For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും വയറ്റില്‍ പഴം കഴിക്കുന്നവര്‍ ശ്രദ്ധിക്കാന്‍

ഭക്ഷണം കഴിക്കുന്നതിനും കഴിക്കേണ്ട സമയത്തിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

|

ആരോഗ്യത്തിനാണ് നമ്മളെല്ലാവരും ഭക്ഷണം കവിക്കുന്നത്. എന്നാല്‍ ആരോഗ്യത്തിന്റെ പേരില്‍ പല ഭക്ഷണങ്ങളും കഴിക്കുമ്പോള്‍ അത് പല വിധത്തിലാണ് ആരോഗ്യത്തെ നശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വളരെ ഹാനീകരമായി മാറിക്കൊണ്ടിരുക്കുന്ന കാര്യം നമുക്കറിയില്ല.

വ്യായാമം കഠിനമെങ്കിലും തടി കുറയുന്നില്ലേ, കാരണമിതാവ്യായാമം കഠിനമെങ്കിലും തടി കുറയുന്നില്ലേ, കാരണമിതാ

ഭക്ഷണം കഴിക്കുന്ന സമയവും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഓരോ ഭക്ഷണത്തിനും കഴിക്കേണ്ട സമയമുണ്ട്. ഇത് ആരോഗ്യത്തിന് എങ്ങനെയെല്ലാം ദോഷകരവും സഹായകവും ആവും എന്ന് നോക്കണം. കൃത്യമായ ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന്റെ ലക്ഷണം. എന്തൊക്കെയാണ് ഇത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാവുന്നതും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്തതുമായ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

കഴിക്കാവുന്നവ

കഴിക്കാവുന്നവ

ആരോഗ്യമെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഭക്ഷണം നമ്മള്‍ കഴിക്കേണ്ടത്. അതുകൊണ്ട് തന്നെ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 നട്‌സ്

നട്‌സ്

മിനറല്‍സ്, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവക്കെല്ലാം ഉള്ള മറുവാക്കാണ് നട്‌സ്. കാരണം ഇതെല്ലാം കൃത്യമായ അളവില്‍ നട്‌സില്‍ അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ കഴിക്കേണ്ട ഒന്നാണ് നട്‌സ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ പി എച്ച് ലെവല്‍ കൃത്യമാക്കുന്നു.

 മുട്ട

മുട്ട

നിങ്ങള്‍ക്ക് തടി കുറക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് രാവിലെ മുട്ട കഴിക്കുന്നത് ശീലമാക്കാം. ഇത് നിങ്ങളുടെ ശരീരത്തിലെ കലോറി കുറക്കുകയും പ്രോട്ടീന്‍ സമ്പുഷ്ടമാക്കുകയും ചെയ്യും.

 ചീസ്

ചീസ്

ചീസ് രാവിലെ നമുക്ക് കഴിച്ച് ശീലമില്ല. എന്നാല്‍ വളരെ സുരക്ഷിതമായി വെറും വയറ്റില്‍ കഴിക്കാവുന്ന ഒരു ഭക്ഷണമാണ് ചീസ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ വളരെയധികം സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ആണ് മറ്റൊന്ന്. ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ആശ്വാസമാണ് ഇതെന്ന് കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

 തേന്‍

തേന്‍

തേന്‍ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ അത് സെറോടോണിന്‍ എന്ന ഹോര്‍മോണിനെ ഉത്പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ഉന്‍മേഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഗോതമ്പ് വിഭവങ്ങള്‍

ഗോതമ്പ് വിഭവങ്ങള്‍

യാതൊരു മടിയും കൂടാതെ കഴിക്കാന്‍ കഴിയുന്ന ഒന്നാണ് ഗോതമ്പ് വിഭവങ്ങള്‍. ഇതിലുള്ള വിറ്റാമിന്‍ പ്രോട്ടീന്‍ ഘടകങ്ങള്‍ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ നിങ്ങള്‍ക്ക് മുന്നും പിന്നും നോക്കാതെ കഴിക്കാന്‍ കഴിയുന്ന ഒന്നാണ്. നിരവധി ദ്രാവകങ്ങള്‍ ഇതിലുള്ളത് തന്നെ ശരീരത്തിലെ നിര്‍ജ്ജലീകരണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

രാവിലെ തന്നെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ കഴിക്കുന്നത് സൂക്ഷിച്ചല്ലെങ്കില്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്തൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടവ എന്ന് നോക്കാം.

പഴം

പഴം

യാത്ര പോവുമ്പോഴും മറ്റും പെട്ടെന്ന് കഴിക്കാനും കൊണ്ടു പോവാനും സാധിക്കുന്ന ഒന്നാണ് പഴം. എന്നാല്‍ പഴം രാവിലെ തന്നെ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ അളവില്‍ മാറ്റം വരാന്‍ കാരണമാകുന്നു. മഗ്നീഷ്യത്തിന്റെ അളവ് കൂടുന്നതാണ് ഇതിന് കാരണം. ഇതാകട്ടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

 എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

മസാല ചേര്‍ന്ന എരിവുള്ള ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് നല്ലതല്ല. ഇത് നിങ്ങളുടെ വയറിന്റെ സമാധാനത്തെ ഇല്ലാതാക്കാന്‍ കാരണമാകുന്നു. അസ്വസ്ഥമായ വയറ് ആയി മാറാന്‍ ഇത് പലപ്പോഴും കാരണമാകുന്നു.

ജ്യൂസുകള്‍

ജ്യൂസുകള്‍

ചിലര്‍ രാവിലെ തന്നെ ആരോഗ്യസംരക്ഷണത്തിനായി ജ്യൂസ് കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇതിലുള്ള ഫ്രക്ടോസ് പാന്‍ക്രിയാസിനെ അപകടത്തില്‍ കൊണ്ട് ചെന്നെത്തിക്കും. മാത്രമല്ല ഇത് വയറിന്റെ അസ്വസ്ഥതക്കും കാരണമാകുന്നു.

പച്ചക്കറികള്‍

പച്ചക്കറികള്‍

ചിലര്‍ക്ക് ശീലമായിരിക്കും പച്ചക്കറികള്‍ പച്ചക്ക് കഴിക്കുന്നത്. ഇതില്‍ തന്നെ പലപ്പോഴും ചില പച്ചക്കറികള്‍ ഇത്തരത്തില്‍ കഴിക്കുന്നത് നമുക്ക് പല തരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. മാത്രമല്ല വയറു വേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു.

കാപ്പി

കാപ്പി

കാപ്പി കഴിക്കുന്നത് പലരുടേയും ശീലമാണ്. ഇത് പലപ്പോഴും നമ്മുടെ ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഈ ശീലം മാറ്റാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. കാപ്പി വെറും വയറ്റില്‍ കഴിക്കുന്നത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാവാന്‍ കാരണമാകുന്നു.

English summary

Foods to Eat and Avoid on an Empty Stomach

What we should eat and what we should avoid in the morning.
Story first published: Tuesday, October 3, 2017, 13:54 [IST]
X
Desktop Bottom Promotion