Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആരോഗ്യകരമായ ഭക്ഷണത്തിന് ഈ ശീലങ്ങള്‍
മനുഷ്യന്റെ അവശ്യവസ്തുക്കളില്‍ പ്രധാനമാണ് ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം. ഇത് മൂന്നും ഇല്ലാതെ ഒരിക്കലും മനുഷ്യന് ജീവിക്കാന്‍ പറ്റില്ല. എന്നാല്‍ ഇന്നത്തെ ജീവിത രീതി അനുസരിച്ച് ഇവ മൂന്നിന്റേയും സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്.
അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യം ഓരോ ദിവസവും നഷ്ടപ്പെടുകയാണ് ചെയ്യുന്നതും. മാത്രമല്ല അസുഖങ്ങളുടെ കൂമ്പാരമാണ് ഓരോ ദിവസം ചെല്ലുന്തോറും നമുക്ക് സമ്മാനമായി ലഭിയ്ക്കുന്നതും.
ആരോഗ്യകരമായ ഭക്ഷണ ശീലമില്ലാത്തതാണ് പലപ്പോഴും നമ്മുടെ ആരോഗ്യത്തേയും ആയുസ്സിനേയും തകര്‍ക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ശുദ്ധമായ ഭക്ഷണവും പച്ചക്കറിയും
എപ്പോഴും ഫ്രഷ് ആയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല സോഡിയം ഉയര്‍ന്ന തോതില്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ഭക്ഷണം കഴിയ്ക്കുക.

പ്രോട്ടീന്‍ കൂടിയ പ്രഭാത ഭക്ഷണം
പലരും ഒഴിവാക്കുന്ന ശീലമാണ് പ്രഭാത ഭക്ഷണം. എന്നാല്‍ പ്രഭാത ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നത് നമ്മുടെ ആയുസ്സിന്റെ നല്ലൊരു ഭാഗമാണ് ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണം എന്ന ശീലം ഇല്ലെങ്കില്‍ ഉണ്ടാക്കിയെടുക്കുക.

പകരം ഭക്ഷണം എന്ന ശീലം
അനാരോഗ്യമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ക്കു പകരം ആരോഗ്യം നല്കുന്ന അതേ രുചിയുള്ള ഭക്ഷണങ്ങള്‍ കണ്ടെത്തുക. ഫ്രഞ്ച്ഫ്രൈസ്, ജങ്ക്ഫുഡ് എന്നിവയ്ക്കു പകരം ആരോഗ്യം നല്കുന്ന ഭക്ഷണം കഴിയ്ക്കുക.

വിറ്റാമിന്‍ ഡി ആവശ്യത്തിന്
വിറ്റാമിന്‍ ഡി ശരീരത്തിന് ആവശ്യത്തിനുണ്ടെന്ന് ഉറപ്പു വരുത്തുക. വിറ്റാമിന്‍ ഡി അടങ്ങിയ മത്സ്യവിഭവങ്ങളും ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കുക. നിങ്ങള്‍ വെജിറ്റേറിയന്‍ ആണെങ്കില്‍ കൂണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് വിറ്റാമിന്‍ ഡി അടങ്ങിയതാണ്.

സ്നാക്സ് കഴിയ്ക്കാം പക്ഷേ ആരോഗ്യം നോക്കണം
ആരോഗ്യകരമായ സ്നാക്സ് കഴിയ്ക്കാം. സ്നാക്സിനു പകരം പഴങ്ങളോ നട്സോ ശീലമാക്കാം. ഇത് ആരോഗ്യത്തോടൊപ്പം നല്ലൊരു ഭക്ഷണ ശീലം വളര്‍ത്തിയെടുക്കുന്നതിനും സഹായിക്കും.

പച്ചക്കറികള്‍ കൂടുതല്‍
ഭക്ഷണത്തില്‍ കൂടുതലായി പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക. മത്സ്യത്തിനും മാംസത്തിനും നല്കുന്ന അതേ പ്രാധാന്യം തന്നെ പച്ചക്കറിയ്ക്കും നല്‍കുക. എപ്പോഴും സാലഡ് പോലുള്ള ഭക്ഷണങ്ങള്‍ നല്ല ഭക്ഷണ ശീലത്തിന്റെ ലക്ഷണമാണ്.

ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കുക
ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. എന്നാല്‍ ഉയര്‍ന്ന കലോറി അടങ്ങിയ പാനീയങ്ങളായ സോഡയും ജ്യൂസും കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഉറക്കം വരുമ്പോള്‍ ഉറങ്ങുക
ഉറക്കത്തെ ഒരിക്കലും തടഞ്ഞു നിര്‍ത്താതിരിയ്ക്കുക. ഉറക്കം എപ്പോള്‍ വരുന്നുവെങ്കിലും അപ്പോള്‍ ഉറങ്ങുക. ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്.



Click it and Unblock the Notifications
