Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മായം കലർന്ന മധുരം കഴിച്ചു ദീപാവലി നശിപ്പിക്കല്ലേ
ദീപാവലി ആരോഗ്യത്തോടെ ആഘോഷിക്കാന്‍ ചില വഴികള്‍
ദീപാവലിക്ക് രണ്ടു ദിവസം മുൻപ് തന്നെ രാജ്യമെങ്ങും വ്യാജ മധുരം നിറഞ്ഞു നിൽക്കുന്നു .15 ക്വിന്റൽ വ്യാജ മധുരം മൊറാദാബാദിൽ നിന്നും ,20 ക്വിന്റൽ മായം കലർന്ന മധുരം ജയ്‌പ്പൂരിൽ നിന്നും ,12 ലക്ഷത്തിന്റെ മധുരം താനെയിൽ നിന്നും പിടിച്ചെടുത്തു .ഇവയെല്ലാം പാൽ ഉപയോഗിക്കാതെയാണ് ഉണ്ടാക്കുന്നത് .
പകരം സസ്യ എണ്ണകളും ,സെമോലിനയുമാണ് ചേർക്കുന്നത് .ദീപാവലിയുടെ തന്നെ തലസ്ഥാനമായ മുംബെയിൽ മഹാരാഷ്ട്ര എഫ് ഡി എ 10 ലക്ഷം വില വരുന്ന 5274 കിലോഗ്രാം മായം കലർന്ന മധുരം പിടിച്ചെടുത്തു .ഡൽഹിയിൽ ഇതുവരെ പി എഫ് എ (പ്രീവെൻഷൻ ഓഫ് ഫുഫ് അടൽട്രേഷൻ ഡിപ്പാർട്ട്മെന്റ് ) പരിശോധിച്ച 234 സാമ്പിളിൽ 7 എണ്ണം ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തി .
മായം ചേർക്കൽ ഉത്സവസമയത്തു വലിയ ബിസിനസ് ആണ് .250 രൂപയ്ക്കു വാങ്ങുന്ന ഒരു മിൽക്ക് കേക്ക് മായം ചേർത്ത് അവർ 55 രൂപയ്ക്ക് ഉണ്ടാക്കും .പാലിൽ വെള്ള പെയിന്റ് ,പഴകിയ ഗോതമ്പ് ,ടോയ്‌ലെറ്റ് പേപ്പർ ,നെയ്യിന് പകരം മൃഗകൊഴുപ്പ് എന്നിവ ചേർക്കുന്നു .അതിനാൽ ദീപാവലി വളരെ ശ്രദ്ധിക്കുക .
സിൽവർ കവറിംഗ് എങ്ങനെ പരിശോധിക്കും ?

വെള്ളി കവറിങ്ങിനു പകരം പലരും ചെലവ് കുറയ്ക്കാനായി അലുമിനിയം ഫോയിൽ ആണ് ഉപയോഗിക്കുന്നത് .
പരിശോധിക്കുന്ന വിധം

ഒരു ബൗളിൽ ഹെച് സി എൽ എടുത്തു അതിൽ വരാഖ് ഇടുക .അത് അലുമിനിയം ആണെങ്കിൽ പൂർണമായും അലിഞ്ഞു പോകും .വെള്ളിയാണെങ്കിൽ അലിയുകയില്ല .
എങ്ങനെ പാൽ പരിശോധിക്കും ?

മധുരങ്ങൾക്കും മറ്റു സാധനങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് പാൽ .നിർഭാഗ്യവശാൽ പലരും വെള്ള നിറവും കട്ടി കൂട്ടാനുമായി സ്റ്റാർച് ചേർക്കുന്നു .
പരിശോധിക്കുന്ന വിധം

കുറച്ചു പാലിൽ നാലഞ്ച് തുള്ളി അയഡിൻ ചേർക്കുക .അതിൽ സ്റ്റാർച് ചേർത്തിട്ടുണ്ടെങ്കിൽ അത് നീല നിറമാകും .
കുങ്കുമത്തിലെ മായം എങ്ങനെ പരിശോധിക്കും ?

മധുരത്തിലും മറ്റും അലങ്കരിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കുങ്കുമം .ചോളത്തിന്റെ മുടിയാണ് ഇതിനെ മായമാക്കുന്നതു .മായം ചേർത്തിട്ട് കുങ്കുമം എന്ന് പറഞ്ഞു ഉയർന്ന വിലയ്ക്ക് വിൽക്കുന്നു .കോൺ ഹെയറിനെ ഉണക്കി ചായം പൂശി യഥാർത്ഥ കുങ്കുമത്തെ പോലെയാക്കുന്നു .
പരിശോധിക്കുന്ന വിധം

ഒരു ഗ്ലാസ് വെള്ളത്തിൽ കുങ്കുമം ഇടുക .അതിന്റെ നിറം പെട്ടെന്ന് മാറുകയാണെങ്കിൽ വ്യാജമാണ് .വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കുങ്കുമത്തിന്റെ നിറം വളരെ സാവധാനം മാത്രമേ മാറത്തുള്ളൂ .അത് മായം ചേർത്ത കുങ്കുമത്തെക്കാൾ സ്ട്രോങ്ങ് ആണ് .
നെയ്യ് എങ്ങനെ പരിശോധിക്കും ?

നാം ഉപയോഗിക്കുന്ന നെയ്യ് വനസ്പതി അല്ല എന്ന് വീട്ടുകാർ ഉറപ്പുവരുത്തണം .
പരിശോധിക്കുന്ന വിധം

ഒരു സ്പൂൺ പഞ്ചസാരയെ 10 മില്ലി ഹേഡ്രോളിക് അസിഡിൽ ലയിപ്പിക്കുക .10 മില്ലി നെയ്യോ ,വെണ്ണയോ അലിയിച്ചു അതിലേക്കു ചേർക്കുക .അത് ചുവന്ന നിറമാകുന്നുവെങ്കിൽ നെയ്യ് മായം ചേർത്തതാണ് .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

