Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
പുരുഷ കേസരികള്‍ക്കായി ഈ ഭക്ഷണങ്ങള്‍
ഭക്ഷണ കാര്യത്തില്‍ ചില ചിട്ടകളൊക്കെ എല്ലാവര്ക്കും ഉണ്ടാവും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം പ്രത്യേകം ഭക്ഷണ ശീലങ്ങളും ഉണ്ടാവും. എന്നാല്‍ ഇതില്‍ നിര്‍ബന്ധമായി കഴിക്കേണ്ട അല്ലെങ്കില്‍ ശരീരത്തിനാവശ്യമുള്ള ചില ഭക്ഷണങ്ങളുണ്ടാവും. നമ്മുടെ വയറ്റില്‍ ഇത്രയും വിഷമോ?
അതുപോലെ തന്നെ പുരുഷന്മാര് നിര്‍ബന്ധമായി കഴിക്കേണ്ട ചില ഭക്ഷണങ്ങളണ്ട്. മസില് വര്‍ദ്ദിക്കാനും ആരോഗ്യത്തിനും ഉന്മേഷം നിലനിര്‍ത്താനും ഊര്‍ജ്ജത്തിനും എല്ലാം പുരുഷ കേസരികളെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പപ്പായ, മാങ്ങ തുടങ്ങിയ ഉഷ്ണമേഖല പഴങ്ങള്‍
ധാരാളം ബയോഫ്ളവനോയ്ഡുകള് ഉള്ള പഴങ്ങളാണ് പപ്പായയും മാങ്ങയും എല്ലാം. ഇത് പുരുഷ ചര്‍മ്മത്തെ കൂടുതല്‍ മൃദുലമാക്കും.

മാതള നാരങ്ങ ജ്യൂസ്
മാതള നാരങ്ങ ജ്യൂസ് എന്നും പുരുഷന്മാര് നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. ഇത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ ഇല്ലാതാക്കുന്നു. എന്നും എട്ട് ഔണ്‍സ് കഴിക്കുന്നത് നല്ലതാണ്.

കാപ്സിക്കം
പഴങ്ങള്‍ മാത്രമല്ല പച്ചക്കറികളും പുരുഷന്മാരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് കാപ്സിക്കം ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

വെളുത്തുള്ളി
സൂപ്പര്‍ഫുഡ് ഗണത്തില്‍ പെടുന്നതാണ് വെളുത്തുള്ളി. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് വെളുത്തുള്ളി കഴിക്കണം എന്ന് പറയുന്നത്. മാത്രമല്ല ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം.

ബ്രൊക്കോളി
ബ്രൊക്കോളി കഴിയ്ക്കുന്നത് നല്ലതാണ്. ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്നത് തന്നെയാണ് സത്യം. ഇത് കരള്‍ സംബന്ധമായ അസുഖങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കഴിയ്ക്കുന്നതും ഇത്തരത്തില്‍ പുരുഷ കേസരികളുടെ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് പുരുഷന്മാരെ ബാധിയ്ക്കുന്ന വിവിധ തരത്തിലുള്ള ക്യാന്‍സറിനെ തടയുകയും ചെയ്യുന്നു.

പാലും പാലുല്‍പ്പന്നങ്ങളും
പാലിന്റെ ആരോഗ്യഗുണങ്ങള്‍ പ്രത്യേകം പറയേണ്ടതല്ല. മസിലിന്റെ ബലക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു.

ധാന്യങ്ങള്‍
ധാന്യങ്ങളും ഇത്തരത്തില്‍ പുരുഷന്മാരുടെ ആരോഗ്യകാര്യത്തില്‍ വളരെവലിയ പങ്കാണ് വഹിക്കുന്നത്. ഇത് വന്ധ്യതാ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

ആവക്കാഡോ
ആവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കളയുന്നു.

ബീഫ്
ബീഫ് കൊഴുപ്പിന്റെ കലവറയാണ് എന്നാണ് പറയുന്നത്. എന്നാല്‍ ബീഫ് കഴിയ്ക്കുന്നത് എന്തുകൊണ്ടും പുരുഷന്മാരുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നു.

തക്കാളി
തക്കാളിയില്‍ അടങ്ങിയിട്ടുള്ള ലിക്കോപ്പൈന്‍ ശ്വാസകോശാര്‍ബുദത്തെ ഇല്ലാതാക്കുന്നു. ശരീരത്തിലെ വിഷാംശത്തെയും പുറന്തള്ളുന്നു.

റെഡ് വൈന്‍
റെഡ് വൈനും ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതാണ് എന്നതാണ്. എന്നാല്‍ കുടവയര്‍ എന്ന കാരണത്താലാണ് പലരും റെഡ് വൈന്‍ ഒഴിവാക്കുന്നത്.

മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ് മത്സ്യം. ഇത് മസിലിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു. ഉറച്ച മസില് വരാന്‍ മത്സ്യം ദിവസവും കഴിയ്ക്കുന്നത് നല്ലതാണ്.

റാഗി
കാല്‍സ്യത്തിന്റെ കലവറയാണ് റാഗി. തടി വര്‍ദ്ധിപ്പിക്കാനും പ്രമേഹത്തിെതിരേയും റാഗ് ഫലപ്രദമാണ്.

കസ്കസ്
കസ്കസ് പലപ്പോഴും സര്‍വ്വത്തില്‍ ഉപയോഗിക്കും. അത്രയേറെ ആരോഗ്യഗുണങ്ങളും കസ്കസില്‍ ഉണ്ട്.

സോയ
സോയയില്‍ നിറയെ ഐസോഫഌവോനസ് ആണ്. ഇത് പുരുഷന്മാരെ മാത്രം ബാധിയ്ക്കുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ അന്തകനാണ്. ദിവസവും സോയ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മത്തന്‍ കുരു
മത്തന്‍ കുരു കഴിക്കുന്നതും പുരുഷന്മാരുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ കലോറി കൂടുതലാണ്. മാത്രമല്ല ഫൈബര്‍, വിറ്റാമിന്‍ തുടങ്ങിയവയെല്ലാം ധാരാളമുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.

തേങ്ങാ വെള്ളം
തേങ്ങാ വെള്ളമാണ് മറ്റൊരു ഭക്ഷണം. തേങ്ങാ വെള്ളം മാത്രമല്ല ഇളനീരും പുരുഷന്മാരുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്.

കറുവപ്പട്ട
കറുവപ്പട്ടയും ധാരാളം ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. ഇത് ടൈപ്പ് ടു ഡയബറ്റിസ് എന്ന അവസ്ഥയെ ഇല്ലാതാക്കുന്നു. ശരീരത്തിലുള്ള ബാക്ടീരിയ സാന്നിധ്യത്തേയും ഇത് ഇല്ലാതാക്കുന്നു.



Click it and Unblock the Notifications