For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യാഘാതം തടയാന്‍ വഴികളിതാ....

|

വേനലിന്റെ കടുത്ത കളി തുടരുകയാണ്. പുറത്തിറങ്ങിയാല്‍ മനുഷ്യരേയും മൃഗങ്ങളേയുമെല്ലാം പുഴുങ്ങിത്തരുന്ന ചൂട്. പ്രകൃതിയെ മനുഷ്യന്‍ തോല്‍പ്പിയ്ക്കുന്നതിനുള്ള പ്രതികാരമെന്നു പറയാം.

കടുത്ത വേനലില്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമാണ് സൂര്യാഘാതം. സൂര്യാഘാതമേററ് മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങള്‍ പോലും ചത്തൊടുങ്ങുന്ന വാര്‍ത്തകളും സാധാരണം.

സൂര്യഘാതം തടയാന്‍ കഴിവതും പുറത്തിറങ്ങാതിരിയ്ക്കുകയെന്ന വഴി അധികം പ്രാവര്‍ത്തികമാക്കാന്‍ സാധിയ്ക്കില്ല. കാരണം അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാതെ നിവര്‍ത്തിയില്ല. പിന്നെയുള്ള പരിഹാരം കോട്ടന്‍ വസ്ത്രങ്ങളും വെള്ളവും സൂര്യാഘാതം ചെറുക്കുന്ന ഭക്ഷണങ്ങളുമെല്ലാമാണ്.കല്യാണം കഴിഞ്ഞു തടിയ്ക്കാതിരിയ്ക്കാന്‍....

സൂര്യാഘാതം ചെറുക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെയും പാനീയങ്ങളേയും കുറിച്ചറിയൂ,

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതില്‍ 84% വെള്ളമടങ്ങിയിരിയ്ക്കുന്നു. വേനലില്‍ ഇതു കഴിയ്ക്കുന്നതു ഗുണം നല്‍കും.

കുക്കുമ്പര്‍

കുക്കുമ്പര്‍

സൂര്യാഘാതവും വേനല്‍ത്തളര്‍ച്ചയും മാറ്റാന്‍ പറ്റിയ ഒരു പ്രധാന ഭക്ഷണമാണ് കുക്കുമ്പര്‍. വേനല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒന്ന്.

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം

സൂര്യാഘാതം തടയുന്നതിനും ശരീരത്തില്‍ ജലാംശം നില നിര്‍ത്തുന്നതിനും കരിക്കിന്‍ വെള്ളം ഏറെ ഉത്തമമാണ്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

സൂര്യാഘാതത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ തണ്ണിമത്തന്‍ നിങ്ങളെ ഏറെ സഹായിക്കും. വേനലില്‍ സുലഭമായി ലഭിയ്ക്കുന്ന ഒരു ഫലവര്‍ഗം കൂടിയാണിത്.

ലെറ്റൂസ്

ലെറ്റൂസ്

ലെറ്റൂസില്‍ 94 ശതമാനം വെള്ളമടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ എയും ധാരാളമടങ്ങിയിട്ടുണ്ട്. സൂര്യാഘാതം തടയാന്‍ ലെറ്റൂസ് ഗുണം ചെയ്യും.

റാഡിഷ്

റാഡിഷ്

വെള്ളം മാത്രമല്ല, വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ റാഡിഷ് വേനല്‍ സൂര്യനില്‍ നിന്നും ശരീരത്തെ കാക്കും.

മസ്‌ക് മെലന്‍

മസ്‌ക് മെലന്‍

മസ്‌ക് മെലന്‍ ശരീരത്തിന്റെ ചൂടു മാറ്റാന്‍ ഏറെ നല്ലതാണ്. ഇതും വേനല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ വേനല്‍ത്തളര്‍ച്ചയകറ്റാനും സൂര്യാഘാതം തടയാനും ഏറെ നല്ലതാണ്. ചെറുനാരങ്ങാവെള്ളമോ സാലഡുകളില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചോ ഉപയോഗിയ്ക്കാം.

സംഭാരം

സംഭാരം

നാടന്‍ പാനീയമായ സംഭാരം ശരീരം തണുപ്പിച്ച് സൂര്യാഘാതത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

ഓറഞ്ച്, മൊസമ്പി

ഓറഞ്ച്, മൊസമ്പി

ഓറഞ്ച്, മൊസമ്പി തുടങ്ങി സിട്രസ് ഫലവര്‍ഗങ്ങള്‍ സൂര്യാഘാതം തടയുന്നതിനും ചര്‍മത്തെ തണുപ്പിയ്ക്കുന്നതിനും ഏറെ നല്ലതാണ്.

English summary

Foods That Help To Avoid Sunstroke

Here is the list of 10 healthy foods that you should use to avoid heat stroke. Read on to know more..
Story first published: Wednesday, April 20, 2016, 10:13 [IST]
X
Desktop Bottom Promotion