Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
യൗവ്വനം നിലനിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍
പ്രായമാവാതിരിക്കാനാണ് നമ്മളോരോരുത്തരും ദിനംപ്രതി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രായത്തെ പിടിച്ചു കെട്ടാനാവില്ലെന്നതാണ് സത്യം. എന്നാല്‍ പ്രായം പതിനേഴാണെങ്കിലും കാഴ്ചയില്‍ നാല്പത് തോന്നിയാല്‍ പിന്നെ പറഞ്ഞിട്ടെന്ത് കാര്യം. ഇന്നത്തെ ജീവിതശൈലിയാണ് പലരേയും അകാല വാര്‍ദ്ധക്യത്തിലേക്ക് നേരത്തേ അടുപ്പിക്കുന്നത്.
ഓരോ ദിവസവും മാറുന്ന ഭക്ഷണ രീതിയും മാനസിക സമ്മര്‍ദ്ദവും ജോലി സമ്മര്‍ദ്ദവും എല്ലാം നമ്മളെ പെട്ടെന്ന് വയസ്സന്മാരാക്കുന്നു. എന്നാല്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് അകാല വാര്‍ദ്ധക്യം എന്ന ഈ പ്രശ്നം ഇല്ലാതാക്കാം. ഏതൊക്കെ ഭക്ഷണങ്ങളാണ് നമ്മുടെ യൗവ്വനം നിലനിര്‍ത്തുന്നതെന്ന് നോക്കാം.

നെല്ലിക്ക
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് നെല്ലിക്ക. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല മുടി വളര്‍ച്ച ത്വരിതഗതിയിലാക്കാനും നെല്ലിക്ക സഹായിക്കുന്നു. അതുകൊണ്ട് തന്നെ പ്രായമായി എന്ന ടെന്‍ഷന്‍ ഇനി നെല്ലിക്ക കഴിച്ച് ഇല്ലാതാക്കാം.

ബ്രൊക്കോളി
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ബ്രൊക്കോളി. ഇതിലും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് കാര്യം. ചര്‍മ്മ കോശങ്ങള്‍ക്കുണ്ടാകുന്ന നാശത്തെ തടയാനും കോശങ്ങള്‍ക്ക് ഉത്തേജനം നല്‍കാനും ഇത് സഹായിക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ അകാല വാര്‍ദ്ധക്യം തടയും എന്ന കാര്യത്തില്‍ സംശയമേ വേണ്ട. കാരണം ഇത് ചര്‍മ്മത്തെ ഫ്രഷ് ആയും ചര്‍മ്മത്തിലുണ്ടാകുന്ന അനാവശ്യ പാടുകളേയും മറ്റും ഇല്ലാതാക്കാനും സഹായിക്കുന്നു. മാത്രമല്ല നാച്ചുറല്‍ മോയ്സ്ചുറൈസര്‍ എന്നാണ് വെളിച്ചെണ്ണ അറിയപ്പെടുന്നത്.

മുതിര
നമ്മുടെ ദൈനം ദിന ഭക്ഷണത്തില്‍ എന്നും രണ്ട് ടീസ്പൂണ്‍ മുതിര കൊണ്ടുള്ള സൂപ്പ് ഉള്‍പ്പെടുത്തിയാല്‍ ഇതുണ്ടാക്കുന്ന മാറ്റം അത്ഭുതാവഹമാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എന്നതും ഉലുവയെ വ്യത്യസ്തമാക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് ഇത്തരത്തില്‍ അകാല വാര്‍ദ്ധക്യം കുറയ്ക്കുന്ന ഒന്നാണ്. ചോക്ലേറ്റ് കഴിയ്ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും നമുക്കിടയില്‍. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നു.



Click it and Unblock the Notifications
