Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
എന്തുകൊണ്ട് ഫാസ്റ്റ് ഫുഡിനെ പേടിക്കണം?
ഫാസ്റ്റ്ഫുഡ് വിപണി കീഴടക്കുന്ന കാലഘട്ടമാണ് ഇത്. താളും തകരയും കാച്ചിലും എല്ലാം വിസ്മൃതിയില്‍ മാത്രമായ കാലം. ഇന്നത്തെ തലമുറയില്‍ പെട്ട പലര്‍ക്കും അതുകൊണ്ടു തന്നെ രോഗങ്ങള്‍ ഒഴിഞ്ഞ സമയമില്ലെന്നതു യാഥാര്‍ത്ഥ്യം. എത്രയൊക്കെ വിലക്കിയാലും ഫാസ്റ്റ്ഫുഡിനും ജങ്ക്ഫുഡിനും അടിമകളാണ് നമ്മുടെ യുവത്വം എന്ന കാര്യത്തില്‍ സംശയമില്ല. ഫാസ്റ്റ് ഫുഡ് ഹെല്‍ത്തിയാക്കാം
എന്നാല്‍ ചിലരുണ്ട് ഓറഞ്ച് കഴിയ്ക്കുന്നതിനു പകരം ഓറഞ്ച് ഫ്ളേവര്‍ ആരോഗ്യം തരുമെന്ന ധാരണയില്‍ അകത്താക്കുന്നവര്‍. എന്നാല്‍ പലപ്പോഴും ഇതെല്ലാം നശിപ്പിക്കുന്നത് നമ്മുടെ ആരോഗ്യത്തിന്റേയും ആയുസ്സിന്റേയും നല്ലൊരു ഭാഗമാണ്. എന്തുകൊണ്ട് നമ്മള് ഫാസ്റ്റ്ഫുഡിനെ ഭയപ്പെടണമെന്ന് നോക്കാം. അതിലേക്കായി ചില ഉദാഹരണങ്ങള്‍.

നിറം നോക്കി വാങ്ങും രോഗങ്ങള്‍
പലപ്പോഴും നിറം നോക്കി നമ്മള് രോഗങ്ങളെ വാങ്ങാറുണ്ട്. സ്ട്രോബെറി ഫ്ളേവറുള്ള ജ്യൂസ് ആരോഗ്യം നല്കുന്നതാണെന്ന ധാരണയില്‍ വാങ്ങിക്കുന്നു. എന്നാല്‍ ഇതില്‍ നിറ്തതിനു വേണ്ടി മിക്സ് ചെയ്തിരിക്കുന്ന ഈഥൈല്‍ , ഫെനൈതൈല് ആല്‍ക്കഹോള്‍ തുടങ്ങിയവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല.

ഫ്രഷ്നസ്സില്‍ വിശ്വസിക്കണ്ട
സാലഡ് ഫ്രഷ് ആണെന്നി കരുതി വാങ്ങിക്കഴിക്കും. എന്നാല്‍ ഇതിന് ഫ്രഷ്നസ് തോന്നാന്‍ വേണ്ടി പ്രോപ്ലൈന് ഗ്ലിറോള് ഉപയോഗിക്കുന്നു എന്നതാണ് സത്യം. ഇത് ചര്‍മ്മത്തിനും കണ്ണിന്റെ കാഴ്ചയ്ക്കും അപകടമാണ്.

ഫ്രഞ്ച്ഫ്രൈസിന്റെ നിറം
ഫ്രഞ്ച് ഫ്രൈസിന്റെ നിറവും ഇത്തരത്തില്‍ ആരോഗ്യത്തിന് ദോഷകരമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ചിക്കന്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കുക
നല്ല ഫ്രൈഡ് ചിക്കന്‍ കഴിക്കുമ്പോള്‍ അല്പമൊന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. കാരണം ഗ്രില്‍ഡ് ചിക്കന്‍ എന്നു പറഞ്ഞ് നമുക്ക് ലഭിക്കുന്നത് പലപ്പോഴും മാസങ്ങള്‍ക്കു മുന്‍പുള്ള ചിക്കനായിരിക്കും.

ചോക്ലേറ്റ് ഷേക്ക്
ഫാസ്റ്റ്ഫുഡിന്റെ കൂട്ടത്തിലെ മറ്റൊരു മിടുക്കനാണ് ചോക്ലേറ്റ് ഷേക്ക്. ഇതും അനാരോഗ്യത്തിന്റെ കലവറയാണ് നമുക്ക് മുന്നില്‍ തുറന്നു തരുന്നത്.

സോഫ്റ്റ്ഡ്രിങ്ക്സ്
സോഫ്റ്റ് ഡ്രിങ്കസ് അനാരോഗ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത് പല്ലിനും എല്ലിനും എല്ലാം ഉണ്ടാക്കുന്ന ദോഷം വളരെ വലുതുമാണ്.



Click it and Unblock the Notifications
