Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ ഡയറ്റ് നിങ്ങളിലെ കൊളസ്ട്രോള്‍ കുറക്കും
കൊളസ്ട്രോള്‍ ഉള്ളവര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം
കൊളസ്ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ പല തരത്തിലുള്ള ചികിത്സകളും നടത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പല ചികിത്സകള്‍ക്കും കൃത്യമായ ഫലം ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. പലപ്പോഴും ഇത്തരം ചികിത്സകള്‍ പൂര്‍ണമായ ഒരു മോചനം നല്‍കില്ല എന്നതാണ് സത്യം.
അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ കുറക്കുന്നതിന് കാര്യമായി ഭക്ഷണത്തില്‍ നിയന്ത്രണം നടത്തേണ്ടത് അത്യാവശ്യമാണ്. ചീത്ത കൊളസ്ട്രോളാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. ചീത്ത കൊളസ്ട്രോള്‍ കുറച്ച് ശരീരത്തിന് ഗുണകരമാകുന്ന നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതിനായി ഭക്ഷണത്തില്‍ അല്പം ശ്രദ്ധിക്കാം.

സൂര്യകാന്തി എണ്ണ
വെളിച്ചെണ്ണയും മറ്റും ഉപയോഗിക്കുന്നതിനു പകരം സൂര്യകാന്തി എണ്ണ ഉപയോഗിക്കാം. ഇത് ചീത്ത കൊളസ്ട്രോളിനെ ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്നു.

മത്സ്യം
മത്സ്യം കറി വെച്ച് കഴിക്കാന്‍ പരമാവധി ശ്രമിക്കുക. ഫ്രൈ ചെയ്ത മത്സ്യം നല്കുന്ന അനാരോഗ്യം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.

സോയ ഫുഡ്
സോയാഫുഡുകള് കഴിക്കാന്‍ ശ്രമിക്കുക. ഇതിലുള്ള സ്പെഷ്യല്‍ പ്രോട്ടീന്‍ ആണ് കൊളസ്ട്രോളിനെ നിയന്ത്രണ വിധേയമാക്കുന്നത്. 15 ഗ്രാം സോയ ദിവസവും കഴിച്ചാല്‍ മതി. ഇത് ചീത്ത കൊളസ്ട്രോളിനെ അതി വിദഗ്ധമായി പുറന്തള്ളും.

നട്സ്
നട്സ് ഉപയോഗിക്കുന്നവരിലും അല്പം ആശ്വാസം കൊളസ്ട്രോളിന്റെ കാര്യത്തില്‍ ലഭിക്കും. ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ഇ എന്നിവ ധാരാളം നട്സില്‍ ഉണ്ട്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഓട്സ്
ഓട്സ് ശീലമാക്കുന്നതും കൊളസ്ട്രോള്‍ ഉള്ളവരില്‍ നല്ലതാണ്. ഓട്സ് കഴിക്കുന്നത് കൊണ്ട് ചീത്ത കൊളസ്ട്രോള്‍ കുറയുകയും ശരീരത്തിന് ആവശ്യമുള്ള കൊളസ്ട്രോള്‍ ഉണ്ടാവുകയും ചെയ്യും.

പഴങ്ങള്‍
ധാരാളം പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിലുള്ള കുറഞ്ഞ സാച്ചുറേറ്റഡ് ഫാറ്റ് ആണ് കൊളസ്ട്രോളിനെ തുരത്താന്‍ സഹായിക്കുന്നത്. മധുരക്കിഴങ്ങ്, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയവയെല്ലാം ശീലമാക്കാം.

പച്ചക്കറികള്‍
ധാരാളം പച്ചക്കറികള്‍ കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതും ചീത്ത കൊളസ്ട്രോളിനെ കുറക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.



Click it and Unblock the Notifications
