ഇഡ്ഡലിയിലുണ്ട് ഫിറ്റ്‌നസ് മാജിക്

Posted By:
Subscribe to Boldsky

ഇഡ്ഡലി കഴിക്കാത്തവര്‍ പിന്നെ മലയാളിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പ്രാതല്‍ശീലത്തിലെ ഏറ്റവും പ്രധാന ഭക്ഷണമാണ് ഇഡ്ഡലി എന്നത് ശ്രദ്ധേയം. ഇഡ്ഡലിയും സാമ്പാറും എന്ന കോമ്പിനേഷന്‍ കണ്ടാല്‍ തന്നെ വായില്‍ വെള്ളമൂറും എന്ന കാര്യത്തില്‍ സംശയം വേണ്ട. കുറഞ്ഞത് രണ്ട് ഇഡ്ഡലിയെങ്കിലും നിങ്ങള്‍ കഴിച്ചിരിക്കണം. ബ്രേക്ഫാസ്റ്റ് തെറ്റുകള്‍ ഒഴിവാക്കൂ

നമ്മുടെ പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഡ്ഡലിയ്ക്കുള്ള പ്രാധാന്യം ഒന്നു വേറെ തന്നെയാണ്. പലപ്പോഴും നമ്മുടെ മടി മാറ്റാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ ഇഡ്ഡലി തന്നെയാണ് എന്നതാണ് സത്യം. അതുകൊണ്ടറിയാം ചില ഇഡ്ഡലി മാഹാത്മ്യങ്ങള്‍...

ദഹിക്കാനെളുപ്പം

ദഹിക്കാനെളുപ്പം

ദഹനത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ് ഇഡ്ഡലി. ഇഡ്ഡലി എത്ര കഴിച്ചാലും നമ്മുടെ വയറ് 75 ശതമാനം മാത്രമേ നിറയുകയുമുള്ളൂ. അത് തന്നെയാണ് ശാസ്ത്രവും. അതിനാല്‍ തന്നെ ദഹനം സുഗമമായി നടക്കുന്നു.

ബുദ്ധി തെളിയാന്‍

ബുദ്ധി തെളിയാന്‍

ബുദ്ധി തെളിയാന്‍ ഇഡ്ഡലി ഏറ്റവും നല്ലതാണ്. പൊതുവേ അലസന്‍മാരും മടിയന്‍മാരുമായ നമ്മളെ ബുദ്ധിതെളിയാന്‍ ഉഴുന്ന് ബെസ്റ്റാണ്. അതുകൊണ്ടു തന്നെ ഇഡ്ഡലി കഴിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായല്ലോ.

പ്രോട്ടീന്‍ കൂടുതല്‍

പ്രോട്ടീന്‍ കൂടുതല്‍

തലച്ചോറിന്റെ വികസനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പ്രോട്ടീന്‍ അത്യാവശ്യമാണ്. തലച്ചോറില്‍ ന്യൂറോണ്‍ എത്ര വര്‍ദ്ധിക്കുന്നുവോ അത്ര തന്നെ ബുദ്ധിയും കൂടും. ഉഴുന്ന് ഇത്തരത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നു.

 കലോറി കുറവ്

കലോറി കുറവ്

കുറഞ്ഞ കലോറിയാണ് ഇഡ്ഡലിയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ അമിതഭാരം എന്ന പ്രശ്‌നത്തെ നിങ്ങള്‍ക്കിനി ഇഡ്ഡലി കഴിച്ച് പ്രതിരോധിയ്ക്കാം.

 ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറയാണ് ഇഡ്ഡലി. അതുകൊണ്ട് തന്നെ പലപ്പോഴും രാവിലെ ഇഡ്ഡലി കഴിയ്ക്കുന്നത് മാനസികോര്‍ജ്ജവും ശാരീരികോര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നു. കുട്ടികള്‍ക്ക് ഇഡ്ഡലി നല്‍കുന്നത് ദിവസം മുഴുവന്‍ അവരെ ഉന്‍മേഷത്തോടെയിരുത്തും.

കൊളസ്‌ട്രോള്‍ കുറയ്ക്കും

കൊളസ്‌ട്രോള്‍ കുറയ്ക്കും

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇഡ്ഡലിയ്ക്ക് സാധിയ്ക്കും. ഇതിലൂടെ കൊളസ്‌ട്രോള്‍ എന്ന ഭീകരനെ തടയാന്‍ ഇഡ്ഡലി സഹായിക്കുന്നു.

ഫിറ്റ്‌നസ്സ് ഇഡ്ഡലിയിലൂടെ

ഫിറ്റ്‌നസ്സ് ഇഡ്ഡലിയിലൂടെ

ഇനി ശരീരം ഫിറ്റാവാന്‍ ജിമ്മിലും മറ്റും പോയി കഷ്ടപ്പെടേണ്ട ആവശ്യമില്ല. കാരണം ഇഡ്ഡലിയിലുണ്ട് ഫിറ്റ്‌നസ്സ് മന്ത്രം എന്നത് തന്നെ കാര്യം.

English summary

Why Eating Idli Is A Healthy Idea

Why eating idli is a healthy idea. An idli fills you up with fewer calories. idli contains only 65 calories.
Story first published: Thursday, January 21, 2016, 10:10 [IST]
Subscribe Newsletter