Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുട്ടയും പാലും ഒരുമിച്ച് കഴിയ്ക്കരുത്, കഴിച്ചാല്
ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തില് നമ്മളെപ്പോഴും ശ്രദ്ധാലുക്കളാണ്. എന്നാല് പലപ്പോഴും ഭക്ഷണത്തില് കാണിയ്ക്കുന്ന അശ്രദ്ധ തന്നെയാണ് നമ്മളെ രോഗിയാക്കുന്നതും. അതുകൊണ്ട് തന്നെ ഭക്ഷണം കഴിയ്ക്കുമ്പോള് നമ്മള് അല്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ചില ഭക്ഷണക്കൂട്ടുകള് പരസ്പരം ചേരില്ല എന്നത് കാര്യം. പക്ഷേ ആയുര്വ്വേദ വിധിപ്രകാരം നമ്മള് കഴിയ്ക്കുന്ന പല ഭക്ഷണക്കൂട്ടുകളും പരസ്പരം ചേരാത്തതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില് പരസ്പരം ചേരാത്തതെന്നു നോക്കാം.

പാലും മീനും
ഒരിക്കലും പാല് കുടിച്ച് കഴിഞ്ഞ് മത്സ്യവിഭവങ്ങള് കഴിയ്ക്കരുത്. തിരിച്ചും കഴിയ്ക്കാതിരിക്കാന് ശ്രദ്ധിക്കുക. കാരണം പാല് എപ്പോഴും തണുത്ത പാനീയങ്ങളില് പെടുന്നതാണ്. എന്നാല് മത്സ്യവിഭവങ്ങള് എപ്പോഴുംപാലില് നിന്നും ഒരു കയ്യകലത്തില് നിര്ത്തേണ്ടതാണ്.

മുളപ്പിച്ച ധാന്യങ്ങളും പാലും
മുളപ്പിച്ച ധാന്യങ്ങളും പാലും ഇത്തരത്തില് കഴിയ്ക്കാന് പാടില്ലാത്തതാണ്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്ക്ക് വഴിവെയ്ക്കും.

പാലും ഉപ്പും
പലപ്പോഴും പാല്പായസത്തില് അല്പം ഉപ്പ് ചേര്ക്കുന്ന പതിവ് പലര്ക്കുമുണ്ട്. എന്നാല് പാലും ഉപ്പും ഒരിക്കലും ഒരുമിച്ച് കഴിയ്ക്കാന് പാടുള്ളതല്ല.

പഴവും പാലും
പാലും പഴവും സ്ഥിരം കഴിയ്ക്കുന്ന ഒരു കോമണ് ഭക്ഷണമാണ്. ഏത് പഴമായാലും പാലിനോടൊപ്പം കഴിയ്ക്കരുത്. പ്രത്യേകിച്ച് തണ്ണിമത്തന്. ഇത് വയറ്റില് അസിഡിറ്റി ഉണ്ടാക്കും എന്നതാണ് സത്യം.

പാലും വാഴപ്പഴവും
പാലും വാഴപ്പഴവും ഒരിക്കലും ഒരുമിച്ച് കഴിയ്ക്കരുത്. പാല് മാത്രമല്ല തൈരും മോരും ഒന്നും പഴത്തിനോടൊപ്പം കഴിയ്ക്കരുത്. ഇത് ജലദോഷവും ചുമയും പനിയും ഉണ്ടാക്കും.

തേനും നെയ്യും
തേനും നെയ്യും ഇത്തരത്തില് വിരുദ്ധാഹാരമാണ്. ഇത് ശരീരത്തില് വീപരീത ഫലമാണ് ഉണ്ടാക്കുക.

മധുരവും ഉപ്പും
മധുരവും ഉപ്പും ഒരുമിച്ച് ചേരാത്തതാണ്. പലരും മധുരമുള്ള സാലഡും ഉപ്പ് ചേര്ത്ത സാലഡും കഴിയ്ക്കുന്നവരാണ്. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കും.

പാചകം ചെയ്യാത്ത വസ്തുക്കള്
പാചകം ചെയ്യാതെ കഴിയ്ക്കാവുന്ന പച്ചക്കറികളും മറ്റു ഭക്ഷ്യവസ്തുക്കള്ക്കുമൊപ്പം പാചകം ചെയ്തവയും മിക്സ് ചെയ്ത് കഴിയ്ക്കുന്നത് അനാരോഗ്യം വരുത്തി വെയ്ക്കും.

മുട്ടയും പാലും
മുട്ടയും പാലും പലരും ആരോഗ്യദായകമെന്ന രീതിയില് കഴിയ്ക്കുന്നതാണ്. എന്നാല് മുട്ടയും പാലും ഒരിക്കലും ഒരുമിച്ച് കഴിയ്ക്കാന് പാടില്ല.



Click it and Unblock the Notifications
