For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്ത പച്ചക്കറികളെങ്കില്‍.....

|

വെളുത്ത പച്ചക്കറികളെങ്കില്‍.....

ആരോഗ്യത്തിന് ഉത്തമമാണ് പച്ചക്കറികള്‍. ഒരുവിധം പോഷകങ്ങളെല്ലാം തന്നെ വിവിധ പച്ചക്കറികളിലായി ലഭ്യവുമാണ്.

പച്ചക്കറികള്‍ പലതരം നിറങ്ങളില്‍ ലഭ്യമാണ്. പച്ചയും ചുവപ്പും ഓറഞ്ചും വയലറ്റും മഞ്ഞയും വെളുപ്പും എന്നിങ്ങനെ പോകുന്നു ഇത്.

പച്ചക്കറികളുടെ നിറമനുസരിച്ച് ആരോഗ്യപരമായ ഗുണങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കും.

പച്ചക്കറികളില്‍ വെളുപ്പും ഇതോടടുത്തു നിറമുള്ളവയുമുണ്ട്. ഇതിനൊക്കെ ഇതിന്റേതായ ഗുണങ്ങളുമുണ്ട്. തടി കുറയ്ക്കാന്‍ നമ്മുടെ വെളിച്ചെണ്ണ!!

വെളുത്ത പച്ചക്കറികളുടെ ഗുണങ്ങളെക്കുറിച്ചറിയൂ,

കൂണ്‍

കൂണ്‍

വെളുത്ത നിറത്തിലുള്ള പച്ചക്കറികളില്‍ പ്രധാനിയാണ് കൂണ്‍. ഇവയില്‍ ധാരാളം പൊട്ടാസ്യമുണ്ട്. ക്യാന്‍സര്‍ തടയുന്നതിന് ഫലപ്രദമായ ഒരു ഭക്ഷണസാധനമാണ് കൂണ്‍.

ടര്‍ണിപ്

ടര്‍ണിപ്

ക്യാരറ്റിന്റെ വംശത്തില്‍ പെട്ട വെള്ള നിറത്തിലുള്ള പച്ചക്കറികളാണ് ടര്‍ണിപ്. സാലഡുകളിലും മറ്റും ഉപയോഗിക്കുന്ന ഇവ വൈറ്റമിന്‍ സിയുടെ പ്രധാന ഉറവിടമാണ്.

കോളിഫഌര്‍

കോളിഫഌര്‍

കോളിഫഌവറും വെളുത്ത നിറത്തിലുള്ള പച്ചക്കറിയുടെ ഗണത്തില്‍ പെട്ടതാണ്. ഇവയില്‍ നാരുകളും വൈറ്റമിനുകളും ധാരാളമുണ്ട്.

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങു തൊലി കളഞ്ഞ് ഉപയോഗിക്കുന്നതു കൊണ്ട് ഇതും വെളുത്ത പച്ചക്കറികളുടെ ഗണത്തില്‍ പെടുത്താം. പൊട്ടാസ്യവും കാര്‍ബോഹൈഡ്രേറ്റുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളി

വെളുത്തുള്ളി

മസാലയായി ഉപയോഗിക്കുന്ന വെളുത്തുള്ളിക്ക് ഗുണങ്ങള്‍ പലതാണ്. ഇവ ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ക്കെതിരെയുള്ള ഒരു മരുന്നു കൂടിയാണ്. ഹൃദയത്തിന് ചേര്‍ന്ന ഒരു ഭക്ഷണം കൂടിയാണ് ഇത്.

English summary

Health Benefits Of White Vegetables

There are a lot of health benefits for white vegetables. Read more to know about,
X
Desktop Bottom Promotion