For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരള്‍ സുരക്ഷിതമാക്കാന്‍ ഈ ഭക്ഷണങ്ങള്‍

കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

By Sajith K S
|

ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാവരും ശ്രദ്ധ പതിപ്പിക്കാറുണ്ട്. എന്നാല്‍ കരളിന്റെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നമ്മളില്‍ പലരും കൊടുക്കാത്തതിന്റെ ഫലമാണ് കരള്‍ രോഗം നമ്മളില്‍ പലരേയും വേട്ടയാടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരള്‍. കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. അമിത മദ്യപാനവും ഭക്ഷണത്തിലെ അശ്രദ്ധയുമാണ് പലപ്പോഴും കരളിനെ പ്രതിസന്ധിയിലാക്കുന്നത്. കരള്‍ രോഗം ബാധിച്ച് കഴിഞ്ഞാല്‍ അത് കരളിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്.

കരള്‍ രോഗം ബാധിച്ച് കഴിഞ്ഞാല്‍ അത് കരളിനെ മാത്രമല്ല ശരീരത്തിന്റെ ഓരോ അവയവങ്ങളെയായി ബാധിക്കാന്‍ തുടങ്ങുന്നു. ജനിതക രോഗങ്ങള്‍, പിത്താശയ സംബന്ധമായ പ്രശ്‌നങ്ങള്‍, കരള്‍ വീക്കം എന്നിവയെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇതെല്ലാം കരളിന്റെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. കരളിന് പൂര്‍ണ നാശം സംഭവിച്ചാല്‍ പിന്നീട് ജീവന്‍നിലനിര്‍ത്തുക എന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. താഴെ പറയുന്ന ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളുടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ കരള്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുണ്ടെങ്കില്‍ അതിന് ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം.

കാരറ്റ് പച്ചക്ക് തിന്നുന്നവര്‍ ഒന്നു സൂക്ഷിക്കുകകാരറ്റ് പച്ചക്ക് തിന്നുന്നവര്‍ ഒന്നു സൂക്ഷിക്കുക

അസാധാരണമായ തൂക്കക്കുറവ്

വയറു വീര്‍ക്കല്‍

മൂത്രത്തിന്റെ ഇരുണ്ട നിറം

വിശപ്പില്ലായ്മ

രോഗപ്രതിരോധ ശേഷി കുറയല്‍

ഡിപ്രഷന്‍

അമിത ക്ഷീണം

അമിത വിയര്‍പ്പ്

ഉയര്‍ന്ന ടെന്‍ഷന്‍

ശരീരത്തില്‍ ചതവ്

മഞ്ഞ നിറമുള്ള കണ്ണും ചര്‍മ്മവും

ഇതില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണം തുടര്‍ച്ചയായി നില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ കൃത്യമായ ചികിത് തേടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷണമാണ് ശ്രദ്ധിക്കേണ്ടത്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

കരള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിന്‍ നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ സംഭവിക്കുന്ന ഓക്‌സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കുന്നു. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. നിങ്ങള്‍ക്ക് വെളുത്തുള്ളി പച്ചക്ക് കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വേവിച്ച് കഴിക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. പച്ച വെളുത്തുള്ളിയാണ് കഴിക്കുന്നതെങ്കില്‍ രാവിലെ ഒരു അല്ലി വെളുത്തുള്ളി രാവിലെ കഴിക്കുക. ഒന്നോ രണ്ടോ ടീസ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളിയാണെങ്കില്‍ അത് ദിവസവും കഴിക്കുക. ഇത് കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

 ബ്രോക്കോളി

ബ്രോക്കോളി

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ക്ലീന്‍ ചെയ്യുന്നു. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലുള്ള ആന്റി ഇന്‍ഫഌമേറ്ററി പ്രോപ്പര്‍ട്ടീസ് ആണ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും. കരളിലുണ്ടാവുന്ന ക്യാന്‍സറില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി. ഒരു കപ്പ് ബ്രോക്കോളി രണ്ടോ മൂന്നോ തവണയായി ആഴ്ചയില്‍ കഴിക്കാം.

 അശ്വഗന്ധ

അശ്വഗന്ധ

ആയുര്‍വ്വേദത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ. പല വിധത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ. ഇത് കരളിന് പുറത്തുള്ള പ്രശ്‌നങ്ങളെ വരെ പരിഹരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സാധിക്കുന്നു. ദിവസവും ഒരു കപ്പ് അശ്വഗന്ധത്തിന്റെ ചായ തയ്യാറാക്കി കുടിക്കാവുന്നതാണ്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും ഒരുപടി മുന്നിലാണ് ബീറ്റ്‌റൂട്ട്. ദീര്‍ഘകാലത്തെ ബീറ്റ്‌റൂട്ടിന്റെ ഉപയോഗം ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നതിലുപരി കരള്‍ രോഗങ്ങള്‍ക്ക് പരിഹാരം നല്‍കി ഡി എന്‍ എ ഡാമേജ് വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവുംഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കാരറ്റ്

കാരറ്റ്

കാരറ്റാണ് കരളിനെ സംരക്ഷിക്കുന്ന മറ്റൊരു പച്ചക്കറി. ഇതിലുള്ള ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍, മിനറല്‍, ഫൈബര്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കരള്‍ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. മദ്യപിക്കുന്നവര്‍ കാരറ്റിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക. സാവധാനം മദ്യപാനത്തില്‍ നിന്നും വിട്ടുനില്‍ക്കാനും സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിച്ചാല്‍ മതി. അത് ആരോഗ്യത്തിന് നല്ലതാണ്.

ഇലക്കറികള്‍

ഇലക്കറികള്‍

ധാരാളം ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ നോക്കുക. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇലക്കറികള്‍ കരള്‍ ക്യാന്‍സറിനുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. അതിനുള്ള നേരിയ സാധ്യത പോലും ഇല്ലാതാക്കാന്‍ ഇലക്കറികള്‍ സഹായിക്കുന്നു. ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങളെ അരികത്തു പോലും കൊണ്ടു വരാതെ സംരക്ഷിക്കാന്‍ മികച്ചതാണ് ഇലക്കറികള്‍. ഇലക്കറികള്‍ ആരോഗ്യസംരക്ഷണത്തില്‍ വളരെ വലിയ ഒരു പങ്കാണ് വഹിക്കുന്നത്. ദിവസവും ഒരു കപ്പ് ഇലക്കറികള്‍ക്ക് ഭക്ഷണത്തില്‍ പ്രാധാന്യം നല്‍കുക.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ്. അതുകൊണ്ട് തന്നെ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഗ്രീന്‍ ടീക്കുണ്ട്. ഇത് ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍ എന്നിവയെ എല്ലാം ഇത്തരത്തില്‍ പ്രതിരോധിക്കുന്നു. 12 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കരളിനെ പുതുപുത്തനാക്കാനുള്ള കഴിവ് ഗ്രീന്‍ ടീക്കുണ്ട്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഗ്രീന്‍ ടീ. ദിവസവും മൂന്ന് കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ സര്‍വ്വ രോദ വിനാശകാരിയാണ്. ഭക്ഷണത്തില്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും എന്നും മുന്നിലാണ് മഞ്ഞള്‍. ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞള്‍. കരള്‍ രോഗത്തെ എന്തുകൊണ്ടും ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നാണ് മഞ്ഞള്‍. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കി ശരീരത്തിന് നവോന്‍മേഷം പകരാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. ഇത് ലിവര്‍ സിറോസിസ് പോലുള്ള മാരകമായ അവസ്ഥകളെ വളരെയധികം കൈകാര്യം ചെയ്യുന്നു.

ആവക്കാഡോ

ആവക്കാഡോ

നമ്മുടെ നാട്ടില്‍ അത്ര പരിചിതനല്ലെങ്കിലും ആവക്കാഡോയുടെ ഗുണങ്ങള്‍ ചില്ലറയല്ല. ഇത് കരളിനെ പൊതിഞ്ഞ് സംരക്ഷിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന് ആരോഗ്യമുള്ള കൊഴുപ്പിനെ നല്‍കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. ദിവസവും ഒരു ഗ്ലാസ്സ് ആവക്കാഡോ ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

നാരങ്ങ

നാരങ്ങ

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ക്ക് കണക്കില്ല. ഇത് കരളിന്റെ ഓക്‌സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതിലുപരി ആരോഗ്യമുള്ള കരള്‍ നല്‍കുന്നു. ദിവസവും ഒരു നാരങ്ങ നീരിന്റെ ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആപ്പിള്‍

ആപ്പിള്‍

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം. ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍. ഇത് കരളിനെ ബാധിക്കുന്ന പല രോഗങ്ങളേയും രോഗാവസ്ഥയേയും ഇല്ലാതാക്കുന്നു. അതിലുപരി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് അതുകൊണ്ട് തന്നെ ആരോഗ്യത്തിന് നല്ലതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയിലിന് വിലയല്‍പ്പം കൂടുതലാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ കഴിയാവുന്ന ഒന്നാണ് ഒലീവ് ഓയില്‍. അനാരോഗ്യകരമായ ജീവിതശൈലി കൊണ്ട് പ്രശ്‌നമുണ്ടാകുന്ന പല രോഗങ്ങളേയും ഇല്ലാതാക്കാനും ആരോഗ്യമുള്ള കരളിനെ സമ്മാനിക്കാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ദിവസവും അഞ്ച് മുതല്‍ 10 സ്പൂണ്‍ വരെ ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്.

English summary

Best Foods For Healthy Liver

If you identify with any of these symptoms above, you must take a look at the healthy liver foods list mentioned below.
Story first published: Tuesday, November 14, 2017, 12:57 [IST]
X
Desktop Bottom Promotion