Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഉത്കണ്ഠ തടയുന്ന ഭക്ഷണങ്ങള്‍
ഏത് സമയത്തും, എവിടെ വച്ചും സംഭവിക്കാവുന്ന ഒരു മാനസികപ്രശ്നമാണ് ഉത്കണ്ഠ. ഉത്കണ്ഠയില്ലാതാക്കുന്നതിന് ഒരു മാര്‍ഗ്ഗവും യഥാര്‍ത്ഥത്തില്‍ ഇല്ലെങ്കിലും അത് കുറയ്ക്കാനും ആശ്വാസം ലഭിക്കാനും സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളുമുണ്ട്.
നിത്യേനയുള്ള സാധാരണമായ സമ്മര്‍ദ്ദത്തില്‍ നിന്നാണ് ഉത്കണ്ഠ രൂപപ്പെടുക. ശരീരം സ്ഥിരമായ സമ്മര്‍ദ്ദത്തോട് എതിരിടുന്നതില്‍ പരാജയപ്പെടുകയും നിയന്ത്രണം നഷ്ടമാകുകയും ചെയ്യും. അഡ്രിനാലിന്റെ പ്രവാഹമാണ് ഇടക്കിടെ ഉത്കണ്ഠയുടെ ലക്ഷണങ്ങളുണ്ടാക്കുക. ഭയവും, നിയന്ത്രണം നഷ്ടമാകുന്നുവെന്ന തോന്നലും ശരീരത്തിലും മനസ്സിലും കൂടുതല്‍ സമ്മര്‍ദ്ദത്തിന് കാരണമാകും.

1. ഉത്കണ്ഠയെ ചെറുക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഇതിന് സഹായിക്കാനായി പരിശീലനം ലഭിച്ച ആളുകളുണ്ട്. അവര്‍ ലക്ഷണങ്ങളെ കൈകാര്യം ചെയ്യാനും ശക്ദതമായ ആഘാതം തടയാനും സഹായിക്കും. ഒരു പ്രൊഫഷണല്‍ മികവുള്ള ആള്‍ക്ക് ഉത്കണ്ഠയെ ചെറുക്കാനുള്ള മരുന്നുകളും സ്വഭാവിക മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കാനാവും.

2. ഉത്കണ്ഠ തടയാനുള്ള മറ്റൊരു മാര്‍ഗ്ഗം ഭക്ഷണത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉത്കണ്ഠയെ തടയാന്‍ സഹായിക്കും.
3. ധാന്യങ്ങള്‍ക്ക് ഉത്കണ്ഠയെ തടയാനുള്ള കഴിവുണ്ട്. ഹോള്‍ ഗ്രെയിനില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യത്തിന്റെ കുറവ് ഉത്കണ്ഠയ്ക്ക് കാരണമാകും. ഹോള്‍ ഗ്രെയിനുകളില്‍ ശാന്തത ലഭിക്കാന്‍ സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. വിശപ്പ് അകറ്റുകയും ദൈനംദിന ജോലികള്‍ ചെയ്യാനുള്ള കരുത്ത് സാധാരണ രീതിയില്‍ നല്‍കുകയും വഴി ഉത്കണ്ഠയകറ്റാന്‍ ഇത് ഫലപ്രദമാണ്.

4. കടല്‍പ്പായല്‍ ധാന്യങ്ങളുടെ അതേ ഗുണമുള്ളവയാണ്. ഉത്കണ്ഠയെ തടയാന്‍ സഹായിക്കുന്ന മഗ്നീഷ്യം, ട്രിപ്റ്റോഫാന്‍ എന്നിവ കടല്‍പ്പായലില്‍ അടങ്ങിയിരിക്കുന്നു. ഗ്ലൂട്ടന്‍ കഴിച്ചാല്‍ പ്രശ്നമുള്ളവര്‍ക്ക് ധാന്യങ്ങള്‍ക്ക് പകരം ഇത് കഴിക്കാവുന്നതാണ്.

5. ബ്ലുബെറികളും അകായ് ബെറികളും ഉത്കണ്ഠ തടയാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും അടങ്ങിയവയാണ്. സൂപ്പര്‍ ഫുഡുകളായി അറിയപ്പെടുന്ന ഇവ വിറ്റാമിനുകളാല്‍ സമ്പുഷ്ടവും ശാന്തത നല്കാന് സഹായിക്കുന്നവയുമാണ്.

6. തലച്ചോറിനെ ശാന്തമാക്കാനും മൂഡ് ബാലന്‍സ് ചെയ്യാനും സഹായിക്കുന്ന സിങ്ക്, അയണ്‍ എന്നിവ ധാരാളമായി അങ്ങിയതാണ് ബദാം. സ്ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ ചോക്കലേറ്റ് ഫലപ്രദമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

