Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
കണ്ണിന് കരുത്തു നല്‍കും സൂപ്പര്‍ ഫുഡുകള്‍
നിങ്ങളുടെ കണ്ണുകള്‍ ആരോഗ്യമുള്ളവയായിരിക്കണം എന്ന ആഗ്രഹമില്ലേ? അത് സാധ്യമാക്കാന്‍ ആരോഗ്യകരവും, നിയന്ത്രിതവുമായ ഭക്ഷണക്രമം ഉണ്ടാവേണ്ടതുണ്ട്. പച്ചക്കറികളും, പഴങ്ങളും കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നമുക്ക് അറിയാവുന്നതാണ്.
അതിനാല്‍ ദൈനംദിന ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. കണ്ണുകള്‍ക്ക് ആരോഗ്യം നല്കാന് സഹായിക്കുന്ന ചില സൂപ്പര്‍ ഫുഡുകളെക്കുറിച്ച് അറിഞ്ഞിരിക്കുക. നിങ്ങളുടെ ശരീരം സ്ട്രെസിലാണോ?

ഇലക്കറികള്‍
ചീര പോലുള്ള ഇലക്കറികള്‍ ധാരാളമായി കഴിക്കുക. അവ ലൂട്ടെയ്ന്‍, സീക്സാന്തിന്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയവയാണ്. ഇത് തിമിരവും റെറ്റിനയിലെ മാക്യുല എന്ന ഭാഗത്തിന്റെ നാശവും തടയും.

മത്സ്യം
മത്സ്യം കണ്ണിന് ഏറെ ഗുണകരമാണ്. ഇത് റെറ്റിനയെ തകരാറുകളില്‍ നിന്ന് സംരക്ഷിക്കുകയും അന്ധതയുണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണുകളിലെ വരള്‍ച്ച തടയും. ഒമേഗ 3 ഫാറ്റി ആസിഡ് പ്രായാധിക്യം മൂലമുള്ള മാക്യുലാറിന്റെ നാശം തടയാനും സഹായിക്കും.

ക്യാരറ്റ്
ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ എക്ക് ആവശ്യമായ ഒരു മുന്‍ഗാമിയായ ഇത് നിശാന്ധത തടയാനും ഫലപ്രദമാണ്. വിറ്റാമിന്‍ എ വ്യക്തവും ആരോഗ്യമുള്ളതുമായ കോര്‍ണിയ നിലനിര്‍ത്താനും, കണ്ണിലെ കോശങ്ങള്‍ സംരക്ഷിക്കാനും ഫലപ്രദമാണ്.

ബ്ലുബെറികള്
കാഴ്ച മെച്ചപ്പെടുത്തുകയും, കണ്ണിന്റെ പിന്നിലുള്ള രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നതിനാല്‍ ബ്ലുബെറി പതിവായി കഴിക്കണം.

ക്യാപ്സിക്കം
ക്യാപ്സിക്കത്തിലുള്ള ലൂട്ടെയ്ന്‍ പോലുള്ള എന്‍സൈമുകള്‍ കണ്ണിന് ഏറെ ഗുണകരമാണ്. ലൂട്ടെയ്ന്‍ തിമിരത്തെയും മാക്യുലാറിന്റെ നാശത്തെയും തടയാന്‍ ഫലപ്രദമാണ്.



Click it and Unblock the Notifications
