Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
സൗഖ്യം നല്കുന്ന ഭക്ഷണങ്ങള്‍
തിരക്കുപിടിച്ച ഇക്കാലത്തെ ജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് ഒന്നു കാര്യമായി ചിന്തിക്കാന്‍ നമ്മള് മറക്കാറാണ് പതിവ്. നമുക്ക് സൗകര്യപ്രദമായ ഏത് ഭക്ഷണവും നമ്മള് കഴിക്കും. അത് ശരീരത്തിന് ദോഷം ചെയ്യുമോ എന്ന് പോലും നമ്മള് ചിന്തിക്കാറില്ല.
ചിലപ്പോള്‍ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായ പ്രാതല്‍ നമ്മള് ഒഴിവാക്കുകയും ചെയ്യും. ഈ ശീലങ്ങള്‍ ശരീരത്തിന് ഏറെ ദോഷം ചെയ്യുകയും പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. അനാരോഗ്യകരവും ക്രമരഹിതവുമായ ഭക്ഷണരീതി അലസതയ്ക്കും അമിതവണ്ണത്തിനും കാരണമാകും. നേരത്തെ തന്നെ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ എഡിഎച്ച്എഡി, അല്‍ഷിമേഴ്സ്, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കൊക്കെ ഇടയാക്കും.

നിങ്ങള്‍ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താന്‍ തീരുമാനിക്കുകയും, ആരോഗ്യം വീണ്ടെടുക്കുന്നതിന് ഗുണകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യുന്നുവെങ്കില്‍, ചില പ്രത്യേക ഭക്ഷണങ്ങള്‍ ലക്ഷ്യങ്ങള്‍ നേടാന്‍ നിങ്ങളെ സഹായിക്കും. ഈ ആഹാരങ്ങള്‍ പതിവായി കഴിച്ചാല്‍ ആരോഗ്യം നേടാനും രോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാനും സഹായിക്കും.

1. ദിവസവും മത്സ്യം കഴിക്കുക. നെയ്യുള്ള ചെമ്പല്ലി, മത്തി, അയല പോലുള്ളവ ഡിഎച്ച്എ, വിറ്റാമിന്‍ ഡി, സെലെനിയം എന്നിവ ധാരാളമായി അടങ്ങിയവയാണ്. ഇവ ഓര്‍മ്മശക്തിയും പഠനശേഷിയും മെച്ചപ്പെടുത്തുകയും തലച്ചോറിലെ തകരാറുകളെയും, ഫ്രൂട്ട്കോസ് മൂലം തകരാറിലായ തലച്ചോറിലെ ടിഷ്യുക്കളെയും സുഖപ്പെടുത്തുകയും ഗുരുതരമായ തകരാറുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

2. നിങ്ങള്‍ ഒരു സസ്യാഹാരിയായിരിക്കുകയും മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുമില്ലെങ്കില് ചണം, ചിയ(കസ്കസ്) എന്നിവ കഴിക്കാം. ഇവ കാല്‍സ്യം, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍,ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ സമൃദ്ധമായി അടങ്ങിയതാണ്. ഫൈബര്‍ ശരീരത്തില്‍ നിന്ന് വിഷാംശത്തെ പുറന്തള്ളി ബാക്ടീരിയകളില്‍ നിന്ന് മുക്തി നല്‍കും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായകരമാണ്. ഇക്കാരണങ്ങളാല്‍ ഇവ ആഹാരത്തിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

3. കറ്റാര്‍വാഴ ശരീരം ശുദ്ധീകരിക്കാന്‍ കഴിവുള്ളതാണ്. അനാരോഗ്യകരമായ ആഹാരങ്ങള്‍ കഴിച്ച ഒരു ദിവസം കറ്റാര്‍വാഴ പള്‍പ്പ് കഴിക്കുകയോ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുകയോ ചെയ്യുക. ഇത് കുടലിലെ തകരാറുകള്‍ പരിഹരിക്കുകയും വീക്കം തടയുകയും ചെയ്യും. കറ്റാര്‍വാഴ അമിനോ ആസിഡുകള്‍, മിനറലുകള്‍, വിറ്റാമിനുകള്‍ എന്നിവ സമൃദ്ധമായി അടങ്ങിയതാണ്. ഒരു ദിവസം അനാരോഗ്യകരമായോ അമിതമായോ ഭക്ഷണം കഴിച്ചാല്‍ അടുത്ത ദിവസം ഭക്ഷണം കുറയ്ക്കണം. ഇതിന് വേണ്ടി നിങ്ങള്‍ക്ക് മത്സ്യം, കോഴിയിറച്ചി എന്നിവകൊണ്ട് തയ്യാറാക്കിയ സൂപ്പ് കഴിക്കാം. ഇവ ശരീരത്തിന് മിനറലുകളും പോഷകങ്ങളും ലഭ്യമാക്കുകയും വേഗത്തില്‍ ദഹിക്കുകയും ചെയ്യും. പുരുഷസ്തനം ഒഴിവാക്കാന്‍ വീട്ടുവൈദ്യം
മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

