For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കലോറി കുറക്കും ഈ ഭക്ഷണങ്ങള്‍ തടി കുറക്കും

എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

|

എത്രയൊക്കെ ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ. അതിനു പ്രധാന കാരണം നമ്മുടെ ഭക്ഷണം തന്നെയാണ്. ഇഷ്ടമുള്ള ഭക്ഷണങ്ങളോടെല്ലാം വിട പറയുന്നതിനു മുന്‍പ് ഭക്ഷണത്തില്‍ നമ്മള്‍ മാറ്റം വരുത്തേണ്ട ആവശ്യകത എന്തൊക്കെയെന്ന് നോക്കാം. കാരണം കലോറിയാണ് ഏറ്റവും അധികം നമ്മളെ തടിപ്പിക്കുന്നത്. കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ് അത്യാവശ്യം.

കലോറിയും ശരീരഭാരവും ഇല്ലാതാക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ഇവയുടെ പ്രധാന പ്രത്യേകത ഇവ വളരെ രുചികരമായി തയ്യാറാക്കി നമുക്ക് തന്നെ കഴിക്കാം എന്നുള്ളതാണ്. അതോടൊപ്പം തന്നെ ആരോഗ്യകരമായ ഗുണങ്ങളും ഇതിലുണ്ട്. ഇത്തരം ഭക്ഷണ സാധനങ്ങള്‍ ദിവസവും പതിവായി കഴിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇവ വഴി കലോറിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്തുക വഴി ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുകയും അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

മൂന്ന്‌ മുട്ട ദിവസവും, ഗുണങ്ങള്‍ നിരവധിമൂന്ന്‌ മുട്ട ദിവസവും, ഗുണങ്ങള്‍ നിരവധി

ഇത്തരത്തില്‍ കലോറി കുറഞ്ഞ എന്തൊക്കെ ഭക്ഷണങ്ങളാണ് ഉള്ളത് എന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയാത്തതാണ് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിലെ ഏറ്റവും വലിയ അഭാവം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

ഗ്രേപ്പ് ഫ്രൂട്ട്‌

ഗ്രേപ്പ് ഫ്രൂട്ട്‌

ശാരീരിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും അതുവഴി കലോറി കൂടുതലായി എരിച്ച് കളയാനും സഹായിക്കുന്നതാണ്‌ഗ്രേപ്ഫ്രൂട്ട. വേഗത്തിലും, ഏറെ സമയത്തേക്കും വിശപ്പകറ്റി നിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം കലോറി നിയന്ത്രിക്കാനും ഇത് സഹായിക്കും. ഇതിലെ ഫൈബര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കും. ഫ്രൂട്ട് സലാഡ് പോലുള്ളവയില്‍ ചേര്‍ത്തും, ജ്യൂസായും മുന്തിരി കഴിക്കാം.

സെലെറി

സെലെറി

കലോറി കുറഞ്ഞ അളവിലുള്ള സെലെറി, കഴിക്കുന്നതിനേക്കാള്‍ കലോറി ഇല്ലാതാക്കാന്‍ സഹായിക്കും. സെലെറിയിലെ പ്രധാന ഘടകം വെള്ളമാണ്. ഇത് ആഹാരക്രമത്തിന്റെ സന്തുലനത്തിന് പ്രധാനപ്പെട്ടതാണ്. എന്നാല്‍ സെലെറി മാത്രമായി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ മിനറലുകളും, ന്യൂട്രിയന്റുകളും ലഭ്യമാക്കില്ല. അതിനാല്‍ ഇത് മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നതാണ് ഉചിതം.

ഗോതമ്പ്

ഗോതമ്പ്

ശുദ്ധീകരിച്ച ധാന്യങ്ങളേക്കാള്‍ മികച്ചതാണ് ഗോതമ്പ് മുഴുവനായി കഴിക്കുന്നത്. ഇത് ഗുരുതരമായ പല രോഗങ്ങളെയും തടയാന്‍ സഹായിക്കും. ഇത്തരത്തിലുള്ള ധാന്യങ്ങള്‍ കഴിക്കുന്നത് ദഹിക്കാന്‍ ഏറെ സമയമെടുക്കുകയും അത് വഴി ഏറെ നേരത്തേക്ക് വിശപ്പ് അകറ്റി നിര്‍ത്താനും സഹായിക്കും. ധാന്യങ്ങള്‍ മുഴുവനായി കഴിക്കുന്നത് പലവിധ വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ലഭ്യമാകും. ഇവയില്‍ കൊഴുപ്പ് കുറവുമാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഒന്നാണ് എന്ന് മനസിലാക്കേണ്ടതുണ്ട്. സവിശേഷമായ ഈ ഏഷ്യന്‍ ഹോട്ട് ഡ്രിങ്ക് സാധാരണമാണെങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ചെറുതല്ല. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് സ്ത്രീകളെ സംബന്ധിച്ച് ആകര്‍ഷകം തന്നെയാവും. ഗ്രീന്‍ ടീ ഒരു ശീലമാക്കുക.

ഒമേഗ 3

ഒമേഗ 3

ഒമേഗ 3 ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കും എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഒരു ഫാറ്റി ആസിഡായ ഒമേഗ 3 ഹോര്‍മോണിലെ ലെപ്റ്റിന്റെ നിലയെ സ്വാധീനിക്കുകയും, കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഒമേഗ 3 ശരീരത്തില്‍ സ്വയം ഉത്പാദിക്കപ്പെടാത്തതാണ്. ചെമ്പല്ലി, മത്തി, അയല തുടങ്ങിയവയില്‍ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതല്ലെങ്കില്‍ ഒമേഗ 3 സപ്ലിമെന്റുകള്‍ ഉപയോഗിക്കാം.

കാപ്പി

കാപ്പി

പ്രഭാതത്തില്‍ ഒരു കപ്പ് കാപ്പി കിട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാകും. കാപ്പിയിലെ കഫീനാണ് ഉന്മേഷവും ഉത്തേജനവും നല്കുന്നത്. കഫീന്‍ ശരീരത്തിലെത്തുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും, രക്തത്തില്‍ ഓക്‌സിജന്‍ കൂടുതലെത്തുകയും, കൂടുതല്‍ കലോറി ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ കാപ്പിയില്‍ ചേര്‍ക്കുന്ന ക്രീമുകളും, പഞ്ചസാരയും ഈ ഗുണങ്ങളില്ലാതാക്കും. ഇവയ്ക്ക് പകരം വസ്തുക്കള്‍ കണ്ടെത്തുക. ഉദാഹരണത്തിന് കറുവപ്പട്ട ഉപയോഗിക്കാം.

അവൊക്കാഡോ

അവൊക്കാഡോ

മൂന്ന് തരത്തില്‍ കൊഴുപ്പ് ഇല്ലാതാക്കുന്ന ഒന്നാണ് അവൊക്കാഡോ. ഇതിലെ മോണോസാച്ചുറേറ്റഡ് ഫാറ്റ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും കോശങ്ങളിലെ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന സെല്ലുകളെ ബാധിക്കുന്ന ദോഷകരമായ സ്വതന്ത്രമൂലകങ്ങളെ തടയുകയും ചെയ്യും. അവൊക്കാഡോയ്ക്ക് ഏറെ ആരോഗ്യപരമായ മേന്മകളുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക, മുറിവുകള്‍ ഭേദമാക്കുക, ഹൃദയസംബന്ധമായ തകരാറുകള്‍ കുറയ്ക്കുക, തലമുടി, കണ്ണുകള്‍ എന്നിവയുടെ ആരോഗ്യത്തിനും അവൊക്കാഡോ ഫലപ്രദമാണ്. ആരോഗ്യപ്രദമായ പ്രഭാത ഭക്ഷണത്തിന് പകുതി അവൊക്കാഡോ തക്കാളിയും, ഉപ്പും ചേര്‍ത്ത് കഴിക്കാം. പച്ചപ്പയര്‍, ചീര എന്നിവയില്‍ അവൊക്കാഡോ അരിഞ്ഞ് ചേര്‍ത്ത് സാലഡുണ്ടാക്കാം, അല്ലെങ്കില്‍ തേങ്ങാപ്പാല്‍, കറുവപ്പട്ട എന്നിവ ചേര്‍ത്ത് രുചികരമായ വിഭവം തയ്യാറാക്കാം.

മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍

മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍

മസാല ചേര്‍ത്ത ഭക്ഷണങ്ങളേതും കലോറി വേഗത്തില്‍ എരിച്ച് കളയുന്നതാണ്. ഇവയില്‍ കലോറി തീരെയില്ലെങ്കിലും സവിശേഷമായ രുചി നല്കും. ചുവന്ന മുളക്, എരിവുള്ള സോസുകള്‍ എന്നിവയൊക്കെ ഇവയില്‍ പെടും. എന്നാല്‍ ഉപയോഗിക്കുന്നതിന് മുമ്പ് ലേബല്‍ പരിശോധിച്ച് അവയിലെ ഉള്ളടക്കം മനസിലാക്കുക.

നറുനീണ്ടിവിത്ത്

നറുനീണ്ടിവിത്ത്

പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാല്‍ സമ്പന്നമായ നറുനീണ്ടിവിത്ത് ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും വിശപ്പിന് ശമനം നല്കുകയും, കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഗ്ലൂക്കഗോണ്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും. അല്പം നറുനീണ്ടിവിത്ത് 15 മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചാല്‍ അവയുടെ വലുപ്പം പത്തിരട്ടിയോളം വര്‍ദ്ധിക്കും. വിശപ്പ് ഏറെ നേരത്തേക്ക് ഇല്ലാതാക്കുന്നതിനാല്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. നറുനീണ്ടിവിത്ത് സാലഡ്, തൈര്, ഓട്ട്മീല്‍ എന്നിവയില്‍ ചേര്‍ത്ത് കഴിക്കാം.

ആറ്റുപേഴ്

ആറ്റുപേഴ്

കലോറി കുറയ്ക്കാന്‍ സഹായിക്കുന്ന രുചികരമായ ഒരു ഭക്ഷ്യവസ്തുവാണ് ബ്രസീല്‍ നട്ട് അഥവാ ആറ്റുപേഴ്. ഇത് അടിസ്ഥാന തൈറോയ്ഡ് ഹോര്‍മോണിനെ ടി3 ആയി മാറ്റുകയും ശാരീരികപ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും ചെയ്യും. സെല്ലുലൈറ്റുകളെ പ്രതിരോധിക്കാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ബ്രസീല്‍ നട്ട് ഫലപ്രദമാണ്. പാല്‍, ഏലക്ക, വാനില എന്നിവ ചേര്‍ത്തും, ലഘുഭക്ഷണമായും, പപ്പായ മാങ്ങ, നാരങ്ങ സാലഡില്‍ വിതറിയും ബ്രസീല്‍ നട്ട് കഴിക്കാം.

English summary

You Can Eat These Foods and Not Gain Weight

Load your plate with these Negative Calorie foods that burn more calories that what they contain
Story first published: Saturday, October 28, 2017, 16:01 [IST]
X
Desktop Bottom Promotion