Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കിടപ്പിലാക്കും ഭക്ഷണക്കൂട്ടുകള്
ഭക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പുചയ രുചികള്‍ പരീക്ഷിക്കാനിഷ്ടപ്പെടുന്നവരായിരിക്കും നമ്മള്. എന്നാല്‍ പല ഭക്ഷണക്കൂട്ടുകളും നമ്മളെ നിത്യരോഗിയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മോരും മത്സ്യവും ഒരിക്കലും ചേരാത്തതാണ് അതുപോലെ തന്നെ മോരും പാവയ്ക്കയും അങ്ങനെ പലതുമുണ്ട് ചേരാത്ത ഭക്ഷണക്കൂട്ടുകള്. പല ഭക്ഷണക്കൂട്ടുകളും നമ്മളെ അനാരോഗ്യത്തിലേക്ക് തള്ളിവിടും. അതുകൊണ്ടു തന്നെ ഇവ ഏതെന്നറിഞ്ഞ് അതിനെ പ്രതിരോധിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഭക്ഷണ കാര്യത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഏതൊക്കെ ഭക്ഷണക്കൂട്ടുകളാണ് നമുക്ക് തന്നെ പാരയായി മാറുക എന്ന കാര്യം പലര്‍ക്കും അറിയില്ല. എന്തായാലും ഇത്തരത്തില്‍ ആരോഗ്യപരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഭക്ഷണക്കൂട്ടുകള് ഏതൊക്കെയെന്ന് നോക്കാം.

തണ്ണിമത്തനും പാലും
തണ്ണിമത്തനും പാലും ഇത്തരത്തില്‍ അനാരോഗ്യം സൃഷ്ടിക്കുന്ന ഒന്നാണ്. തണ്മിമത്തന്‍ കഴിച്ചു കഴിഞ്ഞതിനു ശേഷം പാല് കുടിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം.

പപ്പായയും വെള്ളവും
വെള്ളം കുടിച്ച് പപ്പായ കഴിയ്ക്കുന്നതും അല്ലെങ്കില്‍ പപ്പായ കഴിച്ചു കഴിഞ്ഞ് വെള്ളം കുടിയ്ക്കുന്നതും ദഹനപ്രക്രിയയെ കാര്യമായി തന്നെ ബാധിയ്ക്കും.

വെള്ളരിക്കയും തണ്ണിമത്തനും
വെള്ളരിയ്ക്കയും തണ്ണിമത്തനും ഇത്തരത്തില്‍ അനാരോഗ്യം സൃഷ്ടിക്കുന്ന ഒരു ഭക്ഷണക്കൂട്ടാണ്. ഉറക്കത്തിന് പ്രശ്നം സൃഷ്ടിക്കാന്‍ ഇത് കഴിയ്ക്കുന്നതിലൂടെ കഴിയും.

മുട്ടയും പാലും
ശരീരസംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ വരുത്തുന്ന തെറ്റാണ് മുട്ടയും പാലും ഒരുമിച്ച് കഴിയ്ക്കുക എന്നത്. മുട്ടയിലും പാലിലും വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിലെ വിറ്റാമിന്‍ വിരുദ്ധമായ രീതിയിലാണ് പലപ്പോഴും പ്രവര്‍ത്തിക്കുക.

ചായയും വിനാഗിരിയും
ചായയും വിനാഗിരിയും ഇത്തരത്തില്‍ വിരുദ്ധത തീര്‍ക്കുന്ന ഭക്ഷണമാണ്. ഇത് ശരീരത്തില്‍ ടോക്സിന് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.



Click it and Unblock the Notifications
