബദാം. സ്വകാര്യ രോഗങ്ങള് വരെ ഇല്ലാതാക്കുന്നതിന് ബദാം സഹായിക്കുന്നു. ബദാം കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് പുരുഷ ഹോര്മോണിനെ വര്ദ്ധിപ്പിക്കുന്നു. ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ് ബദാം. ഇത് പുരുഷ ഹോര്മോണിനെ വര്ദ്ധിപ്പിക്കുന്നു.

തണ്ണിമത്തന്
തണ്ണിമത്തന് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള സിട്രുലിന് പുരുഷന്മാരുടെ ലൈംഗിക തൃഷ്ണയെ വര്ദ്ധിപ്പിക്കുന്നു. മാത്രമല്ല ശാരീരികമായകരുത്തിനും ആരോഗ്യത്തിനും വളരെ ഉത്തമമാണ് തണ്ണിമത്തന്. തണ്ണിമത്തന്റെ കുരു പ്രകൃതിദത്ത വയാഗ്ര പോലെ പ്രവര്ത്തിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് തണ്ണിമത്തന് എന്ന കാര്യത്തില് സംശയം വേണ്ട.

ബെറികള്
ബെറികള് ധാരാളം കഴിയ്ക്കുന്നതും നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന് സിയും പുരുഷന്മാര്ക്ക് നല്ലതാണ്. ഇത് കരുത്ത് വര്ദ്ധിപ്പിക്കുകയും പേശികള്ക്ക് ഉറപ്പ് നല്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബെറികള് എന്ന കാര്യത്തില് സംശയം വേണ്ട. ഏത് രീതിയിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് പലപ്പോഴും പുരുഷന്റെ കരുത്തിനെ വര്ദ്ധിപ്പിക്കുന്നതോടൊപ്പം ലൈംഗികാരോഗ്യത്തേയും മെച്ചപ്പെടുത്തുന്നു.

സ്ട്രോബെറി
സ്ട്രോബെറി സ്ത്രീകള്ക്കും പുരുഷന്മാര്ക്കും നല്ലതാണ്. ഇതിലും വിറ്റാമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്. സ്ട്രോബെറി ബെറികളുടെ കൂട്ടത്തില് വരുന്നതാണെങ്കില് പോലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കും പെട്ടെന്ന് പരിഹാരം കാണാന് സഹായിക്കുന്നു സ്ട്രോബെറി. പല വിധത്തില് ആരോഗ്യത്തിന്റെ കാര്യത്തില് സഹായിക്കുന്ന ഒന്നാണ് സ്ട്രോബെറി.

നാരങ്ങ
ആരോഗ്യ ഗുണങ്ങള് കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ആരോഗ്യം മാത്രമല്ല സൗന്ദര്യവും നാരങ്ങയുടെ പ്രത്യേകതയാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പലപ്പോഴും ഇതിലെ വിറ്റാമിന് സി അടങ്ങിയ ഭക്ഷണമാണ് പുരുഷന്മാരുടെ ലൈംഗിക താല്പ്പര്യങ്ങള് വര്ദ്ധിപ്പിക്കുന്നത്. മാത്രമല്ല സിട്രസ് അടങ്ങിയ പഴങ്ങള് ആന്റി ഓക്സിഡന്റിനാല് സമ്പുഷ്ടമാണ് എന്നതും ശ്രദ്ധേയമാണ്. നാരങ്ങ മാത്രമല്ല വിറ്റാമിന് സി അടങ്ങിയ എല്ലാ പഴങ്ങളും ഇത്തരത്തില് പുരുഷന്മാര് കഴിക്കുന്നത് നല്ലതാണ്. എല്ലാ വിധത്തിലും പുരുഷന്റെ ശക്തി കേന്ദ്രീകരണമാണ് വിറ്റാമിന് സി അടങ്ങിയ ഭക്ഷണങ്ങള്.

പപ്പായ
പപ്പായ കഴിക്കുന്നത് പല വിധത്തില് ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് എല്ലാവിധത്തിലും ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിന്റെ കരുത്ത് വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. പപ്പായ കഴിയ്ക്കുന്നതും ഇത്തരത്തില് പുരുഷന്മാരുടെ ലൈഗിക താല്പ്പര്യങ്ങള് വര്ദ്ധിപ്പിക്കുന്നു. പക്ഷേ ഇത് പുരുഷന്മാരേക്കാള് സ്ത്രീകള്ക്കാണ് കൂടുതല് പ്രയോജനപ്പെടുന്നതും. പേശികളുടെ ആരോഗ്യവരും കരുത്തും വര്ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാര്ഗ്ഗമാണ് പപ്പായ.

ഓറഞ്ച്
ഓറഞ്ച് ഇത്തരത്തില് ലൈംഗിക തൃഷ്ണ വര്ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളില് പെടുന്നതാണ്. ഇത് സ്പേം കൗണ്ട് വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൗണ്ട് മാത്രമല്ല ആരോഗ്യവും എണ്ണവും വര്ദ്ധിപ്പിക്കുന്നു. കൂടാതെ പ്രത്യുത്പാദന ശേഷി വര്ദ്ധിപ്പിക്കുന്ന കാര്യത്തിലും ഓറഞ്ച് വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പുരുഷന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഓറഞ്ച്.

മുട്ട
ബീജത്തിന്റെ ആരോഗ്യവും എണ്ണവും വര്ദ്ധിപ്പിക്കാന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് മുട്ട. ഇതിലുള്ള ഉയര്ന്ന അളവിലുള്ള വിറ്റാമിന് ഇയും പ്രോട്ടീനും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ബീജത്തിന്റെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് പല വിധത്തില് പുരുഷന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ചീര
പുരുഷന്റെ ആരോഗ്യത്തിന് പല വിധത്തില് സഹായിക്കുന്ന ഒന്നാണ് ചീര. ഇത് വിറ്റാമിന് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്. ചീര ധാരാളം കഴിക്കുന്നത് ലൈംഗിക തൃഷ്ണ വര്ദ്ധിപ്പിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യം വര്ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ സ്പേം കൗണ്ട് വര്ദ്ധിപ്പിക്കാന് സഹായിക്കുന്നു. മാത്രമല്ല കുഞ്ഞുങ്ങളില് ജനിതകപരമായി ഉണ്ടാവുന്ന പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

പഴം
വിറ്റാമിന് എ, ബി1 സി എന്നിവ ധാരാളം ഉള്ളത് കൊണ്ട് തന്നെ ഇത് പുരുഷന്മാരുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. വന്ധ്യത പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പഴം. പവം സ്ഥിരമായി കഴിക്കുന്നത് ശീലമാക്കുക. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

ഡാര്ക്ക് ചോക്ലേറ്റ്
ഡാര്ക്ക് ചോക്ലേറ്റ് ആണ് മറ്റൊരു ഭക്ഷണം. ഇതില് ധാരാളം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ എണ്ണം വര്ദ്ധിപ്പിക്കുകയും ആരോഗ്യമുള്ളവയാക്കി മാറ്റുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില് വളരെയധികം ശ്രദ്ധിക്കുന്നവര്ക്ക് ഡാര്ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. സ്ഥിരമായി ഡാര്ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശീലമാക്കുക.