For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിന് കരുത്തു നല്‍കും സൂപ്പര്‍ ഫുഡുകള്‍

By Super
|

നിങ്ങളുടെ കണ്ണുകള്‍ ആരോഗ്യമുള്ളവയായിരിക്കണം എന്ന ആഗ്രഹമില്ലേ? അത് സാധ്യമാക്കാന്‍ ആരോഗ്യകരവും, നിയന്ത്രിതവുമായ ഭക്ഷണക്രമം ഉണ്ടാവേണ്ടതുണ്ട്. പച്ചക്കറികളും, പഴങ്ങളും കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നമുക്ക് അറിയാവുന്നതാണ്.

അതിനാല്‍ ദൈനംദിന ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. കണ്ണുകള്‍ക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ചില സൂപ്പര്‍ ഫുഡുകളെക്കുറിച്ച് അറിഞ്ഞിരിക്കുക. നിങ്ങളുടെ ശരീരം സ്‌ട്രെസിലാണോ?

ഇലക്കറികള്‍

ഇലക്കറികള്‍

ചീര പോലുള്ള ഇലക്കറികള്‍ ധാരാളമായി കഴിക്കുക. അവ ലൂട്ടെയ്ന്‍, സീക്സാന്തിന്‍, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ധാരാളമായി അടങ്ങിയവയാണ്. ഇത് തിമിരവും റെറ്റിനയിലെ മാക്യുല എന്ന ഭാഗത്തിന്‍റെ നാശവും തടയും.

മത്സ്യം

മത്സ്യം

മത്സ്യം കണ്ണിന് ഏറെ ഗുണകരമാണ്. ഇത് റെറ്റിനയെ തകരാറുകളില്‍ നിന്ന് സംരക്ഷിക്കുകയും അന്ധതയുണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണുകളിലെ വരള്‍ച്ച തടയും. ഒമേഗ 3 ഫാറ്റി ആസിഡ് പ്രായാധിക്യം മൂലമുള്ള മാക്യുലാറിന്‍റെ നാശം തടയാനും സഹായിക്കും.

ക്യാരറ്റ്

ക്യാരറ്റ്

ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ എക്ക് ആവശ്യമായ ഒരു മുന്‍ഗാമിയായ ഇത് നിശാന്ധത തടയാനും ഫലപ്രദമാണ്. വിറ്റാമിന്‍ എ വ്യക്തവും ആരോഗ്യമുള്ളതുമായ കോര്‍ണിയ നിലനിര്‍ത്താനും, കണ്ണിലെ കോശങ്ങള്‍ സംരക്ഷിക്കാനും ഫലപ്രദമാണ്.

ബ്ലുബെറികള്‍

ബ്ലുബെറികള്‍

കാഴ്ച മെച്ചപ്പെടുത്തുകയും, കണ്ണിന്‍റെ പിന്നിലുള്ള രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നതിനാല്‍ ബ്ലുബെറി പതിവായി കഴിക്കണം.

ക്യാപ്സിക്കം

ക്യാപ്സിക്കം

ക്യാപ്സിക്കത്തിലുള്ള ലൂട്ടെയ്ന്‍ പോലുള്ള എന്‍സൈമുകള്‍ കണ്ണിന് ഏറെ ഗുണകരമാണ്. ലൂട്ടെയ്ന്‍ തിമിരത്തെയും മാക്യുലാറിന്‍റെ നാശത്തെയും തടയാന്‍ ഫലപ്രദമാണ്.

English summary

Want healthy eyes try these five superfoods

Everyone wants to have healthy eyes and for that one needs to have a healthy balanced diet.So, one should include lots of veggies in their daily diet.
Story first published: Friday, April 29, 2016, 17:48 [IST]
X
Desktop Bottom Promotion