Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശരീര ദുര്‍ഗന്ധത്തിന് കാരണമാകും ഭക്ഷണങ്ങള്‍
ഭക്ഷണം കഴിയ്ക്കുമ്പോള്‍ നിങ്ങള്‍ അല്പമൊന്ന് ശ്രദ്ധിക്കണം. അനാരോഗ്യമുണ്ടാക്കാന് മാത്രമല്ല ശരീരദുര്ഗന്ധമുണ്ടാക്കാനും കാരണമാകുന്നു. പെര്‍ഫ്യൂം മാത്രമല്ല ശരീരത്തിന് മണം നല്‍കുന്നത് ഭക്ഷണങ്ങള്‍ക്കും ഇത്തരത്തില്‍ ശരീരത്തിന് മണം നല്കാന് കഴിയും. എന്നാല്‍ അത് ദുര്‍ഗന്ധമായിരിക്കും എന്നതാണ് കാര്യം. എന്തുകൊണ്ട് ഫാസ്റ്റ് ഫുഡിനെ പേടിക്കണം?
ഏതൊക്കെ ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ ശരീരദുര്ഗന്ധമുണ്ടാക്കുന്നു എന്ന് നോക്കാം. എങ്കില്‍ അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ നമ്മുടെ പല ശരീര ദുര്‍ഗന്ധ പ്രശ്നങ്ങളും പരിഹരിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങള്‍ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണം എന്നു നോക്കാം. ഭക്ഷണം കഴിയ്ക്കേണ്ട സമയം നിങ്ങള്‍ക്കറിയുമോ?

എരിവുള്ള ഭക്ഷണങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിയ്ക്കുന്നത് ശരീരത്തില്‍ സള്‍ഫര്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് തൊലിയുടെ ശ്വസനത്തെ ഇല്ലാതാക്കുന്നു. വെളുത്തുള്ളി, ഉള്ളി, എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ എന്നിവ ശരീരത്തിന് ദുര്‍ഗന്ധം നല്‍കും.

റെഡ് മീറ്റ്
റെഡ് മീറ്റ് കഴിയ്ക്കുന്നത് ശരീരത്തിന്റെ ദഹനപ്രക്രിയയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. ഇത് ശരീരത്തിനും ദുര്‍ഗന്ധം നല്കാന് കാരണമാകുന്നു.

ഉലുവ
ഉലുവ ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും നല്ലതാണ്. എന്നാല്‍ പലപ്പോഴും ഉലുവ കഴിയ്ക്കുന്നത് ശരീരരദുര്ഗന്ധം ഉണ്ടാക്കുന്നു എന്നതാണ് പ്രശ്നം.

മദ്യം
മദ്യത്തിന്റെ ഉപയോഗം സ്വാഭാവികമായും ശരീര ദുര്ഗന്ധമുണ്ടാക്കുന്നതാണ്. മദ്യ് മാത്രമല്ല ചോക്ലേറ്റ്, ചായ കാപ്പി, എന്നിവയും ശരീര ദുര്‍ഗന്ധമുണ്ടാക്കുന്നവയാണ്.

കൃത്രിമ മധുര പലഹാരങ്ങള്‍
കൃത്രിമ മധുര പലഹാരങ്ങളും ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നതാണ്. അതുകൊണ്ടു തന്നെ പുറത്ത് നിന്നും മധുര പലഹാരങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഇതിന്റെ ആരോഗ്യഗുണത്തെപ്പറ്റി മാത്രമല്ല അറിഞ്ഞിരിക്കേണ്ടത് മറ്റു ചിലതും കൂടി അറിഞ്ഞിരിക്കണം.

ജങ്ക്ഫുഡ്
ജങ്ക്ഫുഡ് കഴിയ്ക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ അമിതമായി കഴിയ്ക്കുന്നതും ശരീര ദുര്‍ഗന്ധത്തിന് കാരണമാകും.

പാലുല്‍പ്പന്നങ്ങള്‍
പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ രഹസ്യമാണ്. എന്നാല്‍ ഇത്തരം വിഭവങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഇത് ഹൈഡ്രജന്‍ സള്‍ഫൈഡും, മീഥൈലും പുറന്തള്ളുന്നു. ഇതും ദുര്‍ഗന്ധത്തിന് കാരണമാകുന്നു.

പുകയില
പുകവലിയ്ക്കുന്നതും പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നതും ശരീരത്തിന് ആനാരോഗ്യവും ദുര്‍ഗന്ധവുമാണ് സമ്മാനിയ്ക്കുന്നത്. ഇതുണ്ടാക്കുന്ന ദുര്‍ഗന്ധം മണിക്കൂറുകളോളം നിലനില്ക്കും എന്നതും കാര്യം.



Click it and Unblock the Notifications
