Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ആര്‍ത്തവകാല ബ്ലീഡിംഗ് കുറവോ, പരിഹാരം?
ആരോഗ്യകരമായ ആര്‍ത്തവം സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തെ സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. ആര്‍ത്തവപ്രശ്നങ്ങള്‍ പലര്‍ക്കും പതിവുമാണ്.
ചിലര്‍ക്ക് അമിത ബ്ലീഡിംഗെങ്കില്‍ മററു ചിലര്‍ക്ക് ആര്‍ത്തവ രക്തപ്രവാഹം കുറയുന്നതാണ് പ്രശ്നം. അയേണ്‍ കുറവായിരിയ്ക്കും പലപ്പോഴും ആര്ത്ത രക്തപ്രവാഹം കുറയുന്നതിനു കാരണം.
ആര്‍ത്തവകാല ബ്ലീഡിംഗ് സാധാരണ നിലയിലാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവ ആര്‍ത്തവദിവസങ്ങളിലും അതോടനുബന്ധിച്ചും കഴിയ്ക്കുന്നതു കൂടുതല്‍ ഗുണം ചെയ്യും.

അയേണ്‍
അയേണ്‍ അടങ്ങിയ ബീറ്റ്റൂട്ട് ആര്‍ത്തകാല രക്തപ്രവാഹത്തിനു സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ രക്തത്തിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന്.

ചീരയുടെ ജ്യൂസ്
ചീരയുടെ ജ്യൂസ് വൈറ്റമിന്‍ കെ അടങ്ങിയ ഒന്നാണ്. ഇതും ആര്‍ത്തവ രക്തപ്രവാഹം ശരിയായ രീതിയില്‍ നടക്കാന്‍ സഹായിക്കും.

ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കുന്നതും നല്ലതാണ്. ഇത് വൈകി വരുന്ന ആര്‍ത്തവം കൃത്യമായി വരാനും നല്ലതു തന്നെ.

ശര്‍ക്കര
ശര്‍ക്കര കഴിയ്ക്കുന്നതും നല്ലൊരു വഴിയാണ്. ഇത് ശരീരത്തില്‍ ചൂടുണ്ടാക്കുന്നതു കൊണ്ട് ഇതിനൊപ്പം കരിക്കിന് വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്.

കൊപ്ര
കൊപ്ര അഥവാ ഉണക്കിയ നാളികേരം കഴിയ്ക്കുന്നതും നല്ലതാണ്. ഇതിനൊപ്പം ശര്‍ക്കര കഴിയ്ക്കുന്നതു കൂടുതല്‍ ഗുണം ചെയ്യും.

എള്ള്, ശര്‍ക്കര
എള്ള്, ശര്‍ക്കര എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് അയേണ്‍ വര്‍ദ്ധിയ്ക്കാനുള്ള ഒരു വഴിയാണ്. ഇതും പരീക്ഷിയ്ക്കാം.

കറ്റാര്‍ വാഴ ജ്യൂസ്
കറ്റാര്‍ വാഴ ജ്യൂസ് ആര്‍ത്തവകാല ബ്ലീഡിംഗ് ക്രമക്കേടുകള്‍ തടയാന്‍ നല്ലതാണ്. ഇതില്‍ ഒരല്പം തേന്‍ ചേര്‍ത്തു കഴിയ്ക്കാം.

പപ്പായ
പപ്പായ ദിവസവും രണ്ടുതവണ കഴിയ്ക്കുന്നതും ആര്‍ത്തകാല രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ നല്ലതാണ്.

ഉലുവ
ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഗുണം ചെയ്യും.

പൈനാപ്പിള്‍
പൈനാപ്പിളില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് യൂട്രസ് സങ്കോചത്തിനു സഹായിക്കും. ആര്‍ത്തവരക്തപ്രവാഹം ശക്തിപ്പെടുത്തുകയും ചെയ്യും.



Click it and Unblock the Notifications
