Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ക്യാന്‍സറിന് സൈറണ്‍ മുഴക്കുന്ന മരണഭക്ഷണങ്ങള്
ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് മനുഷ്യനെ ഏറ്റവും കൂടുതല്‍ അപകടത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നമ്മുടെ തന്നെ ജീവിതശൈലിയിലെ മാറ്റം കൊണ്ട് സംഭവിയ്ക്കുന്നതാണ്. നമ്മുടെ ഭക്ഷണശീലമാണ് ഇതില്‍ പ്രധാനം. ചിക്കന്‍ വാങ്ങിച്ചോളൂ കൂടെ മരണവും...
ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ വാശിപിടിയ്ക്കുന്നത് ജങ്ക്ഫുഡിനും സോഫ്റ്റ്ഡ്രിങ്ക്സിനുമാണ്. ഇത് തന്നെയാണ് ക്യാന്‍സര്‍ എന്ന മഹാമാരിയ്ക്ക് പ്രധാനമായും വഴി തെളിയ്ക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ക്യാന്‍സറിന് നമ്മുടെ ശരീരത്തില്‍ വളരാന്‍ വഴിയൊരുക്കുന്ന ഭക്ഷണശീലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

റിഫൈന്‍ഡ് ഷുഗര്‍
റിഫൈന്‍ഡ് ഷുഗര്‍ എന്ന ഓമനപ്പേരില്‍ വിപണിയിലെത്തുന്ന വെളുത്ത വിഷം നമ്മള് കഴിയ്ക്കുന്നത് ക്യാന്‍സറിന് നമ്മളിലേക്കുള്ള വഴി എളുപ്പമാക്കുകയാണ് ചെയ്യുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പാണ് പ്രധാനമായും പണി തരുന്നത്.

വിവിധ തരത്തിലുള്ള സോഡ
വിവിധ തരത്തിലുള്ള സോഡ, സോഫ്റ്റ്ഡ്രിങ്ക്സ് എല്ലാം ക്യാന്‍സറിന് വഴിവെയ്ക്കുന്നതാണ്. ഇത് പക്ഷാഘാത സാധ്യത വര്‍ദ്ധിക്കാനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു.

പ്രോസസ്സഡ് മീറ്റ്
ഹോട്ട്ഡോഗ്സ്, ലഞ്ച് മീറ്റ്സ്, സോസേജ് തുടങ്ങിയവയെല്ലാം ഇന്നത്തെ തലമുറയുടെ പ്രധാന ആഹാരമാണ്. അതുകൊണ്ട് തന്നെയാണ് പുതുതലമുറയെ ക്യാന്‍സറിന് ഇത്രയധികം ഇഷ്ടവും.

മൈക്രോവേവ് പോപ്കോണ്‍
മൈക്രോവേവ് പോപ്കോണ്‍ നമ്മുടെ കരളിനും ശ്വാസകോശത്തിനും വരെ അനാരോഗ്യം നല്കുന്നു. ഇത് ക്യാന്‍സറിനെ ഏഴയലത്തു കൂടി പോയാലും വിളിച്ചു വരുത്തുന്നു.

ഉരുളക്കിഴങ്ങ് ചിപ്സ്
ഉരുളക്കിഴങ്ങ് ചിപ്സ് ഇന്ന് ചെറിയ കുട്ടികള്‍ക്കു പോലും പ്രിയപ്പെട്ടതാണ്. പലപ്പോഴും ഇതിലടങ്ങിയിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഫ്ളേവേഴ്സ്, കളറുകള്‍ എല്ലാം അപകടത്തിന്റെ സൈറണ്‍ മുഴക്കുന്നത് മാത്രം ആരും കേള്‍ക്കില്ല.

ടിന്നിലടച്ച ഭക്ഷണങ്ങള്‍
ടിന്നിലടച്ച ഭക്ഷണങ്ങള്‍ ആരോഗ്യമെന്നു കരുതി കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത്രയധികം വിഷം നിറച്ച ഭക്ഷണങ്ങള്‍ വേറെ ഇല്ലെന്നു തന്നെ പറയാം.



Click it and Unblock the Notifications
