Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
കറുത്ത അരിയെക്കുറിച്ചറിയൂമോ,
മാജിക് റൈസ്, ഫോര്‍ബിഡണ്‍ റൈസ് എന്നിങ്ങനെ പല പേരുകളില്‍ വിളിക്കപ്പെടുന്ന ബ്ലാക്ക് റൈസ് അതിശയകരമായ ഗുണങ്ങളുള്ളതാണ്. ഭക്ഷണങ്ങളുടെ ലോകത്തിലെ അപൂര്‍വ്വമായ ഈ ഇനം അതിന്റെ ഗുണഫലങ്ങള്‍ പുറത്തറിഞ്ഞതോടെ ഏറെ പ്രിയപ്പെട്ടതായി.
ഇന്ന് റസ്റ്റോറന്റുകളിലും സൂപ്പര്മാര്ക്കറ്റുകളിലൊമൊക്കെ ഇത് ലഭ്യമായിട്ടുണ്ട്. ബ്ലാക്ക് റൈസിന്റെ ചില സവിശേഷതകള്‍ മനസിലാക്കുക.

ആരോഗ്യത്തിന് ഉത്തമം -
ആന്തോസ്യാനിനുകള് എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതാണ് ബ്ലാക്ക് റൈസ്. ഈ ഘടകം പൊതുവെ കാണപ്പെടുന്നത് ബ്ലുബെറി, ബ്ലാക്ക് ബെറി, മുന്തിരി, ചെറി, പര്‍പ്പിള്‍ വഴുതനങ്ങ, പര്‍പ്പിള്‍ ചോളം, പര്‍പ്പിള്‍ കാബേജ് പോലുള്ള ഇരുണ്ട നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലുമാണ്. ബ്ലാക്ക് റൈസില്‍ ആന്റിഓക്സിഡന്റുകള്‍, ദഹിക്കുന്ന ഫൈബര്‍, മിനറലുകള്‍, ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ എന്നിവ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ ധാരാളമായുള്ള ആന്റിഓക്സിഡന്റ്, ആന്തോസ്യാനിന്‍ എന്നിവ ക്യാന്‍സറിനെ ചെറുക്കാനും, ഹൃദയാരോഗ്യത്തിനും സഹായിക്കുന്നതുമാണ്.

വില്പന മൂല്യം -
കൃഷി ചെയ്യാനുള്ള പ്രയാസം മൂലം ഇന്ത്യയിലും ചൈനയിലും മാത്രമാണ് ബ്ലാക്ക് റൈസ് കൃഷി ചെയ്യുന്നത്. ഇന്ത്യയില്‍ മണിപ്പൂരിലാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്. അവിടെ ചക്കാവോ എന്നാണ് ഈ അരി അറിയപ്പെടുന്നത്. മണിപ്പൂരിലും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലും ഇതിന് സാംസ്കാരികവും പാരമ്പര്യപരവുമായ പ്രാധാന്യമുണ്ട്. അവിടങ്ങളില്‍ ബ്ലാക്ക് റൈസ് ഉപയോഗിക്കാതെ ഒരു ആഘോഷവും പൂര്‍ത്തിയാകില്ല.

അരി ഇനങ്ങളിലെ മുന്നിരക്കാരന്
വെള്ള അരി, ചുവന്ന അരി, പുഴുക്കലരി എന്നിവയ്ക്ക് മുകളില്‍ പോഷക - ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ സ്ഥാനമുള്ളതാണ് ബ്ലാക്ക് റൈസ്. വെള്ള അരി പോളിഷ് ചെയ്യുമ്പോള്‍ വിറ്റാമിന്‍ ബി2, ബി6, ബി12 തുടങ്ങിയവയുള്‍പ്പടെയുള്ള മിനറലുകളും വിറ്റാമിനുകളും വലിയ തോതില്‍ നഷ്ടപ്പെട്ട് പോകും. എന്നാല്‍ ബ്ലാക്ക് റൈസ് മൈക്രോന്യൂട്രിയന്റുകളാല് സമ്പന്നമാണ്. മറ്റ് ഇനത്തിലുള്ള അരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ ഗ്ലൈസെമിക് ഇന്‍ഡെക്സ് 42 ആണ്. ഇത് പ്രമേഹരോഗികള്‍ക്കും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഗുണകരമാണ്.

ആസ്വാദ്യമായ രുചി
മറ്റ് അരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കടുപ്പം കൂടിയ സ്വഭാവമാണെങ്കിലും അതിന്റെ സ്വാദ് വളരെ മികച്ചതും മധുരമുള്ളതുമാണ്. മികച്ച രുചി തേങ്ങാപ്പാലിനൊപ്പവും മധുരം ചേര്‍ത്ത ഡെസെര്ട്ടുകള്ക്കൊപ്പവും, പ്രത്യേകിച്ച് റൈസ് പുഡ്ഡിങ്ങുകളില് ആസ്വാദ്യമാകും. വിളവെടുക്കുമ്പോള്‍ കറുപ്പ് നിറമുള്ള അരി വേവക്കുമ്പോള് കടും പര്‍പ്പിള്‍ നിറമാകും.

ബ്ലാക്ക് റൈസ് പാകം ചെയ്യുന്ന വിധം
ബ്ലാക്ക് റൈസ് വേവിക്കുന്നതിന് വെള്ള അരിയേക്കാള്‍ കൂടുതല്‍ സമയമെടുക്കും. അതുകൊണ്ട് പാചകസമയം കുറയ്ക്കാന്‍ അരി തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക.
കൂടുതല്‍ അരി വേവിച്ച് പല തവണകള്‍ കഴിക്കുന്നതിന് വേണ്ടി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് വ്യത്യസ്ഥ വിഭവങ്ങളില്‍ ചേര്‍ത്ത് ആഴ്ച മുഴുവന്‍ ഉപയോഗിക്കാം.
അരിയുടെ നിറം എത്രത്തോളം ഇരുണ്ടതാണോ അത്രത്തോളം നല്ലതായിരിക്കും. എന്നാല്‍ കറുപ്പ് നിറം പാചകം ചെയ്യുന്ന അവസരത്തില്‍ വസ്ത്രത്തില്‍ പുരളാം എന്ന് ഓര്‍മ്മിക്കുക.
ശരിയായ ഇനത്തിലുള്ള അരി തെരഞ്ഞെടുക്കുക. നീളം കൂടുതലുള്ള അരിയാണ് ഫോര്‍ബിഡണ്‍ റൈസ് എന്ന് അറിയപ്പെടുന്നത്. ഇത് സാലഡുകള്‍ക്ക് അനുയോജ്യമാണ്. നീളം കുറഞ്ഞ അരി ഹൈബ്രിഡാണ്. ഇത് യൂറോപ്യന്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാം. പശിമയുള്ള തായ് അരി പശിമയുള്ള വെള്ള അരിക്ക് സമാനമായ രീതിയിലാണ് വേവിക്കുന്നത്. ഇത് സുഷി, റൈസ് പുഡ്ഡിങ്ങ് എന്നിവ തയ്യാറാക്കാന്‍ ഉപയോഗിക്കാം.
കഴിക്കുമ്പോള്‍ മണ്ണിന്റെ ചുവ തോന്നുന്നുവെങ്കില്‍ അരി പൊടിച്ച് സാലഡുകളിലും, മത്സ്യ മാംസ വിഭവങ്ങളിലും വിതറിയോ ഉണക്കിയ മസാലകള്‍ പൊടിയില്‍ ചേര്‍ത്ത് ഉണങ്ങിയ ചട്നി തയ്യാറാക്കാനോ ഉപയോഗിക്കാം.
ബ്ലാക്ക് റൈസ് ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ചെറിയ അളവില്‍ ആരംഭിക്കുകയും പതിവായി ഉപയോഗിച്ച് രുചിയുമായി പരിചയപ്പെടുകയും ചെയ്യുക.



Click it and Unblock the Notifications
