For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തക്കുറവിന് പരിഹാരം കാണും സൂപ്പര്‍ഫുഡ്‌

ഏതൊക്കെയാണ് രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

|

രക്തക്കുറവ് കൊണ്ട് ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവും. തലചുറ്റല്‍ വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ഗുളിക വിഴുങ്ങുന്നവര്‍ക്ക് പ്രത്യേകം ഉപകാരപ്പെടുന്നതാണ് ഇനി പറയുന്ന കാര്യങ്ങള്‍. കാരണം രക്തക്കുറവ് പരിഹരിയ്ക്കാന്‍ മരുന്ന് കഴിയ്ക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഉണ്ട്. നാവ് വൃത്തിയാക്കിയില്ലെങ്കില്‍ സംഭവിക്കുന്ന അപകടം

ഏതൊക്കെയാണ് രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങയാണ് പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ടന്റ് ഉള്ളതാണ് മാതള നാരങ്ങ. ഇത് രക്തക്കുറവ് പരിഹരിയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പാല്‍

പാല്‍

ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയ ഒന്നാണ് പാല്‍. ഇതിലെ കാല്‍സ്യത്തിന്റെ അളവ് രക്തക്കുറവ് പരിഹരിയ്ക്കുന്നുണ്ട്. മാത്രമല്ല മുറിവോ മറ്റോ ഉണ്ടായാല്‍ രക്തം കട്ട പിടിയ്ക്കുന്നതിനും പാല്‍ സ്ഥിരമായി കുടിയ്ക്കുന്നത് സഹായിക്കുന്നു.

 പപ്പായ

പപ്പായ

പപ്പായയാണ് രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പഴം. ഇത് രക്തത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും പപ്പായ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 കാരറ്റ്

കാരറ്റ്

കാരറ്റാണ് മറ്റൊന്ന്. ഇതിലെ വിറ്റാമിന്‍ എ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്.

 വീറ്റ് ഗ്രാസ്‌

വീറ്റ് ഗ്രാസ്‌

വീറ്റ് ഗ്രാസ്‌ കൊണ്ട് രക്തത്തിലെ പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് വീറ്റഗ്രാസ് കഴിയ്ക്കുന്നത് നല്ലതാണ്.

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. 10 ദിവസം കൊണ്ട് തന്നെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നു.

 മത്തങ്ങ

മത്തങ്ങ

പഴമല്ലെങ്കിലും പച്ചക്കറികളില്‍ ഏറ്റവും ആരോഗ്യകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച ഇല്ലാതാക്കുന്നു.

 കിവി

കിവി

കിവിയുടെ ആരോഗ്യ ഗുണങ്ങള്‍ നമുക്കെല്ലാവര്‍ക്കും വളരെയധികം അറിയാവുന്ന ഒന്നാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവില്‍ കാര്യമായ മാറ്റം വരുത്തുന്നു.

 ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്ററൂട്ട് ധാരാളം കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

Foods that combat low platelet count

Introduction Platelets are one of the tiniest cells in the blood stream that protect the body against excessive loss of blood during injury. Foods that combat low platelet count.
Story first published: Tuesday, March 28, 2017, 17:29 [IST]
X
Desktop Bottom Promotion