For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങള്‍ ശരീരത്തെ എങ്ങനെ മാറ്റുന്നു?

|

ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമാണ് നമ്മള്‍ ഭക്ഷണം കഴിയ്ക്കുന്നതെന്ന് പറയാന്‍ കഴിയില്ല. വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള നമ്മുടെ ആഗ്രഹങ്ങളും ഇത്തരത്തില്‍ നമ്മുടെ ഭക്ഷണക്കൊതിയുടെ പിന്നിലുണ്ട്. എന്നും വ്യത്യസ്തമായ ഭക്ഷണം കഴിയ്ക്കുന്നതും അത്തരം ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളും എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയുമോ. എന്നും പുതിയ പുതിയ രുചികള്‍ നമ്മുടെ മുന്നില്‍ നിരത്തപ്പെടുകയാണ്. എന്നാല്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. ഇവ എങ്ങനെയൊക്കെ നമ്മുടെ ശരീരത്തെ മാറ്റിയെടുക്കുന്നു എന്നു നോക്കാം. ബുദ്ധിയുള്ള കുഞ്ഞിനെ ലഭിയ്‌ക്കാന്‍....

Best Foods to Eat for More Energy

ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അതുവരെ ഇല്ലാത്ത എനര്‍ജി നമുക്ക് ലഭിയ്ക്കുന്നു. ചില ഭക്ഷണങ്ങള്‍ നമ്മളെ ഉറക്കം തൂങ്ങികളാക്കുന്നു. ചിലത് നമ്മെ ക്ഷീണിപ്പിക്കുന്നു ഇങ്ങനെ പലവിധത്തിലുള്ള പ്രകടമായ മാറ്റങ്ങള്‍ ഭക്ഷണത്തിലൂടെ ഉണ്ടാകുന്നു. എന്നാല്‍ ശരീരത്തിന് ഉന്‍മേഷം നല്‍കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയെ പരിചയപ്പെടാം.

ബദാമെന്ന കുഞ്ഞന്‍

almond

പണക്കാരുടെ പരിപ്പായ ബദാം ഉന്‍മേഷം നല്‍കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുന്‍പിലാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഇത്തരത്തില്‍ ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കുന്നത്. ഭക്ഷണം കഴിയ്‌ക്കേണ്ട സമയം നിങ്ങള്‍ക്കറിയുമോ?

പഴവും പിന്നിലല്ല

banana

ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്ന കാര്യത്തില്‍ പഴവും ഒട്ടും പുറകിലല്ല. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ യാതൊരു പിശുക്കും കാണിക്കില്ല.

ഡാര്‍ക്ക് ചോക്ലേറ്റ്

dark chocolate

കാപ്പിയ്ക്കു പകരം വെയ്ക്കാവുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. കാപ്പി കുടിച്ചാല്‍ നമുക്ക് ലഭിയ്ക്കുന്ന അതേ ഉന്‍മേഷം തന്നെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുമ്പോഴും ലഭിയ്ക്കുന്നു. ഇതിലെ അയേണ്‍, മഗ്നീഷ്യം എന്നിവ ഊര്‍ജ്ജസംഭരണികളാണ്.

വെള്ളം കുടിയ്ക്കാന്‍ മറക്കരുത്

water

പലപ്പോഴും വെള്ളം കുടിയ്ക്കുന്ന കാര്യത്തില്‍ അല്‍പം പുറകിലാണ് നമ്മളെല്ലാവരും. എന്നാല്‍ ശരീരത്തിന് ഏറ്റവും ഊര്‍ജ്ജം നല്‍കാന്‍ കഴിയുന്നത് വെള്ളം കുടിയിലൂടെയാണ്.

കഞ്ഞിവെള്ളം

rice water

ഏറ്റവും ആരോഗ്യം നല്‍കുന്ന പാനീയമാണ് കഞ്ഞിവെള്ളം. എത്ര വലിയ അസുഖം വന്നിട്ടുള്ള ക്ഷീണമാണെങ്കിലും ഇതിനെ മറികടക്കാന്‍ നമ്മുടെ കഞ്ഞിവെള്ളം ബെസ്റ്റാണ്.

എരിവുള്ള ഭക്ഷണങ്ങള്‍

spicy food

എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ശാരീരികമായും മാനസികമായും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ക്ക് കഴിയും.

തൈര്

curd

ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ തൈര് സഹായിക്കുന്നു. ഇവയിലെ പ്രോബയോട്ടിക്‌സ് രോഗപ്രതിരോധ ശേഷിയേയും വര്‍ദ്ധിപ്പിക്കുന്നു.

English summary

Best Foods to Eat for More Energy

The types and the amount of food you eat play an important role in your daily energy levels.
Story first published: Tuesday, January 19, 2016, 16:15 [IST]
X
Desktop Bottom Promotion