Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
തൈര്, ആരോഗ്യഗുണം, കഴിയ്ക്കേണ്ട രീതി
തൈരിന്റെ ആരോഗ്യഗുണങ്ങള്‍ പലതാണ്. പാല് കുടിച്ചാല്‍ അസിഡിറ്റി, അലര്‍ജി പോലുളള പ്രശ്നങ്ങളുള്ളവര്‍ക്ക് കാല്‍സ്യം ലഭിയ്ക്കാനുളള ഒരു ഉത്തമ വഴിയാണിത്.
ആരോഗ്യം നല്കാന് മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണിത്. എന്നാല്‍ തൈര് കഴിയ്ക്കാനും ചില വിധികളുണ്ട്. രാത്രിയില്‍ തൈര് കഴിക്കാമോ?
തൈരിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

പോഷകങ്ങള്‍
തൈരു കഴിയ്ക്കുമ്പോള്‍ മററുള്ള ഭക്ഷണത്തിലെ പോഷകങ്ങള്‍ എളുപ്പം ആഗിരണം ചെയ്യാനുള്ള ഗുണം ശരീരത്തിന് ലഭിക്കും.

സ്ട്രെസ്, ഉത്കണ്ഠ
സ്ട്രെസ്, ഉത്കണ്ഠ തുടങ്ങിയവ കുറയ്ക്കാന്‍ തൈര് നല്ലതാണ്. ഇവയ്ക്കു കാരണമാകുന്ന ബ്രെയിന്‍ പ്രവര്‍ത്തനങ്ങളെ കുറയ്ക്കാന്‍ തൈരിന് കഴിയും.

തടി
തൈര് തടി കുറയ്ക്കാനും നല്ലതാണ്. ഇതിലെ കാല്‍സ്യം കോര്‍ട്ടിസോള്‍ എ്ന്ന ഹോര്‍മോണ്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതു തടയും. കോര്‍ട്ടിസോള്‍ തടി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

എല്ല്, പല്ല്
എല്ലുകളുടേയും പല്ലിന്റെയും ബലത്തിനും വളര്‍ച്ചക്കും പറ്റിയ നല്ലൊരു ഭക്ഷണപദാര്‍ത്ഥമാണിത്. ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ തൈര് കഴിയ്ക്കുന്നത് നല്ലതാണ്.

ദഹനപ്രക്രിയ
ദഹനപ്രക്രിയ എളുപ്പത്തിലാക്കാന്‍ തൈരിന് കഴിയും.

പ്രതിരോധ ശേഷി
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന ഗുണം തൈരിനുണ്ട്.

രക്തസമ്മര്‍ദം, കൊളസ്ട്രോള്‍
രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും തൈര് വളരെ നല്ലതാണ്.

അസിഡിറ്റി
തൈരോ അല്ലെങ്കില്‍ സംഭാരമോ കുടിച്ചാല്‍ അസിഡിറ്റി കുറയും.

മുടി, ചര്‍മം
സൗന്ദര്യ, കേശ സംരക്ഷണത്തിനും തൈര് നല്ലതാണ്. തലയിലെ താരന് മാറ്റുന്നതിനും മുടിക്കും ചര്‍മത്തിനും തിളക്കം നല്‍കുന്നതിനും തൈര് നല്ലതാണ്.

തൈര് കഴിയ്ക്കാനുള്ള വിധികളെക്കുറിച്ചറിയൂ,
രാത്രിയില്‍ തൈര് കഴിയ്ക്കരുത്. ദഹിയ്ക്കാന്‍ പ്രയാസം.
തണുപ്പുള്ള കാലാവസ്ഥയിലും കോള്ഡുള്ളപ്പോഴും ഇതൊഴിവാക്കുക.
തൈര് ചൂടാക്കരുത്.
നെയ്യ്, നെല്ലിക്ക, വേവിച്ച ചെറുപയര്‍ എന്നിവയ്ക്കൊപ്പം തൈരു കഴിയ്ക്കുന്നത് ഗുണമിരട്ടിപ്പിയ്ക്കും.
പാല് ഉറയൊഴിച്ച് പൂര്‍ണമായും തൈരായി മാറിയ ശേഷം മാത്രം ഉപയോഗിയ്ക്കുക. ഉറ കൂടാത്തത് ഉപയോഗിയ്ക്കുന്നത് വയറിന് നല്ലതല്ല.
ആയുര്‍വേദ പ്രകാരം മുട്ട, മീന്‍, ഇറച്ചി, മദ്യം എന്നിവയ്ക്കൊപ്പം തൈര് കഴിയ്ക്കരുത്.



Click it and Unblock the Notifications
