Latest Updates
-
നവരാത്രി ഗർബ ഡാൻസ്: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ 30 മിനിറ്റ് റൂട്ടീൻ പരീക്ഷിക്കൂ! -
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത!
ഇവ നിങ്ങളെ നാഗവല്ലിയാക്കും!!
ഭക്ഷണവും ആരോഗ്യവും തമ്മില്‍ അഭേദ്യബന്ധമുണ്ട്. ആരോഗ്യത്തെ മാത്രമല്ല, മൂഡിനേയും സ്വഭാവത്തേയുമെല്ലാം ഭക്ഷണങ്ങള്‍ സ്വാധീനിയ്ക്കും.
ഗുണത്തിനും ദോഷത്തിനുമെല്ലാം ഭക്ഷണങ്ങള്‍ മതിയാകും. പ്രത്യേകിച്ചു ശരീരത്തിനേയും മനസിനേയും.
ദേഷ്യം അവനവനു നല്ലതല്ല, മറ്റുള്ളവര്‍ക്കു തീരെയും. ചില ഭക്ഷണങ്ങളുണ്ട്, നിങ്ങളുടെ ദേഷ്യം, കോപം വര്‍ദ്ധിപ്പിയ്ക്കുന്ന, വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങളില്‍ നാഗവല്ലിയാവേശിയ്ക്കും. നിങ്ങളെ ദേഷ്യം പിടിപ്പിയ്ക്കുന്ന ഇത്തരം ഭക്ഷണങ്ങളെ കാണൂ,

എരിവും മസാലയുമുള്ള ഭക്ഷണങ്ങള്‍
എരിവും മസാലയുമുള്ള ഭക്ഷണങ്ങള്‍ ദേഷ്യം പിടിപ്പിയ്ക്കുന്നവയാണ്. പ്രത്യേകിച്ചു സ്ട്രെസുള്ള സമയത്തു നിങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഇവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുമാണ്. ഇവ ശരീരത്തില്‍ ചൂടുണ്ടാക്കും. ദേഷ്യം വര്‍ദ്ധിപ്പിയ്ക്കും.

ട്രാന്‍സ്ഫാറ്റ്
ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ദേഷ്യം വരുത്തും ഇവ ശരീരം ബാലന്‍സ് ചെയ്തു നിര്‍ത്തുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് സന്തുലനത്തെ ദോഷകരമായി ബാധിയ്ക്കും.

കഫീന്‍
കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉറക്കത്തെ ബാധിയ്ക്കും. പ്രത്യേകിച്ചു രാത്രി കഴിയ്ക്കുമ്പോള്‍. ഇത് ഹോര്‍മോണ്‍ ബാലന്‍സിനെ ബാധിയ്ക്കും. ദേഷ്യം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

ചിപ്സ്, പാസ്ത, കുക്കീസ്
ചിപ്സ്, പാസ്ത, കുക്കീസ് തുടങ്ങിയ റിഫൈന്‍ഡ്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നു വര്‍ദ്ധിപ്പിയ്ക്കും. ഇത് മൂഡുമാറ്റവും ഇതിലൂടെ ദേഷ്യവും വരുത്തും. ഹോര്‍മോണിനെ ബാധിയ്ക്കുന്നതു വഴിയാണ് ഇതും സംഭവിയ്ക്കുന്നത്.

ച്യൂയിംഗ് ഗം, കൃത്രിമമധുരങ്ങള്‍
ച്യൂയിംഗ് ഗം, കൃത്രിമമധുരങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ സ്ട്രെസ് സംബന്ധമായ ദഹനപ്രശ്നങ്ങള്‍ വരുത്തും. ഇത് അസ്വസ്ഥതയും ദേഷ്യവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

മദ്യം
മദ്യം തലച്ചോറിനെ ബാധിയ്ക്കും. തലച്ചോറിന്റെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കും. ദേഷ്യവും അസ്വസ്ഥതയുമെല്ലാമുണ്ടാകും. മദ്യപാനം വഴക്കുകള്ക്കിട വരുത്തുന്നത് ഇതു കൊണ്ടാണ്.



Click it and Unblock the Notifications
